നാല്പതോളം കേസുകളെടുത്തു
Tuesday, March 31, 2020 10:19 PM IST
മ​ണ്ണാ​ർ​ക്കാ​ട്:​ കൊ​റോ​ണ പ്ര​തി​രോ​ധം. ലോ​ക്ക് ഡൗ​ണി​ൽ നി​യ​മം ലം​ഘ​നം ന​ട​ത്തി​യ​തി​ൽ മ​ണ്ണാ​ർ​ക്കാ​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ നാ​ല്പ​തോ​ളം കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു.
ന​ഗ​ര​ത്തി​ലും വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ളി​ലു​മാ​യു​ള്ള പ​രി​ശോ​ധ​ന​ക​ളി​ലാ​ണ് നി​യ​മ​ലം​ഘ​ക​ർ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. അ​കാ​ര​ണ​മാ​യ വാ​ഹ​ന സ​ഞ്ചാ​രം, കൂ​ട്ടം ചേ​ര​ൽ, ക​ട തു​റ​ക്ക​ൽ എ​ന്നി​വ​ക്കെ​തി​രെ​യാ​ണ് കേ​സ്. ഇ​തി​ൽ 45 വാ​ഹ​ന​ങ്ങ​ളും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തി​ട്ടു​ണ്ട്.