അ​ഗ​ളി സ്കൂളി​ൽ അ​ധി​കം വ​ന്ന മു​ഴു​വ​ൻ അ​രി​യും ക​മ്യൂ​ണി​റ്റി കി​ച്ച​ന് കൈ​മാ​റി
Friday, April 3, 2020 10:23 PM IST
അ​ഗ​ളി:​കോ​വി​ഡ് 19 വ്യാ​പ​നം ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മ​യി നേ​ര​ത്തെ ത​ന്നെ സ്കൂ​ളു​ക​ൾ അ​ട​ച്ച് പൂ​ട്ടി​യ​തോ​ടെ സ്കൂ​ളി​ൽ അ​വ​ശേ​ഷി​ച്ച മു​ഴു​വ​ൻ അ​രി​യും ക​മ്യൂ​ണി​റ്റി കി​ച്ച​നി​ലേ​ക്ക് സം​ഭാ​വ​ന ചെ​യ്തു.​അ​ഗ​ളി ജി​വി​എ​ച്ച്എ​സ്എ​സ്ലെ അ​വ​ശേ​ഷി​ച്ച 400 കി​ലോ​യി​ലേ​റെ അ​രി മു​ഖ്യ​മ​ന്ത്രി​യു​ടെ ആ​ഹ്വാ​ന​ത്തെ തു​ട​ർ​ന്ന് അ​ഗ​ളി പ​ഞ്ചാ​യ​ത്തി​ന് കൈ​മാ​റി​യ​താ​യി പി​ടി​എ പ്ര​സി​ഡ​ന്‍റ് വി.​കെ ജെ​യിം​സ് അ​റി​യി​ച്ചു. ലോ​ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​ത് മൂ​ലം ആ​ളു​ക​ൾ കൂ​ട്ടം ചേ​രു​ന്ന​തി​ന് വി​ല​ക്കു​ള്ള​തി​നാ​ൽ ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​ന്‍റെ ചു​മ​ത​ല​യു​ള്ള അ​ധ്യാ​പി​ക നി​ഷ​യും പി​ടി​എ പ്ര​സി​ഡ​ന്‍റും മാ​ത്രം സ്കൂ​ളി​ലെ​ത്തി​യാ​ണ് അ​ഗ​ളി​യി​ലെ ക​മ്യൂ​ണി​റ്റി കി​ച്ച​നി​ലേ​ക്ക് അ​രി കൈ​മാ​റു​ന്ന​തി​ന് സ​മ്മ​ത​പ​ത്രം ന​ൽ​കി ക​യ​റ്റി അ​യ​ച്ച​ത്.