മെ​ഡി​ക്ക​ൽ സ്റ്റോ​റു​ക​ളി​ലെ ജീ​വ​ന​ക്കാ​ർ എ​ടു​ക്കേ​ണ്ട മു​ൻ​ക​രു​ത​ലു​ക​ൾ
Wednesday, April 1, 2020 11:52 PM IST
1. എ​ല്ലാ മെ​ഡി​ക്ക​ൽ സ്റ്റോ​റു​ക​ളി​ലും കൈ​ക​ഴു​കു​ന്ന​തി​നു​ള്ള സൗ​ക​ര്യ​വും ആ​വ​ശ്യ​ത്തി​ന് ഹാ​ന്‍റ് സാ​നി​റ്റൈ​സ​റും ല​ഭ്യ​മാ​ണെ​ന്ന് ക​ട​യു​ട​മ ഉ​റ​പ്പു​വ​രു​ത്ത​ണം.
2. സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​ർ കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ൽ കൈ​ക​ൾ സാ​നി​റ്റൈ​സ് ചെ​യ്യ​ണം.
3. മ​രു​ന്ന് വാ​ങ്ങാ​ൻ വ​രു​ന്ന​വ​ർ​ക്ക് ഉ​പ​യോ​ഗി​ക്കു​വാ​ൻ ഹാ​ൻ​ഡ് സാ​നി​റ്റൈ​സ​ർ സ​ജ്ജീ​ക​രി​ക്കു​ക.
4. ജീ​വ​ന​ക്കാ​ർ ത​മ്മി​ൽ ഉ​പ​ഭോ​ക്താ​ക്ക​ളു​മാ​യും ഒ​രു മീ​റ്റ​ർ സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ക.
5. മ​രു​ന്നു വാ​ങ്ങാ​ൻ വ​രു​ന്ന​വ​രെ ഒ​രു മീ​റ്റ​ർ ശാ​രീ​രി​ക അ​ക​ലം പാ​ലി​ക്കു​ന്ന രീ​തി​യി​ൽ ക്യൂ ​സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തു​ക.
6. ജീ​വ​ന​ക്കാ​ർ മാ​സ്ക്, ഗ്ലൗ​സ് എ​ന്നി​വ ധ​രി​ക്കു​ക. 7. ഉ​പ​യോ​ഗി​ച്ച മാ​സ്ക്കു​ക​ളും ഗ്ലൗ​സ്‌​സു​ക​ളും വീ​ണ്ടും ഉ​പ​യോ​ഗി​ക്കാ​ൻ പാ​ടി​ല്ല. ബ്ലീ​ച്ചിം​ഗ് പൗ​ഡ​ർ അ​ട​ങ്ങി​യ ലാ​യ​നി​യി​ൽ മു​ക്കി അ​ണു​വി​മു​ക്ത​മാ​ക്കി​യ ശേ​ഷം ഇ​വ ശാ​സ്ത്രീ​യ​മാ​യ രീ​തി​യി​ൽ നി​ർ​മാ​ർ​ജ​നം ചെ​യ്യു​ക.
8. മ​രു​ന്ന് കു​റി​പ്പു​ക​ൾ പ​ര​മാ​വ​ധി കൈ​ക​ളി​ൽ വാ​ങ്ങാ​തെ കൗ​ണ്ട​റി​ൽ ഉ​ള്ള ക്ലി​പ്പ് ബോ​ർ​ഡി​ൽ വ​യ്ക്കാ​ൻ ഉ​പ​ഭോ​ക്താ​വി​നോ​ട് നി​ർ​ദ്ദേ​ശി​ക്കു​ക​യും അ​ത് നോ​ക്കി മ​രു​ന്ന് ന​ൽ​കു​ക​യും ചെ​യ്യു​ക.
9. പേ​യ്മെ​ന്‍റ് കൗ​ണ്ട​റി​ൽ ഇ​രി​ക്കു​ന്ന ജീ​വ​ന​ക്കാ​രും ഇ​ട​പാ​ടു​ക​ൾ ന​ട​ത്തു​ന്ന ഉ​പ​ഭോ​ക്താ​ക്ക​ളും ഓ​രോ ഇ​ട​പാ​ടി​നു ശേ​ഷ​വും കൈ​ക​ൾ സാ​നി​റ്റൈ​സ​ർ ഉ​പ​യോ​ഗി​ച്ച് വൃ​ത്തി​യാ​ക്കേ​ണ്ട​താ​ണ്. 10. പ​ര​മാ​വ​ധി ഓ​ണ്‍​ലൈ​ൻ പ​ണ​മി​ട​പാ​ടു​ക​ൾ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക.
11. പ​നി, ജ​ല​ദോ​ഷം, തൊ​ണ്ട​വേ​ദ​ന, തു​മ്മ​ൽ എ​ന്നീ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ പ​റ​ഞ്ഞ് പ്രി​സ്ക്രി​പ്ഷ​ൻ ഇ​ല്ലാ​തെ സ്വ​യം ചി​കി​ത്സാ​ർ​ത്ഥം വ​രു​ന്ന​വ​ർ​ക്ക് യാ​തൊ​രു കാ​ര​ണ​ല​ശാ​ലും മ​രു​ന്നു​ക​ൾ വി​ൽ​പ്പ​ന ന​ട​ത്താ​ൻ പാ​ടി​ല്ല.
12. അ​വ​ശ്യ​മ​രു​ന്നു​ക​ളു​ടെ മ​തി​യാ​യ സ്റ്റോ​ക്ക് ഉ​റ​പ്പാ​ക്കു​ക. മ​ദ്യം ല​ഭ്യ​മ​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ സാ​ഹ​ച​ര്യ​ത്തി​ൽ കോ​ഡീ​ൻ അ​ട​ങ്ങി​യ ക​ഫ്സി​റ​പ്പു​ക​ളു​ടേ​യും സൈ​ക്കോ​ട്രോ​പ്പി​ക് സ​ബ്സ്റ്റെ​ൻ​സു​ക​ള​ട​ങ്ങി​യ മ​രു​ന്നു​ക​ളു​ടേ​യും ദു​രു​പ​യോ​ഗം ത​ട​യാ​ൻ ച​ട്ട​ങ്ങ​ൾ ക​ണി​ശ​മാ​യി പാ​ലി​ക്കു​ക.