മ​ണ്ണാ​ർ​ക്കാ​ട്ട് ഹ​രിത ഊർജ ഇ​ട​നാ​ഴി​യ്ക്ക് 280 കോ​ടി​യു​ടെ പ​ദ്ധ​തി
Tuesday, March 31, 2020 11:32 PM IST
മ​ണ്ണാ​ർ​ക്കാ​ട്: വൈ​ദ്യ​ത മേ​ഖ​ല​യി​ൽ വ​ലി​യ ഒ​രു കു​തി​ച്ചു​ചാ​ട്ട​ത്തി​ന് ഒ​രു​ങ്ങി മ​ണ്ണാ​ർ​ക്കാ​ട് മേ​ഖ​ല.
280 കോ​ടി രൂ​പ​യു​ടെ ബൃ​ഹ​ത് പ​ദ്ധ​തി​ക്ക് തു​ട​ക്കം കു​റി​ച്ചു കൊ​ണ്ടാ​ണ് വൈ​ദ്യു​തി വ​കു​പ്പ് മ​ണ്ണാ​ർ​ക്കാ​ട് സ​മ​ഗ്ര പ​ദ്ധ​തി​ക്ക് തു​ട​ക്കം കു​റി​ക്കു​ന്ന​ത്.
വൈ​ദ്യു​ത മേ​ഖ​ല​യി​ൽ 280 കോ​ടി രൂ​പ ചി​ല​വി​ൽ മ​ണ്ണാ​ർ​ക്കാ​ട് ഹ​രി​ത ഉൗ​ർ​ജ്ജ ഇ​ട​നാ​ഴി​ക്ക​ണ് വ​ഴി​യൊ​രു​ങ്ങു​ന്ന​ത്.​ഇ​തി​ന്‍റെ പ്രാ​രം​ഭ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കെഎസ്ഇ​ബി ആ​രം​ഭി​ച്ചു .
സൈ​ല​ൻ​റ് വാ​ലി പ​ദ്ധ​തി​ക്കാ​യി ഏ​റ്റെ​ടു​ത്തി​രു​ന്ന ക​ഐ​സ്ഇ​ബി​യു​ടെ ത​ത്തെ​ങ്ങ​ല​ത്തെ 13 ഏ​ക്ക​ർ സ്ഥ​ല​മാ​ണ് ഇ​തി​നാ​യി പ​രി​ഗ​ണി​ക്കു​ന്ന​ത്.
ഇ​തി​നു പു​റ​മേ മ​ണ്ണാ​ർ​ക്കാ​ട് നെ​ല്ലി​പ്പു​ഴ​യി​ലെ 110 കെ​വി സ​ബ്സ്റ്റേ​ഷ​നും പ​രി​ഗ​ണ​ന​യി​ലു​ണ്ട്. ഇ​തി​ൽ ഒ​രി​ട​ത്ത് 220 കെ​വി സ​ബ്സ്റ്റേ​ഷ​ൻ നി​ർ​മ്മി​ക്കും.
സ്ഥ​ല​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മാ​യാ​ൽ അ​ന്തി​മ ഡി​പി​ആ​ർ ഉ​ട​ൻ സ​മ​ർ​പ്പി​ക്കും. നി​ർ​ദ്ദി​ഷ്ട മ​ണ്ണാ​ർ​ക്കാ​ട് 220 കെ​വി സ​ബ്സ്റ്റേ​ഷ​നി​ലേ​ക്ക് മ​ല​പ്പു​റം ജി​ല്ല​യി​ലെ വെ​ട്ട​ത്തൂ​രി​ൽ നി​ന്ന് ര​ണ്ട് 220 കെ​വി ലൈ​നു​ക​ളും ഇ​വി​ടെ​നി​ന്ന് അ​ട്ട​പ്പാ​ടി​യി​ലേ​ക്ക് 220 കെ​വി ലൈ​നും സ്ഥാ​പി​ക്കും.
ഇ​തി​നു പു​റ​മേ നി​ർ​ദ്ദി​ഷ്ട മ​ണ്ണാ​ർ​ക്കാ​ട് 220 കെ​വി സ​ബ്സ്റ്റേ​ഷ​നെ 110 കെ​വി ലൈ​നി​ലൂ​ടെ പാ​ല​ക്കാ​ട് ക​ഞ്ചി​ക്കോ​ട് 220 കെ​വി ലൈ​നു​മാ​യും ബ​ന്ധി​പ്പി​ക്കും.
ഇ​തു യാ​ഥാ​ർ​ഥ്യ​മാ​യാ​ൽ പാ​ല​ക്കാ​ട് ക​ഞ്ചി​ക്കോ​ട് മ​ഞ്ചേ​രി അ​രീ​ക്കോ​ട് വ​ഴി കോ​ഴി​ക്കോ​ട് വ​രെ വൈ​ദ്യു​തി ബ​ന്ധം സ്ഥാ​പി​ക്കാ​ൻ ആ​കും. ഈ ​മ​ല​യോ​ര പ​വ​ർ ഹൈ​വേ യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​തോ​ടെ മ​ണ്ണാ​ർ​ക്കാ​ട് മേ​ഖ​ല​യി​ലെ വൈ​ദ്യു​തി ത​ട​സ്‌​സം ഒ​ഴി​വാ​കും.
മാ​ത്ര​മ​ല്ല അ​ട്ട​പ്പാ​ടി​യി​ൽ സ്വ​കാ​ര്യ മേ​ഖ​ല​യി​ൽ വി​ൻ​ഡ് ഫാ​മി​ൽ ഉ​ല്പ്പാ​ദി​പ്പി​ക്കു​ന്ന വൈ​ദ്യു​തി ഈ ​ലൈ​നി​ലൂ​ടെ ക​ഐ​സ്ഇ​ബി​ക്ക് ന​ൽ​കാ​നു​മാ​വും. പ​ദ്ധ​തി​യു​ടെ പ്രാ​രം​ഭ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ചു.
അ​ട്ട​പ്പാ​ടി​യി​ൽ വ്യാ​പ​ക​മാ​യ തോ​തി​ലാ​ണ് സ്വ​കാ​ര്യ വി​ൻ​ഡ് മി​ല്ലു​ക​ൾ വൈ​ദ്യു​തി ഉ​ല്പാ​ദി​പ്പി​ക്കു​ന്ന​ത്.
അ​ത് പ​ല​പ്പോ​ഴും സം​സ്ഥാ​ന ഇ​ല​ക്ട്രി​സി​റ്റി ബോ​ർ​ഡി​ന് ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ്. നി​ര​വ​ധി യൂ​ണി​റ്റ് വൈ​ദ്യു​തി ഇ​വി​ടെ ദി​വ​സ​വും ബാ​ക്കി​യാ​യി വ​രു​ന്നു​ണ്ട് ഇ​തോ​ടെ വൈ​ദ്യു​തി പൂ​ർ​ണ​മാ​യും ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യു​മെ​ന്നാ​ണ് വൈ​ദ്യു​തി വ​കു​പ്പ് ന​ൽ​കു​ന്ന വി​ശ​ദീ​ക​ര​ണം.
മാ​ത്ര​മ​ല്ല അ​ട്ട​പ്പാ​ടി​യി​ൽ കൂ​ടു​ത​ൽ വി​ൻ​ഡ് മി​ല്ലു​ക​ൾ ആ​രം​ഭി​ക്കു​ന്ന​തി​നും ഇ​ത് സ​ഹാ​യ​ക​ര​മാ​കു​ന്നു . സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​ദി​വാ​സി​ക​ളെ പ​ങ്കാ​ളി​ക​ളാ​ക്കി കൊ​ണ്ട് വി​ൻ​ഡ് മി​ല്ല് സ്ഥാ​പി​ക്കു​മെ​ന്ന് പ്ര​ഖ്യാ​പ​നം ക​ട​ല​സി​ൽ ഒ​തു​ങ്ങു​ക​യാ​യി​രു​ന്നു.
പ​ദ്ധ​തി ന​ട​പ്പി​ലാ​യാ​ൽ ഇ​വി​ടെ നി​ന്നും ഉ​ല്പാ​ദി​പ്പി​ക്കു​ന്ന വൈ​ദ്യു​തി പു​റം ലോ​ക​ത്തേ​ക്ക് എ​ത്തി​ക്കു​ന്ന​തി​നു​ള്ള ബു​ദ്ധി​മു​ട്ട് ക​ണ​ക്കി​ലെ​ടു​ത്താ​ണ് ഈ ​പ​ദ്ധ​തി ഉ​പേ​ക്ഷി​ച്ച​ത്.
ക​ഞ്ചി​ക്കോ​ട് മു​ത​ൽ മ​ണ്ണാ​ർ​ക്കാ​ട്, മ​ഞ്ചേ​രി ,മ​ല​പ്പു​റം, കോ​ഴി​ക്കോ​ട് വ​ഴി ഉ​ള്ള വൈ​ദ്യു​തി വി​ത​ര​ണം സു​ഗ​മ​മാ​ക്കു​ക​യും ചെ​യ്യും .
മാ​ത്ര​മ​ല്ല മ​ല​ബാ​ർ മേ​ഖ​ല​യു​ടെ വ​ർ​ഷ​ങ്ങ​ളാ​യു​ള്ള കാ​ത്തി​രി​പ്പാ​ണ് പ​വ​ർ ഹൈ​വേ എ​ന്ന വ​ലി​യ പ​ദ്ധ​തി​യി​ലൂ​ടെ പ്രാ​വ​ർ​ത്തി​ക​മാ​കു​ന്ന​ത്. മ​ണ്ണാ​ർ​ക്കാ​ട് താ​ലൂ ക്കി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലും മ​റ്റു​മു​ള്ള സ്ഥി​രം ക​റ​ണ്ട് പോ​കു​ന്ന പ്ര​ശ്ന​ത്തി​ന് ഇ​ത് പ​രി​ഹാ​ര​മാ​ണ്.
മാ​ത്ര​മ​ല്ല ഈ ​പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് സ​മ​ഗ്ര​മാ​യ പ​ദ്ധ​തി ത​യ്യാ​റാ​ക്കു​ന്ന​ത്. കാ​ഞ്ഞി​ര​പ്പു​ഴ , മ​ണ്ണാ​ർ​ക്കാ​ട് കു​മ​രം​പു​ത്തൂ​ർ, അ​ല​ന​ല്ലൂ​ർ ക​ല്ല​ടി​ക്കോ​ട് ,ത​ച്ച​ന്പാ​റ ഇ​ല​ക്ട്രി​ക് സെ​ക്ഷ​നു​ക​ൾ​ക്ക് ഗു​ണം ല​ഭി​ക്കു​ക​യും ചെ​യ്യും. കൂ​ടു​ത​ൽ പേ​ർ​ക്ക് തൊ​ഴി​ല​വ​സ​ര​വും സൗ​ക​ര്യ​ങ്ങ​ളും ല​ഭ്യ​മാ​വും .
ഹ​രി​ത ഉൗ​ർ​ജ്ജ ഇ​ട​നാ​ഴി എ​ന്ന​ത് മ​ല​ബാ​ർ മേ​ഖ​ല​യു​ടെ സ്വ​പ്നം ത​ന്നെ​യാ​യി​രു​ന്നു. മ​ണ്ണാ​ർ​ക്കാ​ട് മേ​ഖ​ല​യി​ൽ ഉ​ണ്ടാ​വു​ന്ന ക​റ​ന്‍റ് പ്ര​ശ്ന​ങ്ങ​ൾ​ക്ക് നി​ല​വി​ൽ അ​രീ​ക്കോ​ട് നി​ന്നും ബൈ​പ്പാ​സ് ക​ണ​ക്ഷ​ൻ ന​ൽ​കി മ​ണ്ണാ​ർ​ക്കാ​ട് മേ​ഖ​ല​യി​ലേ​ക്ക് വൈ​ദ്യു​തി എ​ത്തി​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്.
ഇ​തി​നു നി​ര​വ​ധി ബു​ദ്ധി​മു​ട്ടു​ക​ളാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ സ​ഹി​ക്കേ​ണ്ടി​വ​രു​ന്ന​ത് .
ഈ ​പ്ര​ശ്ന​ങ്ങ​ളെ​ല്ലാം ഇ​പ്പോ​ൾ പ​രി​ഹാ​ര​മാ​യി ഇ​രി​ക്കു​ക​യാ​ണ്. വൈ​ദ്യു​തി വ​കു​പ്പ് ഉ​ന്ന​ത​സം​ഘം ക​ഴി​ഞ്ഞ​ദി​വ​സം ക​ഐ​സ്ഇ​ബി​യു​ടെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള സ്ഥ​ലം സ​ന്ദ​ർ​ശി​ക്കു​ക​യു​ണ്ടാ​യി.
സ്ഥ​ല​ത്തി​ന്‍റെ ഘ​ട​ന​യും രൂ​പ​രേ​ഖ​യും ത​യ്യാ​റാ​ക്കി അ​ധി​കൃ​ർ​ക്ക് സ​മ​ർ​പ്പി​ക്കു​മെ​ന്ന് അ​വ​ർ പ​റ​ഞ്ഞു.