പ​ലാ​യ​നം: അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളെ കോ​ട്ടോ​പ്പാ​ട​ത്തുനി​ന്നും മ​ട​ക്കി അ​യ​ച്ചു
Tuesday, March 31, 2020 10:19 PM IST
മ​ണ്ണാ​ർ​ക്കാ​ട്: സ്വ​ദേ​ശ​ത്തേ​ക്ക് പ​ലാ​യ​നം ചെ​യ്യാ​നി​രു​ന്ന അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളെ കോ​ട്ടോ​പ്പാ​ട​ത്ത് നി​ന്നും മ​ട​ക്കി അ​യ​ച്ചു.​സ്വ​ദേ​ശ​ത്തേ​ക്ക് പ​ലാ​യ​നം ചെ​യ്യാ​നി​രു​ന്ന അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളെ മ​ട​ക്കി അ​യ​ച്ചു. കോ​ട്ടോ​പ്പാ​ടം കൂ​മ​ഞ്ചേ​രി​കു​ന്നി​ലാ​ണ് സം​ഭ​വം. ഇ​ന്ന​ലെ രാ​വി​ലെ 10 മ​ണി​യോ​ടെ​യാ​ണ് അ​ല​ന​ല്ലൂ​രി​ൽ നി​ന്ന് കാ​ൽ​ന​ട​യാ​യി സ​ഞ്ച​രി​ച്ച തൊ​ഴി​ലാ​ളി സം​ഘം കോ​ട്ടോ​പാ​ട​ത്ത് എ​ത്തി​യ​ത്. ഏ​തു വി​ധേ​ന​യും പാ​ല​ക്കാ​ടെ​ത്തി നാ​ട്ടി​ലേ​ക്ക് തി​രി​ച്ചു പോ​വു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്ന് ഇ​വ​ര​റി​യി​ച്ചു.
ആ​ഹാ​രം ല​ഭി​ക്കാ​ൻ വ​ഴി​യി​ല്ലെ​ന്ന​താ​ണ് ഇ​വ​രു​ടെ​യും പ​രാ​തി. തു​ട​ർ​ന്ന് വി​വ​ര​മ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് സം​ഘം ഇ​വ​രെ ത​ട​ഞ്ഞു. അ​ന്വേ​ഷി​ച്ച​പ്പോ​ൾ ക​രാ​റു​കാ​ർ ഇ​ല്ലെ​ന്നും അ​ല​ന​ല്ലൂ​രി​ൽ താ​മ​സി​ച്ചാ​ണ് വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ജോ​ലി​യെ​ടു​ക്കു​ന്ന തെ​ന്നു​മാ​ണ് മ​റു​പ​ടി ല​ഭി​ച്ച​ത്. തു​ട​ർ​ന്ന് കോ​ട്ടോ​പ്പാ​ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഇ​ല്യാ​സ് താ​ളി​യി​ൽ, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ക​ല്ല​ടി​ബ​ക്ക​ർ, ര​ജ​നി തു​ട​ങ്ങി​യ​വ​ർ സ്ഥ​ല​ത്തെ​ത്തി. മ​ണ്ണാ​ർ​ക്കാ​ട് അ​സി​സ്റ്റ​ന്‍റ് ലേ​ബ​ർ ഓ​ഫീ​സ​ർ മ​നോ​ജ് , റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​രും സ്ഥ​ല​ത്തെ​ത്തി. അ​ല​ന​ല്ലൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​ന് വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് തൊ​ഴി​ലാ​ളി​ക​ളെ മ​ട​ക്കി അ​യ​ച്ച​ത്.
അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ പ​ലാ​യ​നം ചെ​യ്യു​ന്ന പ്ര​വ​ണ​ത മ​ണ്ണാ​ർ​ക്കാ​ട് ഏ​റി വ​രി​ക​യാ​ണ്. മി​ക്ക​വ​രും ഭ​ക്ഷ​ണ​ത്തി​ന്‍റെ ദൗ​ർ​ല​ഭ്യ​ത​യാ​ണ് പ​രാ​തി​യാ​യി ഉ​യ​ർ​ത്തു​ന്ന​ത്.
ഇ​തേ സ​മ​യം ഭൂ​രി​ഭാ​ഗം ഏ​ജ​ന്‍റ്മാ​രും അ​പ്ര​ത്യ​ക്ഷ​മാ​യ​താ​യാ​ണ് വി​വ​രം. ഇ​തോ​ടെ തൊ​ഴി​ലാ​ളി​ക​ളു​ടെ സം​ര​ക്ഷ​ണം താ​മ​സി​ക്കു​ന്ന കെ​ട്ടി​ട ഉ​ട​മ​ക​ൾ​ക്ക് ഏ​റ്റെ​ടു​ക്കേ​ണ്ടി വ​രു​ന്ന സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്.