അവശ്യവ​സ്തു​ക്ക​ൾ എ​ത്തി​ക്കണം
Friday, April 3, 2020 10:20 PM IST
ക​ല്ല​ടി​ക്കോ​ട്: മാ​വേ​ലി സ്റ്റോ​റു​ക​ളി​ലും പീ​പ്പി​ൾ​സ് ബ​സാ​റി​ലും സൂ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ളി​ലും ആ​വ​ശ്യ വ​സ്തു​ക്ക​ൾ എ​ത്തി​ക്ക​ണ​മെ​ന്ന് കേ​ര​ളാ കോ​ണ്‍​ഗ്ര​സ് (ജേ​ക്ക​ബ്) വി​ഭാ​ഗം പാ​ല​ക്കാ​ട് ജി​ല്ലാ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. ക​രി​ന്പ പ​ഞ്ചാ​യ​ത്തി​ലേ​തു​ൾ​പ്പ​ടെ ജി​ല്ല​യി​ലെ ഭൂ​രി​ഭാ​ഗം സ്റ്റോ​റു​ക​ളി​ലും ആ​വ​ശ്യ വ​സ്തു​ക്ക​ളും പ​ല വ്യ​ഞ്ജ​ന​ങ്ങ​ളും എ​ത്തു​ന്നി​ല്ലെ​ന്നും അ​രി ഉ​ൾ​പ്പ​ടെ​യു​ള്ള​വ ആ​വ​ശ്യ​ത്തി​ന് എ​ത്തു​ന്നി​ല്ലെ​ന്നും സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​ൻ എ​ത്തു​ന്ന​വ​ർ​ക്ക് വെ​റും കൈ​യോ​ടെ തി​രി​കെ പോ​കേ​ണ്ടി​വ​രു​മെ​ന്നെ​ന്നും ക​മ്മി​റ്റി പ​റ​ഞ്ഞു. ആ​വ​ശ്യാ​നു​സ​ര​ണ​മ​രി ഉ​ൾ​പ്പ​ടെ​യു​ള്ള ആ​വ​ശ്യ വ​സ്തു​ക്ക​ൾ സ്റ്റോ​ക്കെ​ത്തി​ച്ച് വി​ത​ര​ണം ചെ​യ്യാ​ൻ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യ വി.​ഡി ജോ​സ​ഫ്, പി.​എം. കു​രു​വി​ള പ്ര​ത്ര​ക്കു​റി​പ്പി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

മാ​സ്ക് വി​ത​ര​ണം ചെ​യ്തു

പാ​ല​ക്കാ​ട്: ഇ​ന്‍റ​ർ നാ​ഷ്ണ​ൽ എ​ല​പ്പു​ള്ളി ചാ​പ്റ്റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ കോ​റോ​ണ പ്ര​തി​രോ​ധ മാ​സ്ക് വി​ത​ര​ണം ആ​രോ​ഗ്യ സേ​ന, ആ​രോ​ഗ്യ വ​ർ​ക്ക​ർ​മാ​ർ എ​ന്നി​വ​രു​ടെ സാ​ന്നി​ദ്ധ്യ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​ത​ങ്ക​മ​ണി നി​ർ​വ്വ​ഹി​ച്ചു. ഒ​യി​സ്ക ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഡോ.​എ​ൻ.​ശു​ദ്ധോ​ദ​ന​ൻ എ​ല​പ്പു​ള്ളി ക്ഷീ​ര സം​ഘം പ്ര​സി​ഡ​ന്‍റ് വി.​മ​ണി, ഗ്രാ​മ പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ ഹ​ബീ​ബ്, സി.​ച​ന്ദ്രി​ക, സ​ര​സ്വ​തി, എം.​ഗി​രി​ജ,എം.​സു​ധ,ജി.​പ്ര​സാ​ദ്,ജി.​ബാ​ബു എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.