പ്ര​തി​രോ​ധ​മ​രു​ന്ന് വി​ത​ര​ണം തു​ട​ങ്ങി
Wednesday, April 1, 2020 11:54 PM IST
ത​ച്ച​ന്പാ​റ: കോ​വി​ഡ് 19ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ മ​നു​ഷ്യ​രു​ടെ പ്ര​തി​രോ​ധ​ശ​ക്തി കൂ​ട്ടു​ന്ന​തി​നു​ള്ള ആ​യു​ർ​വേ​ദ മ​രു​ന്ന് ത​ച്ച​ന്പാ​റ ആ​യു​ർ​വേ​ദ ഡി​സ്പെ​ൻ​സ​റി​യി​ൽ വി​ത​ര​ണം തു​ട​ങ്ങി. ത​ച്ച​ന്പാ​റ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ര​മ​ണി വി​ത​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്തു. മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ​ക്ട​ർ വ​ന​ജ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് വി​ത​ര​ണം ചെ​യ്യു​ന്ന​ത്. സാ​മൂ​ഹ്യ അ​ടു​ക്ക​ള വ​ള​ണ്ടി​യ​ർ​മാ​ർ, പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ൾ, ജീ​വ​ന​ക്കാ​ർ എ​ന്നി​വ​ർ​ക്ക് ന​ൽ​കി. പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ആ​യു​ർ​വേ​ദ ഡി​സ്പെ​ൻ​സ​റി​യി​ൽ നി​ന്നും സൗ​ജ​ന്യ​മാ​യി ല​ഭി​ക്കും.

ത​രൂ​രിൽ അണുവിമുക്തി

ആ​ല​ത്തൂ​ർ: ത​രൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ അ​ണു​ന​ശീ​ക​ര​ണം ന​ട​ത്തി. വെ​ള്ള​ത്തി​ൽ നി​ശ്ചി​ത അ​ള​വി​ൽ സോ​ഡി​യം ഹൈ​പ്പോ ക്ലോ​റൈ​റ്റ് ഉ​പ​യോ​ഗി​ച്ചാ​ണ് അ​ണു ന​ശീ​ക​ര​ണം ന​ട​ത്തു​ന്ന​ത്. ത​രൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​മ​നോ​ജ് കു​മാ​ർ ആ​ല​ത്തൂ​ർ ഫ​യ​ർ​ഫോ​ഴ്സ് സീ​നി​യ​ർ ഓ​ഫീ​സ​ർ വേ​ലാ​യു​ധ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.