ഒറ്റപ്പെട്ട വീട്ടിലെ കൈക്കുഞ്ഞി​ന് മ​രു​ന്ന് എ​ത്തി​ച്ച് ഫ​യ​ർ ഓ​ഫീ​സ​ർ​മാ​ർ
Wednesday, April 1, 2020 11:55 PM IST
വ​ട​ക്ക​ഞ്ചേ​രി: കു​തി​രാ​ൻ വ​ഴു​ക്കും​പാ​റ​യി​ലെ വീ​ട്ടു​കാർ​ക്കാ​ണ് ഫ​യ​ർ ഓ​ഫീ​സ​ർ സ്മി​നേ​ഷ്കു​മാ​ർ, സു​മ​ൻ എ​ന്നി​വ​ർ ര​ക്ഷ​ക​രാ​യ​ത്. ഫ​യ​ർ സ്റ്റേ​ഷ​ൻ ന​ന്പ​റി​ലേ​ക്ക് ചു​വ​ന്ന​മ​ണ്ണ് വ​ഴു​ക്കും​പാ​റ​യി​ൽ നി​ന്നും മേ​ക്കാ​ട്ടി​ൽ സ്മി​നാ മാ​ത്യു എ​ന്ന സ്ത്രീ​യാ​ണ് വി​ളി​ച്ച് ത​ന്‍റെ എ​ട്ട് മാ​സം പ്രാ​യ​മാ​യ കു​ഞ്ഞി​ന് അ​ത്യാ​വ​ശ്യ​മാ​യി മ​രു​ന്ന് ആ​വ​ശ്യ​മാ​ണെ​ന്നും വീ​ട്ടി​ൽ പു​റ​ത്തു പോ​വാ​ൻ ആ​ളി​ല്ലാ​ത്ത​തി​നാ​ൽ എ​ത്തി​ച്ചു ത​ന്നു സ​ഹാ​യി​ക്ക​ണ​മെ​ന്നും സേ​ന​യു​ടെ സേ​വ​നം ആ​വ​ശ്യ​മാ​ണെ​ന്നും വി​ളി​ച്ചു പ​റ​ഞ്ഞ​ത്. വ​ട​ക്ക​ഞ്ചേ​രി​യി​ലെ മെ​ഡി​ക്ക​ൽ ഷോ​പ്പി​ൽ നി​ന്നും മ​രു​ന്ന് വാ​ങ്ങി ബൈ​ക്കി​ൽ വ​ഴു​ക്കും​പാ​റ​യി​ൽ എ​ത്തി സ്മി​ന​യു​ടെ അ​മ്മ​യു​ടെ ക​യ്യി​ൽ കു​ഞ്ഞി​നു​ള്ള മ​രു​ന്ന് എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. 1056 എ​ന്ന ദി​ശ​യി​ൽ വി​ളി​ച്ചാ​ണ് കു​ഞ്ഞി​നു​ള്ള മ​രു​ന്ന് ഏ​താ​ണെ​ന്ന് അ​റി​യാ​ൻ ക​ഴി​ഞ്ഞ​തെ​ന്നും ക​ണ്‍​ട്രോ​ൾ റൂ​മി​ൽ വി​ളി​ച്ചാ​ണ് ഫ​യ​ർ ഫോ​ഴ്സ് സേ​വ​നം ആ​വ​ശ്യ​പെ​ട്ട​തെ​ന്നും സ്മി​നാ മാ​ത്യു പ​റ​ഞ്ഞു.