നാ​ലു ദി​വ​സം; 28,400 പേ​രെ അ​ന്ന​മൂ​ട്ടി കു​ടും​ബ​ശ്രീ സ​മൂ​ഹ അ​ടു​ക്ക​ള
Tuesday, March 31, 2020 11:32 PM IST
പാ​ല​ക്കാ​ട്: കോ​വി​ഡ് 19 സാ​മൂ​ഹി​ക വ്യാ​പ​നം ത​ട​യു​ന്ന​തി​നാ​യി പ്ര​ഖ്യാ​പി​ച്ച ലോ​ക്ക് ഡൗ​ണി​ന്‍റെ ഭാ​ഗ​മാ​യി വീ​ട്ടി​ലി​രി​ക്കു​ന്ന​വ​ർ​ക്കും ഐ​സൊ​ലേ​ഷ​നി​ൽ ക​ഴി​യു​ന്ന​വ​ർ​ക്കും ഭ​ക്ഷ​ണ​മെ​ത്തി​ച്ചു ന​ൽ​കി കു​ടും​ബ​ശ്രീ സ​മൂ​ഹ അ​ടു​ക്ക​ള ജി​ല്ല​യി​ൽ സ​ജീ​വം. ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ ജി​ല്ല​യി​ലെ 88 പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്ന 91 കു​ടും​ബ​ശ്രീ ക​മ്മ്യൂ​ണി​റ്റി കി​ച്ച​ണു​ക​ൾ വ​ഴി ക​ഴി​ഞ്ഞ നാ​ലു ദി​വ​സ​ങ്ങ​ളി​ലാ​യി ഇ​രു​പ​ത്തി​യെ​ട്ടാ​യി​ര​ത്തി നാ​നൂ​റ് പേ​ർ​ക്ക് ഭ​ക്ഷ​ണം എ​ത്തി​ച്ചു ന​ൽ​കി.
ഷൊ​ർ​ണൂ​ർ, ഒ​റ്റ​പ്പാ​ലം, ചി​റ്റൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ ഒ​ന്നി​ൽ കൂ​ടു​ത​ൽ ക​മ്മ്യൂ​ണി​റ്റി കി​ച്ച​ണു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നു. പ്ര​ഭാ​ത ഭ​ക്ഷ​ണം, ഉ​ച്ച​യൂ​ണ്‍, രാ​ത്രി ഭ​ക്ഷ​ണം എ​ന്നി​ങ്ങ​നെ മൂ​ന്ന് നേ​ര​വും ഓ​ർ​ഡ​ർ അ​നു​സ​രി​ച്ച് കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​ർ ഭ​ക്ഷ​ണം പാ​കം ചെ​യ്ത് ഗ്രാ​മ പ​ഞ്ചാ​യ​ത്തു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​ത​ര​ണം ചെ​യ്തു​വ​രു​ന്നു. നി​ർ​ധ​ന​ർ,അ​ഗ​തി കു​ടും​ബ​ങ്ങ​ൾ, കി​ട​പ്പ് രോ​ഗി​ക​ൾ, ഭി​ക്ഷാ​ട​ക​ർ തു​ട​ങ്ങി​യ​വ​ർ​ക്ക് സൗ​ജ​ന്യ​മാ​യും അ​ല്ലാ​ത്ത​വ​ർ​ക്ക് ഇ​രു​പ​ത് രൂ​പ നി​ര​ക്കി​ലു​മാ​ണ് ഭ​ക്ഷ​ണം എ​ത്തി​ച്ചു​ന​ൽ​കു​ന്ന​ത്.​
കോ​വി​ഡ് 19 പ്ര​തി​രോ​ധ സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പൂ​ർ​ണ്ണ​മാ​യും പാ​ലി​ച്ച് ഐ​സൊ​ലേ​ഷ​നി​ൽ ക​ഴി​യു​ന്ന​വ​ർ​ക്കും, വി​വി​ധ​യി​ട​ങ്ങ​ളി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ​ക്കു​മു​ൾ​പ്പെ​ടെ ആ​വ​ശ്യ​മു​ള്ള എ​ല്ലാ​യി​ട​ത്തും ഭ​ക്ഷ​ണ​മെ​ത്തി​ക്കു​ന്നു. കി​ച്ച​ണ്‍ ന​ട​ത്തു​ന്ന കു​ടും​ബ​ശ്രീ സ​രം​ഭ​ക യൂ​ണി​റ്റു​ക​ൾ​ക്ക് റി​വോ​ൾ​വി​ങ് ഫ​ണ്ട് സി​ഡി​എ​സു​ക​ൾ വ​ഴി ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്.
കൂ​ടാ​തെ, കി​ലോ​ക്ക് 10 രൂ​പ 90 പൈ​സ സ​ബ്സി​ഡി നി​ര​ക്കി​ൽ സി​വി​ൽ സ​പ്ലൈ​സ് വ​ഴി അ​രി ല​ഭ്യ​മാ​ക്കു​വാ​നും ഉ​ത്ത​ര​വാ​യി​ട്ടു​ണ്ട്.’​നി​ങ്ങ​ൾ ഒ​റ്റ​യ്ക്ക​ല്ല,കൂ​ട്ടി​ന് കു​ടും​ബ​ശ്രീ ഉ​ണ്ട്’ എ​ന്ന ത​ല​ക്കെ​ട്ടി​ൽ വ​യോ​ജ​ന​ങ്ങ​ൾ​ക്കും കു​ട്ടി​ക​ൾ​ക്കും ആ​വ​ശ്യ​മാ​യ മാ​ന​സി​ക പി​ന്തു​ണ​യും മ​റ്റു സേ​വ​ന​ങ്ങ​ളും ഉ​റ​പ്പു വ​രു​ത്തു​വാ​ൻ കു​ടും​ബ​ശ്രീ സ്നേ​ഹി​ത ജ​ൻ​ഡ​ർ ഹെ​ൽ​പ്പ് ഡെ​സ്കും ജി​ല്ല​യി​ൽ പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്നു​ണ്ട്.
മാ​സ്ക് ല​ഭ്യ​ത ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നാ​യി കു​ടും​ബ​ശ്രീ ടൈ​ല​റിം​ഗ് യൂ​ണി​റ്റു​ക​ളു​ടെ മാ​സ്ക് നി​ർ​മ്മാ​ണം പു​രോ​ഗ​മി​ച്ച് വ​രി​ക​യാ​ണ്. ഇ​തി​ന​കം വി​വി​ധ യൂ​ണി​റ്റു​ക​ളി​ലാ​യി നാ​ല്പ്പ​തി​നാ​യി​ര​ത്തി​ല​ധി​കം മാ​സ്കു​ക​ൾ ത​യ്ച്ച്, വി​ത​ര​ണം ചെ​യ്തു.