പോ​ലീ​സി​നൊ​പ്പം ദു​ര​ന്ത​നി​വാ​ര​ണ സേ​ന​യും
Friday, April 3, 2020 10:22 PM IST
കോ​യ​ന്പ​ത്തൂ​ർ: കൊ​റോ​ണ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പോ​ലീ​സി​നൊ​പ്പം ദു​ര​ന്ത​നി​വാ​ര​ണ സേ​ന​യും ചേ​ർ​ന്നു പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. ജി​ല്ല​യി​ൽ മൊ​ത്തം 1900 പോ​ലീ​സു​കാ​രാ​ണ് സു​ര​ക്ഷാ ജോ​ലി​യി​ലു​ള്ള​ത്. ലോ​ക്ക് ഡൗ​ണ്‍ ലം​ഘി​ച്ച് നി​ര​ത്തി​ലി​റ​ങ്ങു​ന്ന​വ​രു​ടെ എ​ണ്ണം വ​ർ​ധി​ച്ച​തി​നെ തു​ട​ർ​ന്ന് നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ടു​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. കൊ​റോ​ണ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പോ​ലീ​സു​കാ​ർ​ക്കൊ​പ്പം സം​സ്ഥാ​ന ദു​ര​ന്ത​നി​വാ​ര​ണ സേ​ന​യും ചേ​ർ​ന്നി​രി​ക്കു​ക​യാ​ണ്. ഓ​രോ ചെ​ക്ക് പോ​സ്റ്റു​ക​ളി​ലും അ​ഞ്ചു​പേ​ർ വീ​തം 200 സേ​നാം​ഗ​ങ്ങ​ൾ പോ​ലീ​സു​കാ​ർ​ക്കൊ​പ്പം ചേ​ർ​ന്ന് പ്ര​വ​ർ​ത്തി​ച്ചു തു​ട​ങ്ങി. റ​വ​ന്യു വ​കു​പ്പി​ന്‍റെ നേ​ത്യ​ത്വ​ത്തി​ൽ സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർ അ​ട​ങ്ങി​യ 2000 പേ​ര​ട​ങ്ങി​യ ദു​ര​ന്ത​നി​വാ​ര​ണ സം​ഘം പ്ര​വ​ർ​ത്ത​ന​സ​ജ്ജ​രാ​ണ്. ആ​വ​ശ്യം വ​രു​ന്ന സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ഇ​വ​ർ സ​ർ​വീ​സ് ന​ട​ത്തു​ന്ന​താ​യി​രി​ക്കും.