കോവിഡ് 19: പൊ​ള്ളാ​ച്ചി, ആ​ന​മ​ല പ്ര​ദേ​ശ​ങ്ങ​ൾ സീ​ൽ വച്ചു
Tuesday, March 31, 2020 10:21 PM IST
കോ​യ​ന്പ​ത്തൂ​ർ: ഡ​ൽ​ഹി​യി​ൽ നി​ന്നും വ​ന്ന ഏ​ഴു പേ​ർ​ക്ക് കൊ​റോ​ണ ബാ​ധി​ച്ചി​ട്ടു​ണ്ടെ​ന്ന വി​വ​ര​ത്തെ തു​ട​ർ​ന്ന് ഇ​വ​ർ താ​മ​സി​ക്കു​ന്ന പൊ​ള്ളാ​ച്ചി, ആ​ന​മ​ല എ​ന്നി പ്ര​ദേ​ശ​ങ്ങ​ൾ​ക്ക് സീ​ൽ വെ​ച്ചു. ഡ​ൽ​ഹി​യി​ൽ പൗ​ര​ത്വ ഭേ​ദ​ഗ​തി​യ്ക്കെ​തി​രാ​യി ന​ട​ന്ന യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി പൊ​ള്ളാ​ച്ചി ,ആ​ന​മ​ല എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നാ​യി 9 പേ​രാ​ണ് വി​മാ​ന​മാ​ർ​ഗം 21-ാം തി​യ​തി ഡ​ൽ​ഹി​ക്കു പോ​യ​ത്. 22ന് ​തി​രി​ച്ചു വ​രി​ക​യും ചെ​യ്തു.​ഇ​വ​ർ യാ​ത്ര ചെ​യ്ത വി​മാ​ന​ത്തി​ലെ ഒ​രാ​ൾ​ക്ക് കൊ​റോ​ണ ക​ണ്ട​ത്തി​യ​തി​നെ തു​ട​ർ​ന്ന് ഇ​വ​രെ​യും പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​രാ​ക്കി​യി​രു​ന്നു. ഈ ​നി​ല​യി​ൽ ഇ​വ​ർ​ക്ക് കൊ​റോ​ണ ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് പൊ​ള്ളാ​ച്ചി സ​ബ് ക​ള​ക്ട​ർ വൈ​ദ്യ​നാ​ഥ​ൻ, ത​ഹ​സി​ൽ​ദാ​ർ വെ​ങ്ക​ടാ​ച​ലം എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​വ​ർ താ​മ​സി​ക്കു​ന്ന വീ​ടു​ക​ൾ​ക്കും തെ​രു​വു​ക​ൾ​ക്കും സീ​ൽ വെ​ക്കു​ക​യാ​യി​രു​ന്നു.​ഇ​വ​രെ സി​ങ്കാ​ന​ല്ലൂ​ർ ഇ​എ​സ്ഐ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.​കൊ​വി​ഡ് 19 പ​ട​രു​ന്ന​ത് ത​ട​യു​ന്ന​തി​നാ​യി ഇ​വി​ടെ​യു​ള്ള ക​ട​ക​ളും അ​ട​ച്ചു. അ​ത്യാ​വ​ശ്യ സാ​ധ​ന​ങ്ങ​ൾ ആ​വ​ശ്യ​മു​ള്ള പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് ഡോ​ർ ഡെ​ലി​വ​റി മൂ​ലം എ​ത്തി​ച്ചു കൊ​ടു​ക്കു​ന്ന​താ​യി​രി​ക്കും.