എതിർപ്പുകൾ മറികടന്ന് റെയിൽവേയുടെ ട്രാക്ക് ബലപ്പെടുത്തൽ പ്രവൃത്തികൾ
Friday, April 3, 2020 10:20 PM IST
ഷൊ​ർ​ണൂ​ർ: ഷൊ​ർ​ണൂ​രി​ൽ ട്രാ​ക്ക് പാ​ക്കി​ങ് മെ​ഷീ​ൻ ഉ​പ​യോ​ഗി​ച്ചു​ള്ള റെയിൽവേയുടെ നി​ർ​മ്മാ​ണ പ്ര​വ​ർ​ത്തി​ക​ൾ​ക്കെ​തി​രെ വ്യാ​പ​ക​പ്ര​തി​ഷേ​ധം.
ജീ​വ​ന​ക്കാ​രു​ടെ എ​തി​ർ​പ്പ് വ​ക​വ​യ്ക്കാ​തെ​യാ​ണ് ഷൊ​ർ​ണൂ​രി​ൽ ട്രാ​ക്ക് പാ​ക്കി​ങ് മെ​ഷീ​ൻ ഉ​പ​യോ​ഗി​ച്ചു​ള്ള ട്രാ​ക്കു​ക​ൾ ബ​ല​പ്പെ​ടു​ത്തു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്.
ജീ​വ​ന​ക്കാ​രു​ടെ എ​ണ്ണം കു​റ​വാ​ണെ​ങ്കി​ലും ര​ണ്ടു​ദി​വ​സ​മാ​യി ന​ട​ന്നു​വ​രു​ന്ന ജോ​ലി​ക​ൾ തു​ട​രു​ക​യാ​ണ്. തൊ​ഴി​ലാ​ളി​ക​ൾ​ക്ക് സാ​നി​റ്റൈ​സ​റും മാ​സ്ക്കും ന​ൽ​കി​യി​ട്ടു​ണ്ട്. സാ​മൂ​ഹി​ക അ​ക​ലം ക​ർ​ശ​ന​മാ​ക്കി ആ​രോ​ഗ്യ സു​ര​ക്ഷ ന​ട​പ​ടി​ക​ൾ പാ​ലി​ച്ചാ​ണ് പ്ര​വ​ർ​ത്തി​ക​ൾ ന​ട​ക്കു​ന്ന​തെ​ങ്കി​ലും ഇ​തൊ​ന്നും പ്രാ​യോ​ഗി​ക​മ​ല്ല.
കോ​വി​ഡ് 19ന്‍റെ സാ​ഹ​ച​ര്യ​ത്തി​ൽ കേ​ന്ദ്ര​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ ഏ​ർ​പ്പെ​ടു​ത്തി​യ മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ക്ക് വി​രു​ദ്ധ​മാ​യാ​ണ് ഷൊ​ർ​ണൂ​രി​ൽ റെ​യി​ൽ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ക്കു​ന്ന​തെ​ന്ന് തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ൾ​ക്കി​ട​യി​ൽ നി​ന്നും ശ​ക്ത​മാ​യ വി​മ​ർ​ശ​നം ഉ​യ​ർ​ന്നി​ട്ടു​ണ്ട്. നി​ർ​മ്മാ​ണ പ്ര​വ​ർ​ത്തി​ക​ൾ ന​ട​ത്ത​രു​തെ​ന്ന് റെ​യി​ൽ​വേ മ​സ്ദൂ​ർ യൂ​ണി​യ​ൻ നേ​ര​ത്തെ ത​ന്നെ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ൽ നേ​ര​ത്തെ കാ​സ​ർ​കോ​ട,് പ​യ്യ​ന്നൂ​ർ സെ​ക്ഷ​നു​ക​ളി​ൽ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്ക് നി​ർ​ദ്ദേ​ശം വ​ന്നു​വെ​ങ്കി​ലും യൂ​ണി​യ​ൻ ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്ന് ഇ​ത് അ​വ​സാ​നി​പ്പി​ക്കു​ക​യാ​യി​രു​ന്നു.
ജീ​വ​ന​ക്കാ​രു​ടെ പ്ര​തി​ഷേ​ധ​ത്തെ​ത്തു​ട​ർ​ന്ന് മ​റ്റ് സെ​ക്ഷ​നു​ക​ളി​ൽ നി​ർ​ത്തി​വെ​ച്ച റെ​യി​ൽ​വേ ട്രാ​ക്ക് അ​റ്റ​കു​റ്റ​പ​ണി ഷൊ​ർ​ണൂ​രി​ൽ ന​ട​ത്തു​ന്ന​തി​ന്നെ​തി​രെ വ്യാ​പ​ക​മാ​യ പ്ര​തി​ഷേ​ധ​ത്തി​ന് ഇ​ട​യാ​ക്കി​യി​ട്ടു​ണ്ട്.
ട്രാ​ക്ക് പാ​ക്കി​ങ് മെ​ഷീ​ൻ ഉ​പ​യോ​ഗി​ച്ച് ട്രാ​ക്കു​ക​ൾ ബ​ല​പ്പെ​ടു​ത്താ​നാ​ണ് സീ​നി​യ​ർ സെ​ക്ഷ​ൻ എ​ൻ​ജി​നീ​യ​ർ ഓ​ഫീ​സ് നി​ർ​ദ്ദേ​ശം ന​ൽ​കി​യി​ട്ടു​ള്ള​ത്. ഷൊ​ർ​ണൂ​ർ സെ​ക്ഷ​നി​ൽ പ്ര​വ​ർ​ത്തി​ക​ൾ പു​രോ​ഗ​മി​ക്കു​ന്പോ​ൾ ത​ന്നെ വ്യാ​പ​ക​മാ​യി തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ളി​ൽ നി​ന്നും വി​മ​ർ​ശ​ന​വും പ്ര​തി​ഷേ​ധ​വും ഉ​ണ്ടാ​വു​ന്ന​ത് ക​ണ്ടി​ല്ലെ​ന്ന് ന​ടി​ക്കു​ക​യാ​ണ് റെ​യി​ൽ​വേ.
കൊ​റോ​ണ നി​യ​ന്ത്ര​ണ​ങ്ങ​ൾ നീ​ക്കു​ന്ന​തു വ​രെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ നി​ന്നും റെ​യി​ൽ​വേ അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് വി​ഭാ​ഗം പി​ൻ​മാ​റ​ണ​മെ​ന്ന് വി​വി​ധ തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ഇ​തി​നൊ​ന്നും റെ​യി​ൽ​വേ ത​യ്യാ​റാ​യി​ട്ടി​ല്ല.