എം​പി ഫ​ണ്ടി​ൽനിന്നും അനുവദിച്ച വെ​ന്‍റി​ലേ​റ്റ​റു​ക​ളെത്തി
Friday, April 3, 2020 10:23 PM IST
പാ​ല​ക്കാ​ട് : വി. ​കെ ശ്രീ​ക​ണ്ഠ​ന്‍റെ എം​പി ഫ​ണ്ടി​ൽ നി​ന്നും അ​നു​വ​ദി​ച്ച ര​ണ്ടു വെ​ന്‍റി​ലേ​റ്റ​റു​ക​ൾ എ​ത്തി​യ​തോ​ടെ കൊ​റോ​ണ വൈ​റ​സി​നെ നേ​രി​ടാ​ൻ പാ​ല​ക്കാ​ട് ജി​ല്ലാ ആ​ശു​പ​ത്രി ത​യ്യാ​റാ​യി. ഇ​നി​യും നാ​ല് വെ​ന്‍റി​ലേ​റ്റ​റു​ക​ൾ കൂ​ടി എം​പി ഫ​ണ്ടി​ൽ നി​ന്നും ഉ​ട​നെ എ​ത്തി​ക്കും. കൂ​ടാ​തെ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്ക് ധ​രി​ക്കാ​നു​ള്ള 5000 പി.​പി.​ഇ (പേ​ർ​സ​ണ​ൽ പ്രൊ​ട്ട​ക്ഷ​ൻ എ​ക്വി​പ്മെ​ന്‍റ്) കി​റ്റും 5000 എ​ൻ 95 മാ​സ്ക്കു​ക​ളും ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ വി​ത​ര​ണം ചെ​യ്തു. ക​ഴി​ഞ്ഞ ദി​വ​സം അ​ഞ്ച് മ​ൾ​ട്ടി പാ​ര മോ​ണി​റ്റ​റു​ക​ൾ എം​പി ഫ​ണ്ടി​ൽ നി​ന്നും ജി​ല്ലാ ആ​ശു​പ​ത്രി​ക്കാ​യി
ന​ൽ​കി​യി​രു​ന്നു. ആ​കെ ഒ​രു കോ​ടി രൂ​പ​യു​ടെ ഫ​ണ്ടാ​ണ് കൊ​റോ​ണ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി അ​നു​വ​ദി​ച്ച​ത്.
അ​നു​വ​ദി​ച്ച ഫ​ണ്ട് യു​ദ്ധ​കാ​ല അ​ടി​സ്ഥാ​ന​ത്തി​ൽ ആ​ണ് ചെ​ല​വ​ഴി​ച്ച​ത്. സ്വ​യം വീ​ട്ടി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ആ​യ എം​പി​യു​ടെ അ​ഭ്യ​ർ​ത്ഥ​ന മാ​നി​ച്ച് ജി​ല്ലാ ക​ളക്ട​ർ ഡി. ​ബാ​ല​മു​ര​ളി​യാ​ണ് വെ​ന്‍റി​ലേ​റ്റ​റു​ക​ളു​ടെ രേ​ഖ​ക​ൾ ജി​ല്ലാ ആ​ശു​പ​ത്രി സൂ​പ്ര​ഡ​ന്‍റ് ഡോ​ക്ട​ർ. ര​മാ​ദേ​വി​ക്ക് കൈ​മാ​റി​യ​ത്. ഡി.​എം.​ഒ ഡോ​ക്ട​ർ. കെ.​പി റീ​ത്ത സ​ന്നി​ഹി​ത​യാ​യി.