ക്ഷീരസംഘങ്ങളിൽ എത്തുന്നവർ നിർദേശങ്ങൾ പാലിക്കണം
Wednesday, April 1, 2020 11:54 PM IST
പാലക്കാട്: അ​വ​ശ്യ​സ​ർ​വീ​സി​ൽ ഉ​ൾ​പ്പെ​ട്ട ക്ഷീ​ര മേ​ഖ​ല​യി​ൽ ജി​ല്ല​യി​ൽ മാ​ത്ര​മാ​യി ദി​വ​സേ​ന 26000 ൽ​പ്പ​രം ക്ഷീ​ര ക​ർ​ഷ​ക​രാ​ണ് സം​ഘ​ങ്ങ​ളി​ൽ പാ​ൽ ന​ൽ​കു​ന്ന​ത്. കൂ​ടാ​തെ 50000 ത്തോ​ളം ഉ​പ​ഭോ​ക്താ​ക്ക​ൾ സം​ഘ​ങ്ങ​ളി​ൽ നി​ന്നും പാ​ൽ വാ​ങ്ങു​ന്ന​തി​നാ​യി നേ​രി​ട്ട് എ​ത്തു​ന്നു​ണ്ടെ​ന്ന യാ​ഥാ​ർ​ത്ഥ്യം മു​ന്നി​ൽ ക​ണ്ട് കോ​വി​ഡ്19 വൈ​റ​സ് വ്യാ​പ​നം ത​ട​യു​ന്ന​തി​ന് താ​ഴെ പ​റ​യു​ന്ന നി​ർ​ദ്ദേ​ശ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്കേ​ണ്ട​താ​ണ്. 65 വ​യ​സിനു മു​ക​ളി​ൽ പ്രാ​യ​മു​ള്ള​വ​രും 10 വ​യ​സ്‌​സി​ൽ താ​ഴെ​യു​ള്ള കു​ട്ടി​ക​ളും ക്ഷീ​ര​സം​ഘ​ങ്ങ​ളി​ൽ വ​ന്ന് പാ​ൽ വാ​ങ്ങു​വാ​നോ ഇ​വ​ർ​ക്ക് പാ​ൽ ന​ൽ​കു​വാ​നോ പാ​ടി​ല്ല. ചു​മ, ജ​ല​ദോ​ഷം, പ​നി ഉ​ള്ള​വ​ർ ക്ഷീ​ര​സം​ഘ​ങ്ങ​ളും വ​കു​പ്പി​ന്‍റെ ഓ​ഫീ​സു​ക​ളും സ​ന്ദ​ർ​ശി​ക്കു​ന്ന​ത് പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്കു​ക.
സം​ഘ​ത്തി​ൽ പാ​ൽ സം​ഭ​ര​ണ സ​മ​യ​ത്ത് അ​ഞ്ചി​ൽ കൂ​ടു​ത​ൽ പേ​ർ നി​ൽ​ക്ക​രു​ത്. കൂ​ടാ​തെ, ഇ​വ​ർ ഒ​രു മീ​റ്റ​ർ അ​ക​ലം പാ​ലി​ക്കേ​ണ്ട​തു​മാ​ണ്.
ക്ഷീ​ര​സം​ഘ​ങ്ങ​ളി​ൽ പാ​ൽ സം​ഭ​ര​ണ​ത്തി​ൽ ഏ​ർ​പ്പെ​ട്ടി​രി​ക്കു​ന്ന ജീ​വ​ന​ക്കാ​രി​ൽ മൂ​ന്നി​ൽ ര​ണ്ടു​പേ​ർ വീ​തം റൊ​ട്ടേ​ഷ​നി​ൽ ജോ​ലി​ക്ക് ഹാ​ജ​രാ​കാ​വു​ന്ന​തും കു​റ​വു​ള്ള ജീ​വ​ന​ക്കാ​രെ ഓ​ഫീ​സ് ജോ​ലി ചെ​യ്യു​ന്ന ജീ​വ​ന​ക്കാ​രി​ൽ നി​ന്നോ, ഭ​ര​ണ സ​മി​തി അം​ഗ​ങ്ങ​ളി​ൽ നി​ന്നോ നി​യോ​ഗി​ക്കാ​വു​ന്ന​താ​ണ്.ഡ്യൂ​ട്ടി​ക്ക് എ​ത്തു​ന്ന ജീ​വ​ന​ക്കാ​ർ​ക്ക് സം​ഘം സെ​ക്ര​ട്ട​റി പാ​സ് ന​ൽ​ക​ണം.