മു​ഴു​വ​ൻ നെ​ല്ലും സം​ഭ​രി​ക്ക​ണം
Friday, April 3, 2020 10:20 PM IST
ചി​റ്റൂ​ർ: ജി​ല്ല​യി​ൽ കു​ടു​ത​ലാ​യി ഉ​ദ്പ്പാ​ദി​പ്പി​ച്ച മു​ഴു​വ​ൻ നെ​ല്ലും സ​പ്ലൈ​കോ സം​ഭ​രി​ക്ക​ണ​മെ​ന്നും ഇ​തു ഒ​രു പി​ആ​ർ​എ​സ് വ​ഴി​യാ​ക്ക​ണ​മെ​ന്നും ദേ​ശീ​യ ക​ർ​ഷി​ക​സ​മാ​ജം ജി​ല്ലാ എ​ക്സി​ക്യു​ട്ടീ​വ് ക​മ്മി​റ്റി​യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ഓ​രോ പാ​ട​ശേ​ഖ​ര​സ​മി​തി​യി​ലും ചെ​ന്നു​ള്ള പ​രി​ശോ​ധ​ന പ്രാ​യോ​ഗി​ക​മ​ല്ലാ​ത്ത​തി​നാ​ൽ പാ​ട​ശേ​ഖ​ര സ​മി​തി സെ​ക്ര​ട്ട​റി​മാ​രും കൃ​ഷി ഓ​ഫീ​സ​റും ചേ​ർ​ന്ന് നെ​ല്ലി​ന്‍റെ അ​ള​വ് നി​ശ്ച​യി​ക്കു​ന്ന​താ​ണ് പ്രാ​യോ​ഗി​ക​മെ​ന്നും യോ​ഗ​ത്തി​ൽ ഉ​ന്ന​യി​ച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​എ.​പ്ര​ഭാ​ക​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​ത​ലാം തോ​ട് മ​ണി,കെ.​ദേ​വ​ദാ​സ​ൻ ,എ.​പ​ഴ​ണ​ൻ, എ​സ്.​രാ​ജീ​വ​ൻ, പ്രഭാക​ര​ൻ ,എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പ്ര​തി​രോ​ധ മ​രു​ന്നു​ക​ൾ നല്കി

ശ്രീ​കൃ​ഷ്ണ​പു​രം:​വെ​ള്ളി​നേ​ഴി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് കു​റ്റാ​ന​ശ്ശേ​രി ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​രോ​ധ മ​രു​ന്നു​ക​ൾ വി​ത​ര​ണം ചെ​യ്തു. വി​ത​ര​ണ ഉ​ദ്ഘാ​ട​നം സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ കെ.​എം.​ബി​നീ​ഷി​ന് ന​ൽ​കി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ശ്രീ​ധ​ര​ൻ നി​ർ​വ്വ​ഹി​ച്ചു.​മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ​മാ​രാ​യ ഡോ.​കൃ​ഷ്ണ​കു​മാ​ർ, ഡോ.​ഇ​ബ്രാ​ഹിം ഷി​ബി​ൽ, പി.​എ​ൻ.​ന​ന്ദി​നി,പി.​കെ.​ശ​ശി​ധ​ര​ൻ, കെ.​രാ​മ​ൻ​കു​ട്ടി മാ​സ്റ്റ​ർ,എം.​സി.​രു​ഗ്മി​ണി,ഗ്രാ​മ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി സി.​കെ.​ഹ​രി​ദാ​സ് എ​ന്നി​വ​ർ പ്രസംഗിച്ചു.