സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ർ മു​ൻ​ക​രു​ത​ലു​ക​ൾ സ്വീ​ക​രി​ക്ക​ണം
Wednesday, April 1, 2020 11:54 PM IST
1. ഡ്യൂ​ട്ടി തീ​രു​ന്ന സ​മ​യം വ​രെ മൂ​ന്നു ലെ​യ​ർ മാ​സ്ക്, കൈ​യ്യു​റ എ​ന്നി​വ നി​ർ​ബ​ന്ധ​മാ​യും ധ​രി​ച്ചി​രി​ക്ക​ണം.
2. ദേ​ഹ​പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ർ മെ​റ്റ​ൽ ഡി​റ്റ​ക്ട​ർ സു​ര​ക്ഷാ ഉ​പ​ക​ര​ണ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ടെ​ങ്കി​ൽ ഓ​രോ ഉ​പ​യോ​ഗ​ത്തി​ന് ശേ​ഷ​വും ബ്ലീ​ച്ച് ലാ​യ​നി ഉ​പ​യോ​ഗി​ച്ചോ ആ​ൽ​ക്ക​ഹോ​ൾ അ​ട​ങ്ങി​യ സാ​നി​റ്റെ​സ​ർ ഉ​പ​യോ​ഗി​ച്ചോ വൃ​ത്തി​യാ​ക്കി​യ ശേ​ഷം മാ​ത്രം വീ​ണ്ടും ഉ​പ​യോ​ഗി​ക്കു​ക. 3. ജീ​വ​ന​ക്കാ​രോ​ടും ഉ​പ​ഭോ​ക്താ​ക്ക​ളും എ​ല്ലാ​യി​പ്പോ​ഴും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ക.
ഉ​പ​ഭോ​ക്താ​ക്ക​ൾ പാ​ലി​ക്കു​ന്നു​ണ്ടോ​യെ​ന്ന് നി​രീ​ക്ഷി​ക്കു​ക​യും അ​ല്ലാ​ത്ത​പ​ക്ഷം അ​ങ്ങ​നെ പാ​ലി​ക്ക​ണ​മെ​ന്ന് അ​വ​രോ​ട് ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്യ​ണം.
4. പൊ​തു​സ്ഥ​ല​ങ്ങ​ളി​ലെ റ​യി​ലു​ക​ൾ ,കൈ​വ​രി​ക​ൾ, കൈ​പ​ടി​ക​ൾ എ​ന്നി​വ പൊ​തു​ജ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​ത് പ​ര​മാ​വ​ധി കു​റ​യ്ക്കാ​ൻ നി​ർ​ദേ​ശി​ക്കു​ക.