പാ​ൽ സം​ഭ​ര​ണം വെ​ട്ടി​ക്കു​റ​ച്ച മി​ൽ​മ ക്ഷീ​ര​ക​ർ​ഷ​ക​രെ ദു​രി​ത​ത്തി​ലാ​ക്കി
Wednesday, April 1, 2020 11:54 PM IST
വ​ട​ക്ക​ഞ്ചേ​രി: ക്ഷീ​ര ക​ർ​ഷ​ക​രി​ൽ നി​ന്നു​ള്ള പാ​ൽ സം​ഭ​ര​ണം പ​കു​തി​യാ​യി വെ​ട്ടി​ക്കു​റ​ച്ച മി​ൽ​മ യു​ടെ ന​ട​പ​ടി പാ​ൽ​വി​റ്റ് ഉ​പ​ജീ​വ​ന മാ​ർ​ഗ്ഗം ക​ണ്ടെ​ത്തി​യി​രു​ന്ന ക്ഷീ​ര​ക​ർ​ഷ​ക​രെ ദു​രി​ത​ത്തി​ലാ​ക്കി. കൂ​ടു​ത​ൽ പ​ശു​ക്ക​ളെ വ​ള​ർ​ത്തു​ന്ന ക​ർ​ഷ​ക​രാ​ണ് മി​ൽ​മ​യു​ടെ തീ​രു​മാ​നം വ​ഴി ക​ഷ്ട്ട​പ്പെ​ടു​ന്ന​ത്.​

രാ​വി​ലേ​യും വൈ​കീ​ട്ടും ക​റ​ന്നെ​ടു​ക്കു​ന്ന പാ​ൽ എ​ന്ത് ചെ​യ്യ​ണ​മെ​ന്ന​റി​യാ​തെ വി​ഷ​മ​ത്തി​ലാ​ണ് ക്ഷീ​ര ക​ർ​ഷ​ക​രെ​ല്ലാം. കൂ​ടു​ത​ൽ വ​ന്ന പാ​ൽ വീ​ടു​ക​ളി​ൽ ക​യ​റി​യി​റ​ങ്ങി വി​ല്പ​ന ന​ട​ത്തു​ക​യാ​ണ് പ​ല​രും. വി​ല കു​റ​ച്ച് കൊ​ടു​ത്തും സൗ​ജ​ന്യ​മാ​യി വി​ത​ര​ണം ചെ​യ്തു​മാ​ണ് പാ​ൽ അ​വ​സാ​നി​പ്പി​ക്കു​ന്ന​ത്.​ പാ​ൽ സം​ഭ​ര​ണം വെ​ട്ടി​ക്കു​റ​ച്ചു​ള്ള മി​ൽ​മ തീ​രു​മാ​നം ഫാ​മി​ന്‍റെ ന​ട​ത്തി​പ്പ് ത​ന്നെ ബു​ദ്ധി​മു​ട്ടി​ലാ​ക്കു​മെ​ന്ന് ക​ണ്ണ​ന്പ്ര കൊ​ള​യ​ക്കാ​ട് പ​ശു ഫാം ​ന​ട​ത്തു​ന്ന വീ​ട്ട​മ്മ​മാ​ർ പ​റ​ഞ്ഞു. സൈ​ക്കി​ളി​ലും മ​റ്റും കൊ​ടു​ത്തു വി​ട്ടാ​ണ് കു​റ​ച്ച് പാ​ൽ ചെ​ല​വാ​ക്കി​യ​ത്. വൈ​കീ​ട്ടു​ള്ള പാ​ൽ വി​ൽ​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ലെ​ന്ന് സ്ത്രീ​ക​ൾ പ​റ​ഞ്ഞു. ഇ​ത്ത​ര​ത്തി​ൽ ഫാം ​ന​ട​ത്തി കൊ​ണ്ട് പോ​കാ​ൻ ക​ഴി​യി​ല്ലെ​ന്നാ​ണ് ഇ​വ​ർ പ​റ​യു​ന്ന​ത്.

കാ​ലി​തീ​റ്റ​യു​ടെ​യും വൈ​ക്കോ​ലി​ന്‍റെ​യും മ​റ്റു അ​നു​ബ​ന്ധ ചെ​ല​വു​ക​ളും ഉ​യ​ർ​ന്നു നി​ൽ​ക്കെ കി​ട്ടു​ന്ന പാ​ൽ എ​ടു​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് പ​റ​ഞ്ഞാ​ൽ കൂ​ടു​ത​ൽ പ​രീ​ക്ഷ​ണ​ങ്ങ​ൾ​ക്ക് നി​ൽ​ക്കാ​തെ ക്ഷീ​ര ക​ർ​ഷ​ക​ർ പ​ശു​വ​ള​ർ​ത്ത​ലി​ൽ നി​ന്നും പി​ന്തി​രി​യു​ന്ന സ്ഥി​തി വ​രു​മെ​ന്ന് ക്ഷീ​ര ക​ർ​ഷ​ക​നാ​യ മു​ല്ല​മം​ഗ​ലം ബേ​ബി പ​റ​ഞ്ഞു. മി​ൽ​മ​യു​ടെ ദീ​ർ​ഘ​വീ​ക്ഷ​ണ​മി​ല്ലാ​യ്മ​യാ​ണ് ഈ ​പ്ര​തി​സ​ന്ധി സൃ​ഷ്ടി​ച്ച​തെ​ന്നാ​ണ് ക്ഷീ​ര ക​ർ​ഷ​ക​ർ കു​റ്റ​പ്പെ​ടു​ത്തു​ന്ന​ത്. കൂ​ടു​ത​ൽ വ​രു​ന്ന പാ​ൽ സം​സ്ക്ക​രി​ച്ച് പൊ​ടി​യാ​ക്കാ​നു​ള്ള ഫാ​ക്ട​റി എ​ത്ര​യോ കാ​ലം മു​ന്നേ ഇ​വി​ടെ തു​ട​ങ്ങേ​ണ്ട​താ​യി​രു​ന്നെ​ന്നാ​ണ് ക​ർ​ഷ​ക​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. കോ​വി​ഡ് വ്യാ​പ​ന ഭീ​തി​യി​ൽ സ​ന്പൂ​ർ​ണ്ണ ലോ​ക്ക് ഡൗ​ണാ​യ​പ്പോ​ൾ പാ​ൽ വി​ല്പ​ന കു​റ​ഞ്ഞ​താ​ണ് മി​ൽ​മ​ക്ക് അ​ടി​യാ​യ​ത്.​

ഇ​പ്പോ​ൾ ത​മി​ഴ്നാ​ട്ടി​ലെ സ്വ​കാ​ര്യ പാ​ൽ​പൊ​ടി ഫാ​ക്ട​റി​ക​ളു​മാ​യി മ​ന്ത്രി ച​ർ​ച്ച ന​ട​ത്തി പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​രം കാ​ണു​മെ​ന്ന് പ​റ​യു​ന്ന​തി​ൽ ക്ഷീ​ര ക​ർ​ഷ​ക​ർ​ക്ക് വ​ലി​യ പ്ര​തീ​ക്ഷ​യൊ​ന്നു​മി​ല്ല. കേ​ര​ള​ത്തി​ലെ പാ​ലി​ൽ കൊ​റോ​ണ വൈ​റ​സു​ണ്ടെ​ന്ന് പ​റ​ഞ്ഞ് ത​മി​ഴ്നാ​ട്ടി​ലെ ഫാ​ക്ട​റി തൊ​ഴി​ലാ​ളി​ക​ൾ ഇ​പ്പോ​ൾ ത​ന്നെ എ​തി​ർ​പ്പ് അ​റി​യി​ച്ച​താ​യും പ​റ​യു​ന്നു.