അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ​ക്ക് സ​ഹാ​യ​വു​മാ​യി പോ​ലീ​സ്
Friday, April 3, 2020 10:23 PM IST
നെന്മാ​റ: ഭ​ക്ഷ​ണ​മി​ല്ലാ​തെ ഒ​റ്റ​പ്പെ​ട്ടു​പോ​യ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ​ക്ക് സ​ഹാ​യ​വു​മാ​യി നെന്മാ​റ പോ​ലീ​സ്. ക​രാ​റു​കാ​ര​ന്‍റെ കീ​ഴി​ൽ തൊ​ഴി​ൽ ചെ​യ്യു​ന്ന അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളാ​ണ് ര​ണ്ടു ദി​വ​സ​മാ​യി ഭ​ക്ഷ​ണ​മി​ല്ലാ​തെ ക​ഴി​ഞ്ഞ​ത്.
ക​രാ​റു​കാ​ര​ൻ നാ​ട്ടി​ൽ പോ​യ​തി​നാ​ൽ സ​ഹാ​യി​ക്കാ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​യാ​യി​രു​ന്നു. ഇ​ത​റി​ഞ്ഞ സു​ദേ​വ​ൻ നെന്മാറ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സു​മാ​യി ചേ​ർ​ന്ന് ന​ട​ത്തി​യ ഇ​ട​പെ​ട​ലി​ലാ​ണ് ഒ​രു മാ​സ​ത്തേ​ക്കു​ള്ള ഭ​ക്ഷ്യ ധാ​ന്യ കി​റ്റ് തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ന​ൽ​കാ​നാ​യ​ത്.
ക​രാ​റു​കാ​ര​നെ ഫോ​ണി​ൽ ബ​ന്ധ​പ്പെ​ട്ട് കാ​ര്യ​ങ്ങ​ൾ ബോ​ധ്യ​പ്പെ​ടു​ത്തി​യ ശേ​ഷ​മാ​ണ് ഭ​ക്ഷ്യ​ധാ​ന്യ കി​റ്റ് തൊ​ഴി​ലാ​ളി​ക​ൾ​ക്ക് എ​ത്തി​ച്ചു ന​ൽ​കി​യ​ത്. നെന്മാ​റ സി.​ഐ. ദീ​പ​കു​മാ​ർ, അ​ഡീ​ഷ്ണ​ൽ എ​സ്.​ഐ. ഷാ​ഹു​ൽ, സു​ദേ​വ​ൻ നെന്മാ​റ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഭ​ക്ഷ്യ​ധാ​ന്യം തൊ​ഴി​ലാ​ളി​ക​ൾ​ക്ക് കൈ​മാ​റി.