സ്ഫോടനം: പോ​ലീ​സ് അ​ന്വേ​ഷി​ച്ചി​രു​ന്ന​യാ​ൾ സ്റ്റേ​ഷ​നി​ൽ ഹാ​ജ​രാ​യി
Wednesday, April 1, 2020 11:54 PM IST
വ​ട​ക്ക​ഞ്ചേ​രി: ക​ണ്ണ​ന്പ്ര കാ​ര​പ്പൊ​റ്റ​യി​ൽ വീ​ടി​നു പു​റ​കി​ലെ പ​റ​ന്പി​ലു​ണ്ടാ​യ സ്ഫോ​ട​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ലീ​സ് അ​ന്വേ​ഷി​ച്ചി​രു​ന്ന​യാ​ൾ സ്റ്റേ​ഷ​നി​ൽ ഹാ​ജ​രാ​യി. ഇ​യാ​ളു​ടെ മൊ​ഴി പ​രി​ശോ​ധി​ച്ചാ​കും തു​ട​ർ​ന്നു​ള്ള അ​ന്വേ​ഷ​ണം. ചൊ​വ്വാ​ഴ്ച രാ​വി​ലെ​യാ​ണ് കാ​ര​പ്പൊ​റ്റ കാ​ജാ ഹു​സൈ​ന്‍റെ വീ​ടി​നു പു​റ​കി​ൽ ഉ​ഗ്ര​സ്ഫോ​ട​നം ഉ​ണ്ടാ​യ​ത്.​അ​പ​ക​ട​ത്തി​ൽ കാ​ജാ ഹു​സൈ​ന്‍റെ ഭാ​ര്യ സൈ​ന​ബ​ക്ക് പ​രി​ക്കേ​റ്റി​രു​ന്നു.​ഇ​വ​ർ ചി​കി​ത്സ​യി​ലാ​ണ്. സൈ​ന​ബ​യു​ടെ ബ​ന്ധു​വി​നെ കേ​ന്ദ്രീ​ക​രി​ച്ചാ​യി​രു​ന്നു പ്രാ​രം​ഭ അ​ന്വേ​ക്ഷ​ണം ന​ട​ന്ന​ത്.​ഈ ബ​ന്ധു​വാ​ണ് ഇ​ന്ന​ലെ സ്റ്റേ​ഷ​നി​ലെ​ത്തി​യ​ത്.​ഇ​യാ​ൾ അ​ന​ധി​കൃ​ത​മാ​യി ക​രി​ങ്ക​ൽ ക്വാ​റി ന​ട​ത്തി​യി​രു​ന്ന​താ​യി പ​റ​യു​ന്നു​ണ്ട്.​പോ​ലീ​സ് പ​രി​ശോ​ധ​ന​യെ തു​ട​ർ​ന്ന് പി​ന്നീ​ട് ഈ ​ക്വാ​റി​യു​ടെ പ്ര​വ​ർ​ത്ത​നം നി​ർ​ത്തി​വെ​ച്ചി​രു​ന്നു. ഇ​വി​ടെ ശേ​ഷി​ച്ചി​രു​ന്ന ക​രി​മ​രു​ന്നാ​കാം സ്ഫോ​ട​ന​ത്തി​ന് കാ​ര​ണ​മാ​യ​തെ​ന്നാ​ണ് പോ​ലീ​സ് സം​ശ​യി​ക്കു​ന്ന​ത്.
ചൊ​വ്വാ​ഴ്ച രാ​വി​ലെ​യു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ൽ ആ​റ് വീ​ടു​ക​ൾ ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നി​രു​ന്നു. ചി​ല വീ​ടു​ക​ളു​ടെ ചു​മ​രു​ക​ൾ​ക്ക് വി​ള്ള​ലു​ക​ളും ഉ​ണ്ടാ​യി. വൈ​കീ​ട്ട് പ്ര​ദേ​ശ​ത്തെ കു​ട്ടി​ക​ൾ ക​ളി​ക്കു​ന്ന ഗ്രൗ​ണ്ടി​നോ​ട് ചേ​ർ​ന്ന പ​റ​ന്പി​ലാ​യി​രു​ന്നു സ്ഫോ​ട​നം.