കാരപ്പൊറ്റയിൽ ച​പ്പു​ച​വ​റു​ക​ൾ ക​ത്തി​ക്കു​ന്ന​തി​നി​ടെ ഉ​ഗ്ര​സ്ഫോ​ട​നം
Tuesday, March 31, 2020 11:32 PM IST
വ​ട​ക്ക​ഞ്ചേ​രി: ക​ണ്ണ​ന്പ്ര കാ​ര​പ്പൊ​റ്റ​യി​ൽ വീ​ടി​നു പു​റ​കി​ലെ പ​റ​ന്പി​ൽ ച​പ്പു​ച​വ​റു​ക​ൾ ക​ത്തി​ക്കു​ന്ന​തി​നി​ടെ ഉ​ഗ്ര​സ്ഫോ​ട​നം. വീ​ട്ട​മ്മ​ക്ക് പ​രി​ക്കേ​റ്റു.​
ഇ​വ​രു​ടെ വീ​ട് ഉ​ൾ​പ്പെ​ടെ സ​മീ​പ​ത്തെ അ​ഞ്ച് വീ​ടു​ക​ൾ ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു.​കാ​ര​പ്പൊ​റ്റ മാ​ട്ടു​വ​ഴി​യി​ൽ ക​ർ​ഷ​ക​നാ​യ കാ​ജാ​ഹു​സൈ​ന്‍റെ ഭാ​ര്യ സൈ​ന​ബ (50)ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.
സ്ഫോ​ട​ന​ത്തി​ൽ സ​മീ​പ​ത്തു നി​ന്നി​രു​ന്ന സൈ​ന​ബ​യു​ടെ ചെ​വി​യു​ടെ ക​ർ​ണ്ണ പ​ട​ത്തി​ന് പ​രി​ക്കേ​റ്റു. ഭ​യ​ന്ന് അ​സ്വ​സ്ഥ​ത പ്ര​ക​ടി​പ്പി​ച്ച ഇ​വ​രെ നെന്മാറ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ എ​ട്ട് മ​ണി​ക്കാ​യി​രു​ന്നു സം​ഭ​വം. സ്ഫോ​ട​നം ഉ​ണ്ടാ​യ സ്ഥ​ല​ത്ത് കു​ഴി രൂ​പ​പ്പെ​ട്ടു. ഇ​വി​ടു​ത്തെ മ​ണ്ണും ക​ല്ലും പൊ​ങ്ങി പ്ര​ദ്ദേ​ശം പൊ​ടി​യി​ൽ മു​ങ്ങു​ക​യാ​യി​രു​ന്നു.​മ​ര​കൊ​ന്പു​ക​ൾ പൊ​ട്ടി ചി​ത​റി തെ​റി​ച്ചു. സ​മീ​പ​ത്തെ മു​ര​ളി, വാ​സു, ച​ന്ദ്ര​ൻ എ​ന്നി​വ​രു​ടെ വീ​ടു​ക​ൾ​ക്കാ​ണ് കൂ​ടു​ത​ൽ കേ​ടു​പാ​ടു​ക​ൾ ഉ​ണ്ടാ​യി​ട്ടു​ള്ള​ത്.​ജ​ന​ൽ ചി​ല്ലു​ക​ളെ​ല്ലാം ത​ക​ർ​ന്നു.
ഒ​രു കി​ലോ​മീ​റ്റ​ർ ദൂ​രേ​ക്ക് വ​രെ സ്ഫോ​ട​ന ശ​ബ്ദം കേ​ട്ടി​രു​ന്ന​താ​യി നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. ഭ​യ​ന്ന് വി​റ​ച്ച സ​മീ​പ​വാ​സി​ക​ൾ പ​ല​രും നി​ല​വി​ളി​ച്ച് പു​റ​ത്തേ​ക്കോ​ടി. സൈ​ന​ബ​യു​ടെ വീ​ടി​ന്‍റെ മേ​ൽ​കൂ​ര​യും ത​ക​ർ​ന്നി​ട്ടു​ണ്ട്. അ​യ​ൽ വീ​ടു​ക​ളി​ലെ ഫ്രി​ഡ്ജ് ഉ​ൾ​പ്പെ​ടെ​യു​ള്ള ഇ​ല​ക്ട്രോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ൾ​ക്കും കേ​ടു​പാ​ടു സം​ഭ​വി​ച്ചു. സ്ഫോ​ട​ന​മു​ണ്ടാ​യ വീ​ടി​നു പു​റ​കി​ൽ ഗ്രൗ​ണ്ടാ​ണ്. ടാ​ർ റോ​ഡി​ൽ നി​ന്നും കു​റ​ച്ച് ഉ​ള്ളി​ലേ​ക്ക് നീ​ങ്ങി​യാ​ണ് സ്ഫോ​ട​നം ന​ട​ന്ന സ്ഥ​ലം. ഇ​വ​രു​ടെ ഒ​രു ബ​ന്ധു അ​ന​ധി​കൃ​ത​മാ​യി ക​രി​ങ്ക​ൽ ക്വാ​റി ന​ട​ത്തി​യി​രു​ന്ന​താ​യി പ​റ​യു​ന്നു. പോ​ലീ​സ് പ​രി​ശോ​ധ​ന​യെ തു​ട​ർ​ന്ന് ര​ണ്ട് മാ​സം മു​ന്പ് ഈ ​ക്വാ​റി​യു​ടെ പ്ര​വ​ർ​ത്ത​നം നി​ർ​ത്തി​യി​രു​ന്നു. ഇ​യാ​ൾ ഒ​ളി​വി​ലാ​ണ്.​ഇ​വി​ടെ നി​ന്നു​ള്ള ക​രി​മ​രു​ന്ന് ഉ​പേ​ക്ഷി​ച്ച​താ​ണോ എ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. പ​ട​ക്ക​നി​ർ​മ്മാ​ണ​വു​മാ​യി ബ​ന്ധ​മു​ണ്ടോ എ​ന്നും പോ​ലീ​സ് പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. വി​വ​ര​മ​റി​ഞ്ഞ് ബോം​ബ് സ്ക്വാ​ഡ്, പോ​ലീ​സ് നാ​യ, ഫോ​റ​ൻ​സി​ക് വി​ഭാ​ഗം, ഡി​വൈ​എ​സ്പി കെ.​എം.​ദേ​വ​സ്യ, വ​ട​ക്ക​ഞ്ചേ​രി സി​ഐ ബി.​സ​ന്തോ​ഷ്, എ​സ് ഐ ​അ​നീ​ഷ് തു​ട​ങ്ങി​യ​വ​ർ സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.