ശു​ചീ​ക​ര​ണ​ പ്ര​വ​ർ​ത്ത​ന​ങ്ങ​ളുമായി മ​ണ്ണാ​ർ​ക്കാ​ട് ഓ​ഫ് റോ​ഡേ​ഴ്സ് കൂ​ട്ടാ​യ്മ
Tuesday, March 31, 2020 11:32 PM IST
മ​ണ്ണാ​ർ​ക്കാ​ട്:​ മ​ണ്ണാ​ർ​ക്കാ​ട് ഓ​ഫ് റോ​ഡേ​ഴ്സ് കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ഗ​ര​ത്തി​ലും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലും ശു​ചീ​ക​ര​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി.​
കൊ​റോ​ണ വ്യാ​പ​ന​ത്തി​നെ​തി​രെ പ്ര​തി​രോ​ധി​ച്ച് മ​ണ്ണാ​ർ​ക്കാ​ട് സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ കൂ​ടു​ത​ൽ സ​ജീ​വ​മാ​കു​ന്നു. ന​ഗ​ര​സ​ഭ​യു​ടെ​യും ആ​രോ​ഗ്യ​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും നി​ർ​ദേ​ശ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ചാ​ണ് വൈ​റ​സ് വ്യാ​പ​ന​ത്തി​ന് സാ​ധ്യ​ത​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ ശു​ചീ​ക​ര​ണം ന​ട​ത്തി​യ​ത്.
പ്ര​ധാ​ന​മാ​യും ജ​ന​സാ​ന്ദ്ര​ത ഏ​റു​ന്ന ഭാ​ഗ​ങ്ങ​ളാ​യ പെ​ട്രോ​ൾ പ​ന്പു​ക​ൾ, മ​രു​ന്ന് ക​ട​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ വൃ​ത്തി​യാ​ക്കി. ഇ​ത്ത​ര​ത്തി​ൽ കോ​ട​തി​പ​ടി, കു​ന്തി​പ്പു​ഴ ഭാ​ഗ​ങ്ങ​ളി​ലെ പ​ന്പു​ക​ൾ അ​ണു​വി​മു​ക്ത​മാ​ക്കി.
കു​മ​രം​പു​ത്തൂ​ർ പ​ഞ്ചാ​യ​ത്തി​ലും ഓ​ഫ്റോ​ഡേ​ഴ്സ് പ്ര​വ​ർ​ത്ത​ക​ർ സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​നം വ്യാ​പി​പ്പി​ച്ചു. പ്രാ​ദേ​ശി​ക കൂ​ട്ടാ​യ്മ​ക​ൾ​ക്കും ചെ​റു രാ​സ​ക്കൂ​ട്ട് ഉ​പ​യോ​ഗി​ച്ച് അ​താ​തു പ്ര​ദേ​ശ​ങ്ങ​ളി​ൽ വൈ​റ​സി​നെ പ്ര​തി​രോ​ധി​ക്കാ​മെ​ന്ന് കൂ​ട്ടാ​യ്മ പ്ര​തി​നി​ധി അ​ൻ​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. മാ​തൃ​ക​പ​ര​മാ​യ ദൗ​ത്യ​മാ​ണ് കൂ​ട്ടാ​യ്മ ഏ​റ്റെ​ടു​ത്ത​തെ​ന്നും കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ൽ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പ​രി​മി​തി​ക​ൾ​ക്ക​പ്പു​റം ഇ​ത്ത​രം കൂ​ട്ടാ​യ്മ​ക​ൾ​ക്ക് പ്ര​വ​ർ​ത്തി​ക്കാ​നാ​കു​മെ​ന്നും ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ടോം​സ് വ​ർ​ഗീ​സ് പ​റ​ഞ്ഞു. ഓ​ഫ് റോ​ഡേ​ഴ്സ് അം​ഗ​ങ്ങ​ളാ​യ പ്ര​കാ​ശ്, മ​നോ​ജ് ലി​ജോ, ജി​ജോ, മ​നീ​ഷ്, ധ​നേ​ഷ്, ആ​ൽ​ബി​ൻ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.