തലങ്ങുംവിലങ്ങും പന്നിക്കൂട്ടം; ഭീതി വിട്ടൊഴിയാതെ നാട്ടുകാർ
Monday, March 30, 2020 11:25 PM IST
ചി​റ്റൂ​ർ: ക​ല്യാ​ണ​പ്പേ​ട്ട​യ്ക്കു സ​മീ​പം മ​ധ്യ​വ​യ​സ്ക​യെ​യും ഇ​രു​പ​തോ​ളം ആ​ടു​ക​ളേ​യും പ​ന്നി​ക്കൂട്ടം ഓ​ടി​ച്ചു തു​ര​ത്തി.
ക​ല്ല​ൻ തോ​ട് ഹ​നീ​ഫ​യു​ടെ ഭാ​ര്യ നൂ​ർ​ജ​ഹാ​ൻ (50) പ​ന്നി​ക്കൂ​ട്ട​ത്തി​നു മു​ന്നി​ൽ അ​ക​പ്പെ​ട്ട​ത് . കഴിഞ്ഞ ദിവസം കാ​ല​ത്ത് ഒ​ൻ​പ​തി​ന് ചെ​റി​യ മു​ത​ലാം തോ​ട് സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ കു​ള​ത്തി​ൽ വെ​ച്ചാ​ണ് സം​ഭ​വം.
കു​ള​ത്തി​ൽ വ​ള​ർ​ന്നു പ​ന്ത​ലി​ച്ച പ​ച്ചി​ല​ക​ൾ തീ​റ്റി​ക്കാ​നാ​ണ് കു​ള​ത്തി​ൽ ആ​ടു​ക​ളെ ഇ​റ​ക്കി​യ​തും ഒ​പ്പം നൂ​ർ​ജ​ഹാ​നും കു​ള​ത്തി​ൽ മ​ര​ത്ത​ണലി​ൽ ഇ​രി​ക്കു​ക​യാ​യി​രു​ന്നു. കു​ള​ത്തി​ന്‍റെ മ​ധ്യ ഭാ​ഗ​ത്ത് വ​ലി​പ്പം കൂ​ടി​യ ചെ​ടി​ക​ൾ​ക്കി​ട​യി​ലാ​ണ് പ​ന്നി​ക​ൾ ഒ​ളി​ച്ചി​രു​ന്ന​ത്. ആ​ട്ടി​ൻ​കൂട്ട​ത്തി​ൽ ഒ​രെ​ണ്ണം പ​ന്നി​ക​ൾ ഒ​ളി​ച്ചി​രു​ന്ന സ്ഥ​ല​ത്തെ​ത്തി​യ​തോ​ടെ​യാ​ണ് ആ​ക്ര​മ​ണ​ത്തി​ന് തു​നി​ഞ്ഞ​ത്. ആ​ട്ടി​ൻ കൂ​ട്ടം ചി​ത​റി ഓ​ടി കു​ള​ത്തി​ന് മു​ക​ളി​ലെ​ത്തി​യി​ട്ടും ഒ​രു വ​ലി​പ്പം കൂ​ടി​യ പ​ന്നി പി​ന്തു​ട​ർ​ന്ന് എ​ത്തി​യി​രു​ന്നു.
ആടു​ക​ൾ റോ​ഡി​ലെ​ത്തി​യ​പ്പോ​ൾ ച​ര​ക്ക് ലോ​റി എ​ത്തി​യ​തോ​ടെ​യാ​ണ് ഭീ​മാ​കാ​ര​നാ​യ പ​ന്നി പി​ന്തി​രി​ഞ്ഞ് മാ​റി​യ​ത്. പ​ട്ട​ഞ്ചേ​രി പെ​രു​മാ​ട്ടി പ​ഞ്ചാ​യ​ത്ത് പ്ര​ദേ​ശ​ങ്ങ​ളി​ൽ പ​ന്നി​ ബൈക്കുകളിലിടിച്ച് ര​ണ്ടു​പേ​ർ മ​ര​ണ​പ്പെ​ട്ടി​ട്ടു​ണ്ട്.
ത​ണ്ണീ​ർ​പ്പ​ന്ത​ൽ ചു​ള്ളി​മ​ട റോ​ഡി​ൽ ഇ​ക്ക​ഴി​ഞ്ഞ ദി​വ​സം പ​ക​ൽ പ​ത്തി​നാ​ണ് ബൈ​ക്ക് യാ​ത്ര​ക്കി​ടെ പ​ന്നി​യി​ടി​ച്ച് അ​ഹ​മ്മ​ദ് ക​ബീ​ർ റോ​ഡി​ൽ വീ​ണു ത​ല​ക്ക് ഗു​രു​ത​ര​മാ​യ പ​രി​ക്കേ​റ്റ​ത്.
ഉ​ട​ൻ ആ​ശു​പ​ത്രി​യി​ലെ​ത്തി​യെ​ങ്കി​ലും മ​ര​ണ​പ്പെ​ടു​ക​യാ യി​രു​ന്നു. പ​റ​ക്ക​ളം സു​ബ്ര​മ​ണ്യ​ൻ മ​ര​ണ​പ്പെ​ട്ട​തും പ​ന്നി ആ​ക്ര​മ​ണ​ത്തി​ലാ​ണ് .