അ​ന​ങ്ങ​ൻ​മ​ല​യി​ൽ വ​ൻ തീ​പി​ടു​ത്തം
Wednesday, April 1, 2020 11:52 PM IST
ഒ​റ്റ​പ്പാ​ലം: കോ​ത​കു​റി​ശ്ശി പ​ത്താ​യ​പ്പ​ടി ഭാ​ഗ​ത്താ​ണ് ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ മ​ല​മു​ക​ളി​ൽ തീ ​പ​ട​ർ​ന്നു പി​ടി​ച്ച​ത്. ഏ​ക്ക​ർ ക​ണ​ക്കി​ന് വ​ന​ഭൂ​മി​യും പ്ര​കൃ​തി വി​ഭ​വ​ങ്ങ​ളും ക​ത്തി​യ​മ​ർ​ന്നു.​പ​ത്താ​യ​പ്പ​ടി ഭാ​ഗ​ത്തു നി​ന്നും തീ ​വ​ള​രെ വേ​ഗം മ​റ്റി​ട​ങ്ങ​ളി​ലേ​ക്കും പ​ട​ർ​ന്നു ക​യ​റു​ക​യാ​യി​രു​ന്നു. ഉ​ണ​ങ്ങി​യ പു​ൽ​ക്കാ​ടി​ന് തീ​പി​ടി​ച്ച​തോ​ടെ തീ ​വ​ള​രെ വേ​ഗം ക​ത്തി പ​ട​ർ​ന്നു. മ​ല​മു​ക​ളി​ലെ കാ​റ്റ് തീ ​കൂ​ടു​ത​ൽ ശ​ക്തി​യി​ൽ പ​ട​രാ​ൻ കാ​ര​ണ​മാ​യി. തീ​പി​ടു​ത്ത​മു​ണ്ടാ​യ മ​ല​യു​ടെ അ​ടി​വാ​രം ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളാ​ണ്.

നാ​ട്ടു​കാ​ർ ഉ​ട​ൻ ത​ന്നെ ഷൊ​ർ​ണൂ​ർ അ​ഗ്നി​ശ​മ​ന സേ​നാ വി​ഭാ​ഗ​ത്തെ വി​വ​രം അ​റി​യി​ച്ചു​വെ​ങ്കി​ലും മ​ല​മു​ക​ളി​ലെ തീ​യണ​ക്കാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മാ​ണ് നി​ല​വി​ലു​ള്ള​ത്. എ​ത്ര ഏ​ക്ക​ർ സ്ഥ​ല​ത്ത് അ​ഗ്നി​ബാ​ധ​യു​ണ്ടാ​യ​ന്ന് തി​ട്ട​പ്പെ​ടു​ത്താ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. വേ​ന​ൽ​കാ​ല​ത്ത് അ​ന​ങ്ങ​ൻ​മ​ല​യി​ൽ തീ​പി​ടു​ത്തം ആ​വ​ർ​ത്തി​ക്കു​ക​യാ​ണ്.

ല​ക്ഷ​ക​ണ​ക്കി​ന് രൂ​പ​യു​ടെ ന​ഷ്ട​മാ​ണ് ഓ​രോ ത​വ​ണ​യും തീ ​പി​ടു​ത്തം ഉ​ണ്ടാ​വു​ന്പോ​ൾ സം​ഭ​വി​ക്കു​ന്ന​ത്. ച​ന്ദ​ന മ​ര​ങ്ങ​ള​ട​ക്കം തീ​യി​ൽ ക​ത്തി​യ​മ​ർ​ന്നി​ട്ടു​ണ്ട്.​ഇ​തി​ന്ന് പു​റ​മേ ജൈ​വ വൈ​വി​ധ്യ​ങ്ങ​ളും പ​ക്ഷി​ക​ളും സൂ​ക്ഷ്മ​ജീ​വി​ക​ളു​മെ​ല്ലാം ക​ത്തി​യ​മ​രും.