നഗരസഭയുടെ ക​മ്യൂണി​റ്റി കി​ച്ച​നു കോ​ണ്‍​ട്രാ​ക്ട​ർ​മാ​രുടെ സംഭാവന
Friday, April 3, 2020 10:20 PM IST
ചി​റ്റൂ​ർ: ചി​റ്റൂ​ർ-​ത​ത്ത​മം​ഗ​ലം ന​ഗ​ര​സ​ഭ​യി​ൽ കോ​വി​ഡ് 19 കാ​ര​ണം പ​ണി​ക്ക് പോ​വാ​ന​വാ​തെ വി​ട്ടി​ൽ ക​ഴി​യു​ന്ന നി​ർ​ധ​ന​ർ​ക്കാ​യി ഏ​ർ​പ്പെ​ടു​ത്തി​യ ക​മ്മ്യൂ​ണി​റ്റി കി​ച്ച​ൻ ന​ട​ത്തി​പ്പി​ന് പൊ​തു​ജ​ന​ങ്ങ​ളി​ൽ നി​ന്നും സാ​ന്പ​ത്തി​ക സ​ഹാ​യം എ​ത്തി തു​ട​ങ്ങി. ഇ​ന്ന​ലെ ചി​റ്റൂ​രി​ലെ പ​ത്തോ​ളം കോ​ണ്‍​ട്രാ​ക്ട​ർ​മാ​ർ ചേ​ർ​ന്ന് 45,000 രൂ​പ ന​ഗ​ര​സ​ഭാ അ​ധി​കൃ​ത​ർ​ക്ക് കൈ​മാ​റി. ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ കെ.​മ​ധു ,സെ​ക്ര​ട്ട​റി നൗ​ഷാ​ദ്,മു​നി​സി​പ്പ​ൽ എ​ൻ​ജി​നി​യ​ർ, കൗ​ണ്‍​സി​ല​ർ​മാ​ർ എ​ന്നി​വ​ർ സം​യു​ക്ത​മാ​യി ധ​ന​സ​ഹാ​യം ഏ​റ്റു​വാ​ങ്ങി.

പൗ​ൾ​ട്രി ഫാം ​ഉ​ട​മകൾക്കാ​യി
ക്ഷേ​മപ​ദ്ധ​തി ന​ട​പ്പി​ലാ​ക്കണം:എംപി

വ​ട​ക്ക​ഞ്ചേ​രി: കോ​വി​ഡ് വൈ​റ​സ് വ്യാ​പ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി സ​ന്പൂ​ർ​ണ്ണ ലോ​ക്ക് ഡൗ​ണ്‍ ഏ​ർ​പ്പെ​ടു​ത്തി​യ​തു​മൂ​ലം പ്ര​തി​സ​ന്ധി​യി​ലാ​യ പൗ​ൾ​ട്രി ഫാം ​ഉ​ട​മ​ക​ളേ​യും ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വ്യാ​പാ​രി​ക​ളേ​യും സ​ഹാ​യി​ക്കു​ന്ന​തി​നാ​യി പ്ര​ത്യേ​ക ക്ഷേ​മ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്ന് ര​മ്യ ഹ​രി​ദാ​സ് എം ​പി വ​കു​പ്പ് മ​ന്ത്രി അ​ഡ്വ. കെ.​രാ​ജു​വി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. വി​ല്പ​ന​യ്ക്ക് പ്രാ​യ​മാ​യ കോ​ഴി​ക​ളെ വി​ൽ​ക്കാ​നാ​കാ​ത്ത​തു​മൂ​ലം ഇ​വ​ക്ക് വീ​ണ്ടും തീ​റ്റ കൊ​ടു​ത്ത് സം​ര​ക്ഷി​ക്കു​ന്ന​ത് വ​ഴി വ​ലി​യ സാ​ന്പ​ത്തി​ക ബാ​ധ്യ​ത ഉ​ണ്ടാ​ക്കു​ന്നു​ണ്ടെ​ന്ന് ക​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.