നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​വ​ർ കൊ​റോ​ണ ബാ​ധി​ത​ര​ല്ല
Tuesday, March 31, 2020 10:21 PM IST
കോ​യ​ന്പ​ത്തൂ​ർ: വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​വ​ർ കൊ​റോ​ണ ബാ​ധി​ത​ര​ല്ലെ​ന്നും സ​മൂ​ഹ​നന്മ കൂ​ടി ക​ണ​ക്കി​ലെ​ടു​ത്താ​ണ് അ​വ​ർ ഐ​സോ​ലേ​ഷ​നി​ൽ ക​ഴി​യു​ന്ന​തെ​ന്നും ആ​രോ​ഗ്യ വ​കു​പ്പ​ധി​കൃ​ത​ർ പ​റ​ഞ്ഞു. വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നും അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും ഇ​വി​ടെ​യെ​ത്തി​യ​വ​രെ ക​ണ്ടെ​ത്തി വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണ്. ഇ​ത്ത​ര​ത്തി​ൽ 700 വീ​ടു​ക​ളാ​ണ് ജി​ല്ല​യി​ലു​ള്ള​ത്. ഇ​വ​രെ പ​റ്റി​യു​ള്ള വി​വ​ര​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ച​രി​പ്പി​ക്കു​ന്ന​താ​യി ധാ​രാ​ളം പ​രാ​തി​ക​ളു​യ​രു​ന്നു​ണ്ട്. ഇ​ത്ത​ര​ക്കാ​ർ​ക്കെ​തി​രെ ക​ടു​ത്ത ന​ട​പ​ടി​യെ​ടു​ക്കു​ന്ന​താ​യി​രി​ക്കു​മെ​ന്ന് മു​ന്ന​റി​യി​പ്പു ന​ൽ​കി​യി​ട്ടു​ണ്ട്. നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​ർ മ​നു​ഷ്യ​രാ​ണെ​ന്നും സ​മൂ​ഹ​ത്തി​ന്‍റെ ന· ​കൂ​ടി ക​ണ​ക്കി​ലെ​ടു​ത്താ​ണ് ഇ​വ​ർ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​തെ​ന്നും അ​വ​രെ​പ്പ​റ്റി അ​പ​വാ​ദ പ്ര​ച​ര​ണം ന​ട​ത്തു​ന്ന​ത് നി​ർ​ത്ത​ണ​മെ​ന്നും ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ർ ആ​വ​ശ്യ​പ്പെ​ട്ടു.