സാ​ല​റി ച​ല​ഞ്ച് നി​ർ​ബ​ന്ധി​ത പി​രി​വ് പാ​ടി​ല്ല: കെ​പി​എ​സ്ടി​എ
Tuesday, March 31, 2020 10:19 PM IST
പാ​ല​ക്കാ​ട്: കോ​വി​ഡ് 19ന്‍റെ പ​ശ്ചാ​ത​ല​ത്തി​ൽ സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രും അ​ധ്യാ​പ​ക​രും ഒ​രു മാ​സ​ത്തെ ശ​ന്പ​ളം മു​ഖ്യ മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​യ്ക്ക് സം​ഭാ​വ​ന ന​ൽ​ക​ണ​മെ​ന്ന അ​ഭ്യ​ർ​ത്ഥ​ന അം​ഗീ​ക​രി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് കെ​പി​എ​സ്ടി​എ. ഈ ​സ​മ​യ​ത്ത് സാ​ന്പ​ത്തി​ക​മാ​യി ബു​ദ്ധി​മു​ട്ട് അ​നു​ഭ​വി​ക്കു​ന്ന നി​ര​വ​ധി കു​ടും​ബ​ങ്ങ​ൾ ഇ​ക്കൂ​ട്ട​ത്തി​ൽ ഉ​ണ്ടെ​ന്നും അ​തു​കൊ​ണ്ട് അ​വ​രു​ടെ സാ​ന്പ​ത്തി​ക സ്ഥി​തി അ​നു​സ​രി​ച്ച് സം​ഭാ​വ​ന സ്വീ​ക​രി​ക്കാ​ൻ സ​ർ​ക്കാ​ർ ത​യ്യാ​റാ​വ​ണ​മെ​ന്ന് കെ​പി​എ​സ്ടി​എ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എം.​സ​ലാ​ഹു​ദ്ദീ​ൻ പ​റ​ഞ്ഞു.