സാ​മൂ​ഹ്യാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ക​യ​റി ജീ​വ​ന​ക്കാ​ർ​ക്കു നേ​രെ ചു​മ​ട്ടു​തൊ​ഴി​ലാ​ളി​യു​ടെ ഭീ​ഷ​ണി​യും അ​ക്ര​മ​വും
Friday, April 3, 2020 10:20 PM IST
വ​ട​ക്ക​ഞ്ചേ​രി: വ​ട​ക്ക​ഞ്ചേ​രി​യി​ലെ സാ​മൂ​ഹ്യാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ക​യ​റി ജീ​വ​ന​ക്കാ​ർ​ക്കു നേ​രെ ചു​മ​ട്ടു​തൊ​ഴി​ലാ​ളി​യു​ടെ ഭീ​ഷ​ണി​യും അ​ക്ര​മ​വും. ടൗ​ണി​ൽ തൊ​ഴി​ലെ​ടു​ക്കു​ന്ന ചീ​ര​ക്കു​ഴി സ്വ​ദേ​ശി അ​ഷ​റ​ഫാ(39)​ണ് വൈ​കീ​ട്ട് ആ​ശു​പ​ത്രി​യി​ൽ ക​യ​റി അ​തി​ക്ര​മം കാ​ണി​ച്ച​ത്.​ജൂ​നി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​റു​ടെ മൊ​ബൈ​ൽ കേ​ടു​വ​രു​ത്തു​ക​യും കൈ ​പി​ടി​ച്ച് തി​രി​ക്കു​ക​യും മ​ർ​ദ്ദി​ക്കു​ക​യും ചെ​യ്തു.​ഡോ​ക്ട​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള വ​നി​താ ജീ​വ​ന​ക്കാ​രെ അ​സ​ഭ്യം പ​റ​യു​ക​യും ജോ​ലി ത​ട​സ്‌​സ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു.
സം​ഭ​വം സം​ബ​ന്ധി​ച്ച് ജീ​വ​ന​ക്കാ​ർ പ​റ​യു​ന്ന​ത് വൈ​കീ​ട്ട് മൂ​ന്നേ​കാ​ലോ​ടെ​യാ​ണ് സ്വ​യം കാ​ർ ഓ​ടി​ച്ച് ഇ​യാ​ൾ ആ​ശു​പ​ത്രി​യി​ലെ​ത്തി​യ​ത്.
പ​രി​ശോ​ധ​നാ മു​റി​യി​ൽ ലേ​ഡി ഡോ​ക്ട​റു​ടെ അ​ടു​ത്ത് ചെ​ന്ന് ബ​ഹ​ളം വെ​ക്കു​ക​യും മൊ​ബൈ​ലി​ൽ പ​ടം എ​ടു​ക്കു​ക​യും ചെ​യ്തു.
സൂ​പ്ര​ണ്ടി​ന്‍റെ അ​നു​മ​തി​യി​ല്ലാ​തെ പ​ട​ങ്ങ​ൾ എ​ടു​ക്കാ​ൻ പാ​ടി​ല്ലെ​ന്ന് സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന അ​റ്റ​ന്‍റ​ർ ജോ​യ് പ​റ​ഞ്ഞെ​ങ്കി​ലും ഇ​യാ​ൾ ബ​ഹ​ളം വെ​ക്ക​ലും ഫോ​ട്ടോ എ​ടു​ക്ക​ലും തു​ട​ർ​ന്നു. ഈ ​സ​മ​യം ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യി​രു​ന്ന ജെ ​എ​ച്ച് ഐ ​മ​നോ​ജി​ന്‍റെ മൊ​ബൈ​ൽ പി​ടി​ച്ച് വാ​ങ്ങി കേ​ട് വ​രു​ത്തു​ക​യും കൈ​യ്ക്ക് പ​രി​ക്കേ​ല്പി​ക്കു​ക​യു​മാ​യി​രു​ന്നു.​ വ​നി​താ ജീ​വ​ന​ക്കാ​ർ​ക്കു നേ​രെ അ​സ​ഭ്യം പ​റ​യു​ക​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്ത് അ​ക്ര​മാ​ന്ത​രീ​ക്ഷം തു​ട​രു​ക​യും ചെ​യ്ത​തോ​ടെ ജീ​വ​ന​ക്കാ​രെ​ല്ലാം കൂ​ടി.
ഇ​തോ​ടെ ഇ​യാ​ൾ പു​റ​ത്തി​റ​ങ്ങി കാ​ർ ഓ​ടി​ച്ച് പോ​യ​താ​യി ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ഉ​ണ്ണി​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു. ഒൗ​ദ്യോ​ഗി​ക കൃ​ത്യ​നി​ർ​വ്വ​ഹ​ണം ത​ട​സ്‌​സ​പ്പെ​ടു​ത്തു​ക​യും ജീ​വ​ന​ക്കാ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്ത​തി​ന് അ​ഷ​റ​ഫി​നെ​തി​രെ ജാ​മ്യ​മി​ല്ലാ​ത്ത കു​റ്റം ചു​മ​ത്തി കേ​സ് എ​ടു​ത്ത​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.ആ​ശു​പ​ത്രി സൂ​പ്ര​ണ്ടി​ന്‍റെ പ​രാ​തി​യി​ലാ​ണ് പോ​ലി​സ് ന​ട​പ​ടി.​ഒ പി ​ടി​ക്ക​റ്റ് എ​ടു​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​മാ​ണ് ബ​ഹ​ള​ത്തി​ന് തു​ട​ക്ക​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ൽ ജീ​വ​ന​ക്കാ​ർ ആ​ശു​പ​ത്രി​ക്ക് മു​ന്നി​ൽ നി​ന്ന് പ്ര​തി​ഷേ​ധി​ച്ചു.