വി​ദേ​ശളി​ൽനി​ന്നു വ​ന്ന​വ​രും ഡ​ൽ​ഹി​യിലെ മ​ത​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തവ​രും ആ​രോ​ഗ്യ വ​കു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട​ണം
Friday, April 3, 2020 10:22 PM IST
കോ​യ​ന്പ​ത്തൂ​ർ: ​വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു വ​ന്ന​വ​രും ഡ​ൽ​ഹി​യി​ൽ ന​ട​ന്ന മ​ത​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത് തി​രി​ച്ചെ​ത്തി​യ​വ​രും സ്വ​യം മു​ന്നോ​ട്ടു​വ​ന്ന് അ​ധി​കൃ​ത​രെ വി​വ​ര​മ​റി​യി​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന ഗ്രാ​മ​വി​ക​സ​ന മ​ന്ത്രി എ​സ്.​പി.​വേ​ലു​മ​ണി ആ​വ​ശ്യ​പ്പെ​ട്ടു. റേ​ഷ​ൻ ക​ട​ക​ളി​ലെ കൊ​റോ​ണ നി​വാ​ര​ണ സാ​ധ​ന​ങ്ങ​ളു​ടെ വി​ത​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്തു കൊ​ണ്ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കൊ​റോ​ണ വൈ​റ​സ് പ​ട​രു​ന്ന​ത് ത​ട​യാ​ൻ യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​പ​ടി​യെ​ടു​ത്തു വ​രി​ക​യാ​ണ്. ജി​ല്ല​യി​ൽ വൈ​റ​സ് അ​തി​വേ​ഗം പ​ട​രു​ന്ന​ത് ത​ട​യാ​ൻ അ​ധി​കൃ​ത​രു​മാ​യി കൂ​ടി​യാ​ലോ​ചി​ച്ച് ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ പ്രാ​വ​ർ​ത്തി​ക​മാ​ക്കു​ന്ന​താ​യി​രി​ക്കും. ഡ​ൽ​ഹി​യി​ൽ ന​ട​ന്ന മ​ത സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത് തി​രി​ച്ചു വ​ന്ന​വ​രി​ൽ പ​ത്തോ​ളം പേ​രു​ടെ വി​വ​ര​ങ്ങ​ൾ ഇ​നി​യും അ​റി​യാ​നാ​യി​ട്ടി​ല്ല. അ​ധി​കൃ​ത​രു​ടെ നേ​ത്യ​ത്വ​ത്തി​ൽ ഇ​വ​രു​ടെ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. കൊ​റോ​ണ വൈ​റ​സി​നെ ജാ​തി മ​ത​വു​മാ​യി ചേ​ർ​ത്ത് അ​പ​വാ​ദ പ്ര​ച​ര​ണം ന​ട​ത്തു​ന്ന​വ​ർ​ക്കെ​തി​രെ ക​ടു​ത്ത ന​ട​പ​ടി​യെ​ടു​ക്കു​ന്ന​താ​യി​രി​ക്കു​മെ​ന്ന് മ​ന്ത്രി വേ​ലുമ​ണി പ​റ​ഞ്ഞു.