സ​ഞ്ച​രി​ക്കു​ന്ന മാ​ർ​ക്ക​റ്റു​ക​ൾ തുടങ്ങി
Friday, April 3, 2020 10:22 PM IST
കോ​യ​ന്പ​ത്തൂ​ർ: പൊ​തു ജ​ന​ങ്ങ​ൾ കൂ​ട്ടം കൂ​ടു​ന്ന​ത് ഒ​ഴി​വാ​ക്കു​ന്ന​തി​നാ​യി സ​ഞ്ച​രി​ക്കു​ന്ന മാ​ർ​ക്ക​റ്റു​ക​ൾ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. മ​തി​യാ​യ സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​തെ​യാ​ണ് പ​ല​രും മാ​ർ​ക്ക​റ്റു​ക​ളി​ൽ സാ​ധ​നം വാ​ങ്ങാ​ൻ ത​ടി​ച്ചു​കൂ​ടു​ന്ന​ത്. ഇ​ത് പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ പ​ട​രാ​ൻ കാ​ര​ണ​മാ​കു​മെ​ന്ന​തി​നാ​ൽ ജ​ന​ങ്ങ​ൾ ത​ടി​ച്ചു​കൂ​ടു​ന്ന തൊ​ഴി​വാ​ക്കാ​ൻ അ​നൂ​രി​ൽ സ​ഹ​ക​ര​ണ സം​ഘ പ​ണ്ഡ​ക​ശാ​ല​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​ഞ്ച​രി​ക്കു​ന്ന പ​ച്ച​ക്ക​റി മാ​ർ​ക്ക​റ്റ് പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച​ത്.​സ​ഹ​ക​ര​ണ സം​ഘം പ്ര​സി​ഡ​ന്‍റ് അ​ന്പാ​ൾ പ​ഴ​നി​സ്വാ​മി മാ​ർ​ക്ക​റ്റ് ഉ​ദ്ഘാ​ട​നം ചെ​യ്തു. രാ​വി​ലെ ഏഴുമു​ത​ൽ ഉ​ച്ച​യ്ക്ക് രണ്ടുവ​രെ മാ​ർ​ക്ക​റ്റ് വ​ഴി പ​ച്ച​ക്ക​റി വി​ത​ര​ണം ചെ​യ്യു​ന്ന​താ​യി​രി​ക്കും.​വി​പ​ണി​യി​ലെ​തി​നെ​ക്കാ​ൾ 20 ശ​ത​മാ​നം വി​ല​ക്കു​റ​വി​ലാ​ണ് പ​ച്ച​ക്ക​റി വി​ൽ​പ്പ​ന ചെ​യ്യു​ന്ന​ത്.