കോ​ർ​പ​റേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​ച്ച​ക്ക​റി കി​റ്റു​ക​ളു​ടെ വി​ല്പന
Friday, April 3, 2020 10:22 PM IST
കോ​യ​ന്പ​ത്തൂ​ർ: ജ​ന​ങ്ങ​ൾ പു​റ​ത്തി​റ​ങ്ങു​ന്ന​ത് ഒ​ഴി​വാ​ക്കു​ന്ന​തി​നാ​യി കോ​ർ​പ​റേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​ച്ച​ക്ക​റി കി​റ്റു​ക​ൾ വി​ൽ​പ്പ​ന ആ​രം​ഭി​ച്ചു.
കോ​ർ​പ​റേ​ഷ​ൻ ഓ​ഫീ​സി​ൽ ന​ട​ന്ന കി​റ്റ് വി​ൽ​പ്പ​ന സം​സ്ഥാ​ന ഗ്രാ​മ​വി​ക​സ​ന മ​ന്ത്രി എ​സ്.​പി.​വേ​ലു മ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഒ​രു മ​ണ്ഡ​ല​ത്തി​ന് അ​ഞ്ചു വാ​ഹ​ന​ങ്ങ​ൾ വീ​തം 25 വ​ണ്ടി​ക​ളി​ലാ​ണ് പ​ച്ച​ക്ക​റി കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്യു​ന്ന​ത്. 100,200 രൂ​പ നി​ര​ക്കി​ലാ​ണ് പ​ച്ച​ക്ക​റി വി​ത​ര​ണം ചെ​യ്യു​ന്ന​ത്.
ഒ​രു കി​ലോ നാ​ട്ടു ത​ക്കാ​ളി, അ​ര​ക്കി​ലോ സ​വോ​ള, 150ഗ്രാം ​പ​ച്ച​മു​ള​ക്, ഒ​രു തേ​ങ്ങ, 250 ഗ്രാം ​വീ​തം വ​ഴു​ത​ന​ങ്ങ, വെ​ണ്ട​ക്ക,300 ഗ്രാം ​പ​ട​വ​ല​ങ, അ​ര​ക്കി​ലോ പീ​ച്ചി​ങ്ങ, ക​റി​വേ​പ്പി​ല, മ​ല്ലി​യി​ല, പു​തി​ന​യി​ല എ​ന്നീ 12 ഇ​നം പ​ച്ച​ക്ക​റി​ക​ൾ 100 രൂ​പ​യു​ടെ കി​റ്റി​ലും, ഒ​രു കി​ലോ നാ​ട്ടു ത​ക്കാ​ളി, സ​വോ​ള ഒ​രു കി​ലോ,250 ഗ്രാം ​പ​ച്ച​മു​ള​ക്, ര​ണ്ടു ചെ​റു​നാ​ര​ങ്ങ, ഒ​രു തേ​ങ്ങ, 250 ഗ്രാം ​വീ​തം വ​ഴു​ത​ന​ങ്ങ, വെ​ണ്ട​ക്ക, അ​ര​ക്കി​ലോ വീ​തം പ​ട​വ​ല​ങ്ങ, പീ​ച്ചി​ങ്ങ,250 ഗ്രാം ​മു​രി​ങ്ങ​ക്കാ​യ, അ​ര​ക്കി​ലോ ഉ​രു​ള​ക്കി​ഴ​ങ്ങ്, ഒ​രു കെ​ട്ട് ഇ​ല​ക്ക​റി, 250 ഗ്രാം ​വീ​തം കാ​ര​റ്റ്, ബീ​റ്റ്റൂ​ട്ട്, അ​ര​ക്കി​ലോ മു​ള്ള​ങ്കി, 200 ഗ്രാം ​ക​റി​വേ​പ്പി​ല, ഓ​രോ കെ​ട്ടു വീ​തം മ​ല്ലി​യി​ല, പു​തി​ന​യി​ല എ​ന്നി​വ 200 രൂ​പ​യു​ടെ കി​റ്റി​ലും ഉ​ണ്ടാ​യി​രി​ക്കും.