ജി​ല്ല​യി​ൽ സൗ​ജ​ന്യ റേ​ഷ​ൻ വി​ത​ര​ണം ആ​രം​ഭി​ച്ചു; വി​ത​ര​ണം ഏ​പ്രി​ൽ 20 വ​രെ
Wednesday, April 1, 2020 11:52 PM IST
പാലക്കാട്: ജി​ല്ല​യി​ൽ സൗ​ജ​ന്യ റേ​ഷ​ൻ വി​ത​ര​ണം ആ​രം​ഭി​ച്ചു. ഏ​പ്രി​ൽ 20 വ​രെ​യാ​ണ് വി​ത​ര​ണം ന​ട​ക്കു​ക. ലോ​ക്ഡൗ​ണ്‍ നി​യ​ന്ത്ര​ണം നി​ല​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഉ​പ​ഭോ​ക്താ​ക്ക​ൾ തി​ര​ക്കു​പി​ടി​ച്ച് എ​ത്തേ​ണ്ട​തി​ല്ലെ​ന്നും ആ​വ​ശ്യ​മാ​യ​ത്ര സ്റ്റോ​ക്ക് നി​ല​വി​ൽ ല​ഭ്യ​മാ​ണെ​ന്നും ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ​ർ അ​ജി​ത് കു​മാ​ർ അ​റി​യി​ച്ചു. ഞാ​യ​റാ​ഴ്ച ഉ​ൾ​പ്പെ​ടെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ൽ റേ​ഷ​ൻ വി​ത​ര​ണം ന​ട​ക്കും. ജി​ല്ല​യി​ൽ 943 പൊ​തു​വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ലൂ​ടെ​യാ​ണ് റേ​ഷ​ൻ വി​ത​ര​ണം ന​ട​ക്കു​ന്ന​ത്. കൂ​ടു​ത​ൽ കാ​ർ​ഡു​ക​ളു​ള്ള ക​ട​ക​ളി​ൽ തി​ര​ക്ക് കു​റ​യ്ക്കു​ന്ന​തി​നാ​യി പോ​ലീ​സ് നി​രീ​ക്ഷ​ണം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. മ​ണ്ണാ​ർ​ക്കാ​ട് താ​ലൂ​ക്കി​ലെ ചി​ല പൊ​തു​വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ൾ ഹോം ​ഡെ​ലി​വ​റി സം​വി​ധാ​ന​വും തി​ര​ക്ക് കു​റ​യ്ക്കാ​ൻ ഉ​ള്ള ക്ര​മീ​ക​ര​ണ​വും ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

അ​ട്ട​പ്പാ​ടി ഭാ​ഗ​ത്തു​ള്ള 48 പൊ​തു​വി​ത​ര​ണ
കേ​ന്ദ്ര​ങ്ങ​ളി​ലും റേ​ഷ​ൻ വി​ത​ര​ണം ആ​രം​ഭി​ച്ചു
പാലക്കാട്: അ​ട്ട​പ്പാ​ടി ഭാ​ഗ​ത്തു​ള്ള 48 പൊ​തു​വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ലും റേ​ഷ​ൻ വി​ത​ര​ണം ആ​രം​ഭി​ച്ച​താ​യി അ​ഗ​ളി റേ​ഷ​ൻ ഇ​ൻ​സ്പെ​ക്ട​ർ വി ​മു​ര​ളി അ​റി​യി​ച്ചു. കൂ​ടാ​തെ അ​ഗ​ളി ഭാ​ഗ​ത്തു​ള്ള ഉൗ​രു​ക​ളി​ലെ 20 ഓ​ളം കു​ടും​ബ​ങ്ങ​ൾ​ക്ക് സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​രു​ടെ​യും വാ​ഹ​ന​ങ്ങ​ളി​ൽ റേ​ഷ​ൻ ന​ൽ​കു​ന്നു​ണ്ട്.
ആ​ന​വാ​യ് പ്ര​ദേ​ശ​ത്ത് മൊ​ബൈ​ൽ റേ​ഷ​ൻ സം​വി​ധാ​ന​ത്തി​ലൂ​ടെ​യാ​ണ് വി​ത​ര​ണം ന​ട​ക്കു​ന്ന​ത്. തി​ങ്ക​ളാ​ഴ്ച മു​ത​ൽ ഇ​വി​ടെ റേ​ഷ​ൻ വി​ത​ര​ണം ആ​രം​ഭി​ക്കും. നി​ല​വി​ൽ മാ​സ​ത്തി​ൽ മൂ​ന്നു ത​വ​ണ​യാ​യി വി​ത​ര​ണം ചെ​യ്തി​രു​ന്ന​ത് നാ​ല് ആ​ക്കി വ​ർ​ദ്ധി​പ്പി​ക്കും.

റേ​ഷ​ൻ വി​ത​ര​ണം ഇ​ങ്ങ​നെ
1) എ.​എ.​വൈ, പി.​എ​ച്ച്.​എ​ച്ച് വി​ഭാ​ഗ​ങ്ങ​ൾ​ക്ക് നി​ല​വി​ലു​ള്ള അ​ർ​ഹ​ത​പ്പെ​ട്ട റേ​ഷ​ൻ വി​ഹി​തം എ.​എ.​വൈ(​മ​ഞ്ഞ​ക്കാ​ർ​ഡ്) വി​ഭാ​ഗ​ത്തി​ന് കാ​ർ​ഡ് ഒ​ന്നി​ന് 30 കി​ലോ അ​രി,അ​ഞ്ച് കി​ലോ ഗോ​ത​ന്പ് എ​ന്നി​വ​യും പി.​എ​ച്ച്.​എ​ച്ച്(​ചു​വ​പ്പു​കാ​ർ​ഡ്) വി​ഭാ​ഗ​ത്തി​ന് ഒ​രം​ഗ​ത്തി​ന് നാ​ലു കി​ലോ അ​രി, ഒ​രു കി​ലോ ഗോ​ത​ന്പ് എ​ന്നി​വ സൗ​ജ​ന്യ​മാ​യി രാ​വി​ലെ 9 മു​ത​ൽ ഉ​ച്ച​യ്ക്ക് 1 വ​രെ വി​ത​ര​ണം ചെ​യ്യും.
2)പൊ​തു​വി​ഭാ​ഗം സ​ബ്സി​ഡി (നീ​ല കാ​ർ​ഡ്), പൊ​തു​വി​ഭാ​ഗം നോ​ണ്‍ (സ​ബ്സി​ഡി) വെ​ള്ള കാ​ർ​ഡ് വി​ഭാ​ഗ​ത്തി​ലു​ള്ള​വ​ർ​ക്ക് 15 കി​ലോ അ​രി സൗ​ജ​ന്യ​മാ​യി ഉ​ച്ച​യ്ക്ക് ര​ണ്ടു മു​ത​ൽ അ​ഞ്ചു വ​രെ വി​ത​ര​ണം ചെ​യ്യും.

ഗു​ണ​ഭോ​ക്താ​ക്ക​ൾ ശ്ര​ദ്ധി​ക്കേ​ണ്ട
ശ്ര​ദ്ധി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ൾ
1)കോ​വി​ഡ് 19 രോ​ഗ പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സ്വ​ന്തം സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​ന് ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ നി​ർ​ദേ​ശ​ങ്ങ​ൾ കൃ​ത്യ​മാ​യി പാ​ലി​ക്ക​ണം.
2)റേ​ഷ​ൻ ക​ട​യി​ൽ എ​ത്തു​ന്ന ഗു​ണ​ഭോ​ക്താ​ക്ക​ൾ ഒ​രു മീ​റ്റ​ർ അ​ക​ലം പാ​ലി​ക്ക​ണം.​ഒ​രു സ​മ​യം അ​ഞ്ച് പേ​രി​ൽ കൂ​ടു​ത​ൽ ക്യൂ​വി​ൽ നി​ൽ​ക്കാ​ൻ പാ​ടി​ല്ല.
3)റേ​ഷ​ൻ ക​ട​ക്കാ​ർ ഒ​രു​ക്കി​യി​രി​ക്കു​ന്ന ക്ര​മീ​ക​ര​ണ​വു​മാ​യി ഉ​പ​ഭോ​ക്താ​ക്ക​ൾ സ​ഹ​ക​രി​ക്ക​ണം.