ച​ര​ട് കിട്ടാനില്ല; കൊയ്തെടുത്ത വൈ​ക്കോ​ൽ വ​യ​ലി​ൽതന്നെ
Friday, April 3, 2020 10:20 PM IST
ചി​റ്റൂ​ർ: കൊ​യ്ത്തു ക​ഴി​ഞ്ഞ വ​യ​ലു​ക​ളി​ൽ വ​യ്ക്കോ​ൽ ശേ​ഖ​രി​ക്കാ​നാ​വാ​തെ ക​ർ​ഷ​ക​ർ പ്ര​തി​സ​ന്ധി​യി​ലാ​ക്കി.താ​ലൂ​ക്കി​ന്‍റെ കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ൽ യ​ന്ത്ര​കൊ​യ്ത്തു ക​ഴി​ഞ്ഞ വ​യ​ലു​ക​ളി​ലാ​ണ് വ​യ്ക്കോ​ൽ വ്യാ​പി​ച്ചു​കി​ട​ക്കു​ന്ന​ത്. വൈ​ക്കോ​ൽ ചു​രു​ളു​ക​ളാ​ക്കി കെ​ട്ടു​ന്ന​തി​നു​ള്ള ക​യ​ർ ല​ഭ്യ​മ​ല്ല​താ​യ​താ​ണ് പ്ര​തി​സ​ന്ധി​ക്കു​ക കാ​ര​ണം. ജി​ല്ല​യി​ൽ ച​ര​ടു​വി​ൽ​പ്പ​ന കേ​ന്ദ്ര​ങ്ങ​ളെ​ല്ലാം അ​ട​ഞ്ഞു​കി​ട

ക്കു​ക​യാ​ണ്.​നി​ല​വി​ൽ കോ​യ​ന്പ​ത്തൂ​രി​ൽ മാ​ത്ര​മാ​ണ് ച​ര​ട് ല​ഭി​ക്കു​ന്ന​ത്.
എ​ന്നാ​ൽ അ​തി​ർ​ത്തി​യി​ൽ കോ​വി​ഡ്19 പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി​യ​തി​നാ​ൽ മെ​ഡി​ക്ക​ൽ കോ​ളേ​ജി​ലേ​ക്കു​ള്ള വാ​ഹ​ന​ങ്ങ​ള​ല്ലാ​തെ മ​റ്റൊ​ന്നും ക​ട​ത്തി​വി​ടു​ന്നി​ല്ല. വ​യ്ക്കോ​ൽ ക​ടു​ത്ത വെ​യി​ൽ ഉ​ണ​ങ്ങി പൊ​ടി​ഞ്ഞു തു​ട​ങ്ങി​യി​രി​ക്കു​ക​യാ​ണ്. ക​യ​ർ കി​ട്ടാ​ൻ വൈ​കി​യാ​ൽ പി​ന്നീ​ട് തീ​ർ​ത്തും ദു​ർ​ബ​ല​മാ​യ വ​യ്ക്കോ​ൽ ചു​രു​ള​ക​ളാ​ക്കി കെ​ട്ടാ​നാ​വാ​തെ ന​ശി​ച്ചു​പോ​വു​ന്ന സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്. ഒ​രേ​ക്ക​റി​ലു​ള്ള വ​യ്ക്കോ​ലി​ന് ക​ർ​ഷ​ക​ർ​ക്ക് 3000 രൂ​പ ന​ൽ​കി​യാ​ണ് വ്യാ​പാ​രി​ക​ൾ കൊ​ണ്ടു പോ​വു​ന്ന​ത്.​

വ​യ്ക്കോ​ൽ നീ​ക്കം ചെ​യ്യാ​ൻ ക​ഴി​യാ​ത്ത കാ​ര​ണം ഉ​ഴു​തു ശ​രി​പ്പെ​ടു​ത്താ​നു​മാ​വാ​തെ ക​ർ​ഷ​ക​ർ വി​ഷ​മ​ഘ​ട്ട​ത്തി​ലാ​യി​രി​ക്കു​ക​യാ​ണ്. ക്ഷീ​ര​ക​ർ​ഷ​ക​രാ​ണ് കാ​ലി​ക​ൾ​ക്ക് തീ​റ്റ​യ്ക്കാ​യി വ​യ്ക്കോ​ൽ വി​ല​യ്ക്കു വാ​ങ്ങാ​റു​ള്ള​ത്. ഇ​തു താ​ലൂ​ക്കി​ന്‍റെ കി​ഴ​ക്ക​ൻ മേ​ഖ​ല ത​മി​ഴ്നാ​ട് അ​തി​ർ​പ്ര​ദേ​ശ​ങ്ങ​ളാ​യ കി​ണ​ത്തു​ക്ക​ട​വ്വ് ,നെ​ക​മം, പൊ​ള്ളാ​ച്ചി ,ഉ​ടു​മ​ൽ​പ്പേ​ട്ട ,ആ​ന​മ​ല എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നും ട്രാ​ക്ട​റു​ക​ളി​ൽ വ​ൻ​തോ​തി​ൽ വ​യ്ക്കോ​ൽ കൊ​ണ്ടു​പോ​വാ​റു​മു​ണ്ട്.