വകുപ്പുകളുടെ ഇടപെടൽ: ഒറ്റപ്പാലത്ത് ഭീതിയില്ല, പ്രതീക്ഷകൾ മാത്രം
Tuesday, March 31, 2020 11:32 PM IST
ഒ​റ്റ​പ്പാ​ലം: ഒ​റ്റ​പ്പാ​ലം ന​ഗ​ര​സ​ഭ​യി​ൽ വ​രോ​ട് ഭാ​ഗ​ത്തും ഈ​സ്റ്റ് ഒ​റ്റ​പ്പാ​ല​ത്തു​മാ​ണ് ര​ണ്ടു പേ​ർ​ക്ക് കൊ​റോ​ണ രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.
ഇ​തോ​ടു​കൂ​ടി ഒ​റ്റ​പ്പാ​ല​ത്തും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലു​മു​ള്ള​വ​ർ പ​രി​ഭ്രാ​ന്തി​യി​ലാ​യി. രോ​ഗ ബാ​ധി​ത​രാ​യ​വ​ർ വി​ദേ​ശ​ത്തു നി​ന്നും വ​ന്ന​വ​രാ​യി​രു​ന്നു.
ഇ​വ​രു​മാ​യി പു​റ​ത്തു​നി​ന്നു​ള്ള ആ​രും ഇ​ട​പ​ഴ​കാ​തി​രു​ന്ന​ത് രോ​ഗം പ​ട​രാ​തി​രി​ക്കാ​നു​ള്ള സാ​ധ്യ​ത കു​റ​ഞ്ഞു. ഒ​റ്റ​പ്പാ​ല​ത്തും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലു​മു​ള്ള ആ​ളു​ക​ളു​ടെ ഭീ​തി അ​ക​റ്റു​ന്ന​തി​ന് വേ​ണ്ടി ആ​രോ​ഗ്യ​വ​കു​പ്പും മ​റ്റു സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ളും മാ​തൃ​കാ​പ​ര​മാ​യ ഇ​ട​പെ​ട​ലാ​ണ് ന​ട​ത്തി​യ​ത്.
ജ​ന​ങ്ങ​ളി​ൽ ഭീ​തി അ​ക​റ്റു​ന്ന​തി​ന് വേ​ണ്ടി ബോ​ധ​വ​ൽ​ക്ക​ര​ണ​വും ഇ​തോ​ടൊ​പ്പം രോ​ഗ​ബാ​ധി​ത​ർ സ​ഞ്ച​രി​ച്ച റൂ​ട്ട് മാ​പ്പും അ​ധി​കൃ​ത​ർ ത​യ്യാ​റാ​ക്കി. പ്ര​ച​രി​പ്പി​ച്ചു.
കൂ​ടാ​തെ ജ​ന​ങ്ങ​ളി​ൽ അ​വ​ബോ​ധ​വും മ​തി​യാ​യ രീ​തി​യി​ൽ ബോ​ധ​വ​ൽ​ക്ക​ര​ണ​വും ന​ട​ത്താ​ൻ ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ൾ​ക്ക് ക​ഴി​ഞ്ഞു. ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ ഇ​ട​പെ​ട​ലും ഇ​തി​ൽ നി​ർ​ണാ​യ​ക​മാ​യി.
വ​രോ​ടു​ള്ള കൊ​റോ​ണ രോ​ഗി വി​ദേ​ശ​ത്തു നി​ന്നും നേ​രെ വീ​ട്ടി​ലെ​ത്തു​ക​യും അ​ക​ലം പാ​ലി​ച്ച് അ​ന്ന് മു​ഴു​വ​ൻ മു​റി​യി​ൽ ക​ഴി​യു​ക​യും പി​റ്റേ​ന്നു​ത​ന്നെ ആ​ശു​പ​ത്രി​യി​ലെ​ത്തി മ​തി​യാ​യ ചി​കി​ത്സ നേ​ടു​ക​യും ചെ​യ്തു.
ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ബ​ന്ധു​ക്ക​ളെ​ല്ലാം നി​രീ​ക്ഷ​ണ​ത്തി​ൽ ആ​ണെ​ങ്കി​ലും പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യി​ൽ ഇ​വ​ർ​ക്ക് രോ​ഗം പി​ടി​പെ​ടാ​നു​ള്ള സാ​ധ്യ​ത വ​ള​രെ കു​റ​വാ​ണെ​ന്ന് ക​ണ്ടെ​ത്തി. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ട​പ്പോ​ൾ ത​ന്നെ വി​ദേ​ശ​ത്തു നി​ന്നും വ​രി​ക​യാ​യി​രു​ന്ന ഇ​ദ്ദേ​ഹം ഉ​ട​ൻ​ത​ന്നെ വീ​ട്ടു​കാ​രെ വി​ളി​ച്ചു മാ​റി താ​മ​സി​ക്കാ​നു​ള്ള സൗ​ക​ര്യം ഒ​രു​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഈ​സ്റ്റ് ഒ​റ്റ​പ്പാ​ല​ത്തു​ള്ള രോ​ഗി​യും കാ​ര്യ​മാ​യി ആ​രോ​ടും ഇ​ട​പ​ഴ​കി​യി​ട്ടി​ല്ല​ന്നാ​ണ് പ​റ​യു​ന്ന​ത്.
ഇ​ദ്ദേ​ഹം സ​ഞ്ച​രി​ച്ച റൂ​ട്ട് മാ​പ്പ് അ​ധി​കൃ​ത​ർ പു​റ​ത്തു വി​ട്ടി​ട്ടു​ണ്ട്. ഇ​വ​ർ ര​ണ്ടു​പേ​രും പാ​ല​ക്കാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ഈ​സ്റ്റ് ഒ​റ്റ​പ്പാ​ല​ത്തെ രോ​ഗി​യു​ടെ ബ​ന്ധു​ക്ക​ളും നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്നു​ണ്ട്.
കോ​ങ്ങാ​ട് നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ കാ​രാ​കു​റു​ശ്ശി​യി​ൽ കൊ​റോ​ണ ബാ​ധി​ച്ച ആ​ളും ചി​കി​ത്സ​യി​ൽ തു​ട​രു​ക​യാ​ണ്. വി​ദേ​ശ​ത്തു നി​ന്നും എ​ത്തി​യ ഇ​ദ്ദേ​ഹം സ​ഞ്ച​രി​ച്ച റൂ​ട്ട് മാ​പ്പ് പ്ര​കാ​രം വ​ലി​യ ആ​ശ​ങ്ക ത​ന്നെ രൂ​പ​പ്പെ​ട്ടി​ട്ടു​ണ്ട്. എ​ന്നാ​ൽ കെഎ​സ്ആ​ർ​ടി​സി​യി​ൽ ക​ണ്ട​ക്ട​ർ ആ​യി​ട്ടു​ള്ള ഇ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ക​ന് രോ​ഗ​ബാ​ധ​യേ​റ്റി​ട്ടി​ല്ലെ​ന്നു​ള്ള പ​രി​ശോ​ധ​നാ​ഫ​ലം ജ​ന​ങ്ങ​ൾ​ക്ക് ഏ​റെ ആ​ശ്വാ​സം പ​ക​ർ​ന്നി​ട്ടു​ണ്ട്. കാ​രാ​കു​റു​ശ്ശി​യി​ലെ രോ​ഗി സ​മീ​പ​ത്തു​ള്ള ഓ​ർ​ഫ​നേ​ജി​ലും പ​ള്ളി​യി​ലും അ​ട​ക്കം പ​ല​സ്ഥ​ല​ങ്ങ​ളി​ലും എ​ത്തി ആ​ളു​ക​ളു​മാ​യി അ​ടു​ത്തി​ട​പ​ഴ​കി​യി​ട്ടു​ണ്ടെ​ന്ന സൂ​ച​ന​ക​ളാ​ണ് പു​റ​ത്തു​വ​ന്നി​ട്ടു​ള്ള​ത്. അ​തേ​സ​മ​യം ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ കൊ​റോ​ണ രോ​ഗ​ബാ​ധ വ​ള​രെ​യേ​റെ ഭീ​തി പ​ര​ത്തു​ന്നു​ണ്ട്.
ജ​ന​ങ്ങ​ളി​ൽ ബോ​ധ​വ​ൽ​ക്ക​ര​ണം ന​ട​ത്തി പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കാ​ര്യ​ക്ഷ​മ​മാ​ക്കു​ക എ​ന്ന ഭാ​രി​ച്ച ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണ് ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്ക് മു​ന്നി​ലു​ള്ള​ത്. അ​തേ​സ​മ​യം ഒ​റ്റ​പ്പാ​ലം താ​ലൂ​ക്ക് ഗ​വ​ണ്‍​മെ​ൻ​റ് ആ​ശു​പ​ത്രി​യി​ലെ നാ​ല് ന​ഴ്സു​മാ​രെ സ​മീ​പ​ത്തു​ള്ള വ​നി​താ ഹോ​സ്റ്റ​ലി​ൽ നി​ന്നും ഇ​റ​ക്കി വി​ട്ട ന​ട​പ​ടി ഇ​തി​ന​കം ഏ​റെ വി​വാ​ദ​മാ​യി​ട്ടു​ണ്ട്.
സം​ഭ​വ​ത്തി​ൽ ആ​രോ​ഗ്യ​വ​കു​പ്പ് മ​ന്ത്രി ത​ന്നെ നേ​രി​ട്ട് ഇ​ട​പെ​ട്ടു എ​ന്നാ​ണ് സൂ​ച​ന.
താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ കൊ​റോ​ണ രോ​ഗം സ്ഥി​രീ​ക​രി​ക്ക​പ്പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഹോ​സ്റ്റ​ലി​ൽ നി​ന്നും ന​ഴ്സു​മാ​രെ ഒ​ഴി​വാ​ക്കി​യ​ത്. എ​ന്നാ​ൽ ഇ​വ​രെ വീ​ണ്ടും ഇ​വി​ടെ ത​ന്നെ താ​മ​സി​പ്പി​ക്കാ​ൻ ഹോ​സ്റ്റ​ൽ അ​ധി​കൃ​ത​ർ ത​യ്യാ​റാ​യി​ട്ടു​ണ്ട്. ഹോ​സ്റ്റ​ലി​ൽ നി​ന്നും ഒ​ഴി​വാ​ക്ക​പ്പെ​ട്ട നേ​ഴ്സു​മാ​രെ സ​ബ് ക​ള​ക്ട​ർ അ​ട​ക്ക​മു​ള്ള​വ​ർ ഇ​ട​പെ​ട്ട് ഒ​റ്റ​പ്പാ​ലം പി​ഡ​ബ്ല്യു​ഡി ഗ​സ്റ്റ് ഹൗ​സി​ലാ​ണ് താ​മ​സി​പ്പി​ച്ച​ത്.