മ​ഴ​നി​ഴ​ൽ പ്ര​ദേ​ശ​മാ​യ എ​രു​ത്തേ​ന്പ​തി​യി​ൽ 20 വ​ർ​ഷ​ത്തി​നുശേ​ഷം ര​ണ്ടാംവി​ള​ കൊ​യ്ത്ത്
Friday, April 3, 2020 10:20 PM IST
കൊ​ഴി​ഞ്ഞാ​ന്പാ​റ : കൃ​ഷി​യി​റ​ക്കാ​ൻ ജ​ല​മി​ല്ലാ​തെ ക​ഴി​ഞ്ഞ ഇ​രു​പ​തു വ​ർ​ഷ​മാ​യി മു​ട​ങ്ങി​യ നെ​ൽ​കൃ​ഷി വീ​ണ്ടും ന​ട​ത്തി ക​ർ​ഷ​ക​ർ കൊ​യ്ത്തു ന​ട​ത്തി വീ​ര​ഗാ​ഥ ര​ചി​ച്ചു.

എ​രു​ത്തേ​ന്പ​തി​യി​ൽ എ​ട്ട് ക​ർ​ഷക​രാ​ണ് മ​ന​സ്‌​സാ​നി​ധ്യം സം​ഭ​രി​ച്ച് വീ​ണ്ടും നെ​ൽ​ക്കൃ​ഷി​യി​റ​ക്കി​യ​ത്. മ​ഴ​ക്കാ​ല​ത്തു പോ​ലും കു​ടി​വെ​ള്ളം ക്ഷാ​മം എ​രു​ത്തേ​ന്പ​തി​യി​ൽ ദീ​ർ​ഘ​കാ​ല​മാ​യി അ​നു​ഭ​വ​പ്പെ​ടു​ന്നു​ണ്ട്.

ജ​ല​ക്ഷാ​മം കാ​ര​ണം പ​ല ക​ർ​ഷ​ക​രും നെ​ൽ​ക്കൃ​ഷി ഒ​ഴി​വാ​ക്കി പ​ച്ച​ക്ക​റി കൃ​ഷി​ക്ക് വ​ഴി​മാ​റി​യി​ട്ടു​ണ്ട്. ഈ ​സ​മ​യ​ത്താ​ണ് വി​ജ​യ​കു​മാ​ർ,മ​നോ​ഹ​ര​ൻ ,രാ​ജീ​വ്. സ​ഹ​ദേ​വ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള ക​ർ​ഷ​ക​ർ ധൈ​ര്യം സം​ഭ​രി​ച്ച് ര​ണ്ടാം വി​ള​യി​റ​ക്കി​യ​ത്.

കു​ഴ​ൽ കി​ണ​റു​ക​ളി​ലും ,കൊ​ക്ക​ർ​ണ്ണ​ക​ളി​ലും ആ​വ​ശ്യ​ത്തി​നു വെ​ള്ളം ല​ഭി​ച്ച​തും നെ​ൽ​കൃ​ഷി​ക്ക് തു​ണ​യായി. ​ഏ​ക്ക​റി​നു 2000 മു​ത​ൽ 2400 കി​ലോ വ​രെ വി​ള​വും ല​ഭി​ച്ചി​ട്ടു​ള്ളൂ.​പ​ത്ത് ഏ​ക്ക​റി​ലാ​ണ് കൃ​ഷി​യി​റ​ക്കി​യി​രി​ക്കു​ന്ന​ത്. കൊ​യ്ത്ത് യ​ന്ത്ര​ങ്ങ​ൾ ല​ഭി​ക്കാ​ത്ത​തി​നാ​ൽ കൃ​ഷി​ഭ​വ​ൻ അ​ധി​കൃ​ത​ർ ഇ​ട​പ്പെ​ട്ട് ക​ഞ്ചി​ക്കോ​ട്ടു നി​ന്നു​മാ​ണ് യ​ന്ത്ര​ങ്ങ​ളെ​ത്തി​ച്ച് കൊ​യ്ത്തു ന​ട​ത്തി​യ​ത്.​എ​രു​ത്തേ​ന്പ​തി​യി​ൽ വ​ർ​ഷ​ങ്ങ​ൾ ശേ​ഷം നെ​ൽ​കൃ​ഷി വി​ള​വെ​ടു​പ്പ് സു​ഗ​മ​മാ​യി ന​ട​ന്ന​തി​നാ​ൽ അ​ടു​ത്ത ഒ​ന്നാം വി​ള​യ്ക്ക് കൂ​ടു​ത​ൽ ക​ർ​ഷ​ക​ർ നെ​ൽ​കൃ​ഷി ചെ​യ്യാ​നു​ള്ള ശ്ര​മ​ങ്ങ​ളും ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.