വ​നംവ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​ശോ​ധ​ന ന​ട​ത്തി
Tuesday, March 31, 2020 10:19 PM IST
വ​ട​ക്ക​ഞ്ചേ​രി: സോ​ളാ​ർ ഫെ​ൻ​സിം​ഗ് ത​ക​ർ​ത്ത് കാ​ട്ടാ​ന​കൂ​ട്ട​ങ്ങ​ൾ നാ​ട്ടി​ലി​റ​ങ്ങു​ന്ന ക​ണി​ച്ചി​പ​രു​ത താ​ണി​ചു​വ​ട് ഭാ​ഗ​ങ്ങ​ളി​ൽ വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​ശോ​ധ​ന ന​ട​ത്തി. പീ​ച്ചി​യി​ൽ നി​ന്നും നെന്മാ​റ​യി​ൽ നി​ന്നു​മു​ള്ള വ​ന​പാ​ല​ക​രാ​ണ് സ്ഥ​ല​ത്തെ​ത്തി​യ​ത്.
ശ​ക്ത​മാ​യി ക​റ​ന്‍റ് പാ​സ് ചെ​യ്യു​ന്ന സോ​ളാ​ർ ഫെ​ൻ​സിം​ഗ് ത​ക​ർ​ത്ത് ക​ഴി​ഞ്ഞ രാ​ത്രി​യും കാ​ട്ടാ​ന​കൂ​ട്ടം തോ​ട്ട​ത്തി​ലെ​ത്തി​യ​തോ​ടെ​യാ​ണ് വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്തി​യ​ത്.
താ​ണി​ചു​വ​ട് ഭാ​ഗ​ത്ത് ത​ക​ർ​ന്ന് കി​ട​ക്കു​ന്ന സോ​ളാ​ർ ഫെ​ൻ​സിം​ഗ് അ​ടു​ത്ത ദി​വ​സം ത​ന്നെ പു​ന​സ്ഥാ​പി​ക്കു​മെ​ന്ന് വ​ന​പാ​ല​ക​ർ പ​റ​ഞ്ഞു. ഇ​തി​നാ​യി ഇ​ന്ന​ലെ ത​ന്നെ കാ​ട് വെ​ട്ടി വൃ​ത്തി​യാ​ക്കി​യി​ട്ടു​ണ്ട്. പീ​ച്ചി കാ​ട്ടി​ൽ നി​ന്നും താ​ണി​ചു​വ​ട് വ​ഴി പാ​ല​ക്കു​ഴി റോ​ഡി​ൽ ക​ട​ന്ന ആ​ന​കൂ​ട്ടം ഒ​രു കി​ലോ​മീ​റ്റ​ർ ടാ​ർ റോ​ഡി​ലൂ​ടെ ന​ട​ന്ന് പാ​ല​ക്കു​ഴി​യി​ലെ വൈ​ദീ​ക ആ​ശ്ര​മം​വ​രെ​യെ​ത്തി.
ഇ​വി​ടെ ചാ​പ്പാ​ത്തി​ന​ടു​ത്തെ സ​ന്തോ​ഷി​ന്‍റെ വാ​ഴ​ക​ളും പ​ന​യും ന​ശി​പ്പി​ച്ചു. പൂ​ത​ന ക​യം ഭാ​ഗ​ത്തും ആ​ന​യെ​ത്തി​യി​രു​ന്നു. ക​ഴി​ഞ്ഞ ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി താ​ണി​ചു​വ​ട് ഭാ​ഗ​ത്ത് ആ​ന​യി​റ​ങ്ങി ക​ണി​ച്ചി പ​രു​ത ര​ജ​നീ​ഷ് ഉ​ൾ​പ്പെ​ടെ​യു​ള്ള ക​ർ​ഷ​ക​രു​ടെ വാ​ഴ​യും മ​റ്റു​വി​ള​ക​ളും ന​ശി​പ്പി​ച്ചി​രു​ന്നു.
ര​ജ​നീ​ഷി​ന്‍റെ മാ​ത്രം ഒ​രു ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ പൂ​വ​ൻ കാ​യ കാ​ട്ടാ​ന​കൂ​ട്ടം ന​ശി​പ്പി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് ക​ണ​ക്ക്. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം എ.​ടി.​ഒൗ​സേ​പ്പും മ​റ്റു ജ​ന​പ്ര​തി​നി​ധി​ക​ളും സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു.