നെ​ല്ലി​ക്കു​റി​ശി റേ​ഷ​ൻ ക​ട തു​റ​ന്ന് പ്ര​വ​ർ​ത്തിക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ
Wednesday, April 1, 2020 11:54 PM IST
ഒ​റ്റ​പ്പാ​ലം: ല​ക്കി​ടി പേ​രൂ​ർ പ​ഞ്ചാ​യ​ത്തി​ൽ മൂ​ന്ന് വാ​ർ​ഡു​ക​ളി​ലെ ജ​ന​ങ്ങ​ൾ ആ​ശ്ര​യി​ക്കു​ന്ന നെ​ല്ലി​ക്കു​ർ​ശ്ശി റേ​ഷ​ൻ ക​ട തു​ട​ർ​ന്ന് പ്ര​വ​ർ​ത്തി​ക്കാ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ വേ​ണ​മെ​ന്ന് ജ​ന​കീ​യ ആ​വ​ശ്യം. ക​ഴി​ഞ്ഞ​മാ​സം ഏ​ഴു​മു​ത​ൽ ഈ ​റേ​ഷ​ൻ ക​ട അ​ട​ഞ്ഞു കി​ട​ക്കു​ക​യാ​ണ്.
റേ​ഷ​ൻ ക​ട ഉ​ട​മ​യ്ക്കെ​തി​രെ ഒ​റ്റ​പ്പാ​ലം താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​റു​ടെ ശി​ക്ഷാ​ന​ട​പ​ടി ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യാ​ണ് റേ​ഷ​ൻ​ക​ട അ​ട​പ്പി​ച്ച​ത്. നെ​ല്ലി​ക്കു​ർ​ശ്ശി നി​വാ​സി​ക​ൾ ഇ​പ്പോ​ൾ റേ​ഷ​ൻ സാ​ധ​ന​ങ്ങ​ൾ​ക്കാ​യി മു​ള​ഞ്ഞൂ​ർ മു​രു​ക്കും​ന്പ​റ്റ എ​ന്നി​വി​ട​ങ്ങ​ളി​ലെ റേ​ഷ​ൻ​ക​ട​ക​ളെ ആ​ശ്ര​യി​ക്കേ​ണ്ട സ്ഥി​തി​യാ​ണ്. യാ​ത്രാ സൗ​ക​ര്യം ഇ​ല്ലാ​ത്ത​തി​നാ​ൽ പ​ല​ർ​ക്കും റേ​ഷ​ൻ വാ​ങ്ങാ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​യു​മു​ണ്ട്.​സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച റേ​ഷ​ൻ സാ​ധ​ന​ങ്ങ​ൾ ല​ഭ്യ​മാ​ക്കാ​ൻ മൂ​ന്നു കി​ലോ​മീ​റ്റ​ർ സ​ഞ്ച​രി​ക്കേ​ണ്ട അ​വ​സ്ഥ​യി​ലാ​ണ് നാ​ട്ടു​കാ​ർ.
ഇ​ത്ര​യും ദൂ​രം കാ​ൽ​ന​ട​യാ​യി സ​ഞ്ച​രി​ച്ച് റേ​ഷ​ൻ വാ​ങ്ങി വ​രാ​ൻ ലോ​ക് ഡൗ​ണ്‍ പ്ര​ശ്ന​മാ​കു​ന്ന​താ​യി റേ​ഷ​ൻ കാ​ർ​ഡ് ഉ​ട​മ​ക​ൾ പ​റ​യു​ന്നു. നെ​ല്ലി​ക്കു​ർ​ശ്ശി റേ​ഷ​ൻ ഷോ​പ്പ് തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കാ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ വേ​ണ​മെ​ന്ന് മു​ള​ഞ്ഞൂ​ർ മു​ന്നൊ​രു​ക്കം പ്ര​സി​ഡ​ന്‍റ് ഉ​ണ്ണി​കൃ​ഷ്ണ​ൻ മു​ള​ഞ്ഞൂർ ​ആ​വ​ശ്യ​പ്പെ​ട്ടു.