കാ​ര​കു​റി​ശ്ശി​യി​ൽ പാ​ൽ​സം​ഭ​ര​ണം പു​ന​രാ​രം​ഭി​ച്ചു
Monday, March 30, 2020 11:25 PM IST
പാലക്കാട് : കാ​ര​കു​റി​ശ്ശി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ഒ​രു വ്യ​ക്തി​ക്ക് കോ​വി​ഡ്19 സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ നി​ർ​ത്തി​വെ​ച്ച പാ​ൽ സം​ഭ​ര​ണം പു​ന​രാ​രം​ഭിച്ചു.
ലോ​ക്ക് ഡൗ​ണ്‍ ആ​രം​ഭി​ച്ച ദി​വ​സ​ങ്ങ​ളി​ൽ ജി​ല്ല​യി​ൽ പാ​ൽ സം​ഭ​ര​ണ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന കു​റ​വ് നി​ല​വി​ൽ നി​ക​ത്ത​പ്പെ​ട്ട​താ​യും പ്ര​തി​ദി​നം ശ​രാ​ശ​രി 2.58 ല​ക്ഷം ലി​റ്റ​ർ പാ​ൽ സം​ഭ​രി​ച്ച​തി​ൽ 65000 ലി​റ്റ​ർ പാ​ൽ ക്ഷീ​ര​സം​ഘ​ങ്ങ​ൾ പ്രാ​ദേ​ശി​ക​മാ​യി വി​പ​ണ​നം ന​ട​ത്തി.
ബാ​ക്കി വ​രു​ന്ന പാ​ൽ മി​ൽ​മ​യ്ക്ക് ന​ൽ​കു​ക​യും ചെ​യ്യു​ന്നു​ണ്ട്. ക്ഷീ​ര സം​ഘ​ങ്ങ​ൾ​ക്കും ക്ഷീ​ര ക​ർ​ഷ​ക​ർ​ക്കും ആ​വ​ശ്യ​മാ​യ കാ​ലി​ത്തീ​റ്റ, പ​ച്ച​പ്പു​ല്ല്, വൈ​ക്കോ​ൽ, ചോ​ള​പ്പു​ല്ല്, ഫീ​ഡ് സ​പ്ലി​മെ​ന്‍റ് എ​ന്നി​വ ആ​വ​ശ്യാ​നു​സ​ര​ണം ല​ഭ്യ​മാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ ജി​ല്ലാ ക്ഷീ​ര​വി​ക​സ​ന വ​കു​പ്പ് മു​ഖേ​ന​യും ബ്ലോ​ക്ക്ത​ല ക്ഷീ​ര​വി​ക​സ​ന യൂ​ണി​റ്റു​ക​ൾ മു​ഖേ​ന​യും ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്.