പ​യ്യ​ന​ടം ക​ഷാ​യ​പ്പ​ടി​യി​ൽ ര​ണ്ട് ലോ​ഡ് കോ​ഴി മാ​ലി​ന്യം ത​ള്ളി​യ നി​ല​യി​ൽ
Wednesday, April 1, 2020 11:52 PM IST
കു​മ​രം​പു​ത്തൂ​ർ: പ​യ്യ​ന​ടം ക​ഷാ​യ​പ​ടി​യി​ലെ ജ​ന​വാ​സ മേ​ഖ​ല​യി​ൽ ദു​ർ​ഗ​ന്ധം വ​മി​ക്കു​ന്ന ര​ണ്ട് ലോ​ഡ് കോ​ഴി മാ​ലി​ന്യം ത​ള്ളി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി. ഇ​ന്ന​ലെ രാ​വി​ലെ പ്ര​ദേ​ശ​ത്തെ സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രാ​ണ് മാ​ലി​ന്യ നി​ക്ഷേ​പം ശ്ര​ദ്ധിച്ച​ത്. ലോ​ക്ക് ഡൗ​ണ്‍ ആ​യ​തി​നാ​ൽ ജ​ന​ങ്ങ​ൾ പു​റ​ത്തു​ണ്ടാ​വി​ല്ലെ​ന്ന കാ​ഴ്ച്ച​പ്പാ​ടി​ലാ​ണ് സാ​മൂ​ഹ്യ വി​രു​ദ്ധ​ർ മാ​ലി​ന്യം ത​ള്ളി​യി​ട്ടു​ള്ള​ത്.
പി​ന്നീ​ട് ഗ്രാ​മ പ​ഞ്ചാ​യ​ത്തം​ഗം അ​ർ​സ​ൽ എ​രേ​ര​ത്ത്, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ടോം​സ് വ​ർ​ഗ്ഗീ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ മാ​ലി​ന്യം സം​സ്ക​രി​ച്ചു.
ലോ​ക് ഡാ​ണ്‍ സാ​ഹ​ച​ര്യ​ത്തി​ൽ ആ​ളൊ​ഴി​ഞ്ഞ സ​മ​യ​ത്ത് മാ​ലി​ന്യ നി​ക്ഷേ​പം ന​ട​ത്തി​യ​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട്കൊ​ണ്ട് ഗ്രാ​മ പ​ഞ്ചാ​യ​ത്തം​ഗം അ​ർ​സ​ൻ എ​രേ​ര​ത്ത് പേ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.