ജി​ല്ല​യി​ലെ 295 പ​ട്ടി​ക​വ​ർ​ഗ കോ​ള​നി​ക​ളി​ലും ഭ​ക്ഷ്യ​വ​സ്തു​ക്ക​ളു​ടെ വി​ത​ര​ണം ആ​രം​ഭി​ച്ചു
Wednesday, April 1, 2020 11:52 PM IST
പാലക്കാട്: കോ​വി​ഡ് 19 മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ട്ട​പ്പാ​ടി ഒ​ഴി​കെ​യു​ള്ള ജി​ല്ല​യി​ലെ 295 പ​ട്ടി​ക​വ​ർ​ഗ കോ​ള​നി​ക​ളി​ലും ഭ​ക്ഷ്യ​സാ​ധ​ന​ങ്ങ​ളു​ടെ ല​ഭ്യ​ത ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി 60 വ​യ​സി​ന് മു​ക​ളി​ൽ പ്രാ​യ​മു​ള്ള​വ​രും കി​ട​പ്പു രോ​ഗി​ക​ളു​മാ​യ 1990 പേ​ർ​ക്ക് പോ​ഷ​ക ഭ​ക്ഷ്യ കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു​വ​രു​ന്ന​താ​യി ജി​ല്ലാ ട്രൈ​ബ​ൽ ഓ​ഫീ​സ​ർ അ​റി​യി​ച്ചു. ഇ​തി​ൽ മൂ​ന്ന് കി​ലോ നു​റു​ക്ക് ഗോ​ത​ന്പ്, ശ​ർ​ക്ക​ര, ചെ​റു​പ​യ​ർ, വ​ൻ​പ​യ​ർ, ക​ട​ല എ​ന്നി​വ അ​ര​ക്കി​ലോ വീ​തം, അ​ര​ലി​റ്റ​ർ വെ​ളി​ച്ചെ​ണ്ണ, കു​ളി​ക്കാ​നും അ​ല​ക്കാ​നു​മു​ള്ള സോ​പ്പ് എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്നു.

സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള സൗ​ജ​ന്യ ഭ​ക്ഷ്യ കി​റ്റി​നു പു​റ​മെ പ​ട്ടി​ക​വ​ർ​ഗ വ​കു​പ്പി​ന്‍റെ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ചു​ള്ള ഭ​ക്ഷ്യ​സ​ഹാ​യ പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തി 15 കി​ലോ അ​രി, ഒ​രു കി​ലോ വീ​തം
ചെ​റു​പ​യ​ർ/ വ​ൻ​പ​യ​ർ, ക​ട​ല, ഒ​രു ലി​റ്റ​ർ വെ​ളി​ച്ചെ​ണ്ണ അ​ട​ങ്ങു​ന്ന കി​റ്റു​ക​ളു​ടെ വി​ത​ര​ണ​വും ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. 6007 കു​ടും​ബ​ങ്ങ​ൾ​ക്കാ​ണ് ഈ ​കി​റ്റു​ക​ൾ ന​ൽ​കു​ന്ന​ത്.

കൂ​ടാ​തെ, പ​ട്ടി​ക​വ​ർ​ഗ കോ​ള​നി​ക​ളി​ൽ കോ​വി​ഡ് 19 മാ​യി ബ​ന്ധ​പ്പെ​ട്ട് ജ​ന​ങ്ങ​ൾ​ക്ക് ത​മി​ഴ്, മ​ല​യാ​ളം ഭാ​ഷ​ക​ളി​ൽ നോ​ട്ടീ​സ് വി​ത​ര​ണം ചെ​യ്യു​ക​യും

പ​ട്ടി​ക​വ​ർ​ഗ വ​കു​പ്പി​ന്‍റെ മൊ​ബൈ​ൽ മെ​ഡി​ക്ക​ൽ യൂ​ണി​റ്റു​ക​ൾ മു​ഖേ​ന രോ​ഗം സം​ബ​ന്ധി​ച്ച് വി​വ​ര​ങ്ങ​ൾ, രോ​ഗ​വ്യാ​പ​നം ഉ​ണ്ടാ​കാ​തി​രി​ക്കാ​ൻ സ്വീ​ക​രി​ക്കേ​ണ്ട മു​ൻ​ക​രു​ത​ലു​ക​ൾ, എ​ങ്ങ​നെ ഹാ​ന്‍റ് വാ​ഷ്, സാ​നി​റ്റെ​സ​ർ എ​ന്നി​വ ഉ​പ​യോ​ഗി​ക്കാം തു​ട​ങ്ങി​യ​വ

സം​ബ​ന്ധി​ച്ച പ്ര​ചാ​ര​ണ​വും ന​ട​ത്തി​വ​രു​ന്ന​താ​യി ജി​ല്ലാ ട്രൈ​ബ​ൽ ഓ​ഫീ​സ​ർ അ​റി​യി​ച്ചു.