ക​ർ​ഷ​ക തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി അം​ഗ​ങ്ങ​ൾ​ക്ക് ധ​ന​സ​ഹാ​യം
Monday, March 30, 2020 11:25 PM IST
പാലക്കാട് : കോ​വി​ഡ് 19 ബാ​ധി​ത​രും നി​രീ​ക്ഷ​ണ​ത്തി​ൽ ഉ​ള്ള​വ​രു​മാ​യ ക​ർ​ഷ​ക തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി​യി​ലെ 12 മാ​സ​ത്തി​ൽ കൂ​ടു​ത​ൽ അം​ശാ​ദാ​യ കു​ടി​ശ്ശി​ക ഇ​ല്ലാ​ത്ത അം​ഗ​ങ്ങ​ൾ​ക്ക് ക​ർ​ഷ​ക തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി ബോ​ർ​ഡ് അ​ടി​യ​ന്ത​ര ധ​ന​സ​ഹാ​യം ന​ൽ​കു​ന്നു.
ബോ​ർ​ഡി​ലെ സ​ജീ​വ അം​ഗ​ങ്ങ​ൾ കോ​വി​ഡ് ബാ​ധി​ത​രാ​വു​ക​യാ​ണെ​ങ്കി​ൽ 7500 രൂ​പ​യും രോ​ഗ​മു​ണ്ടെ​ന്ന സം​ശ​യ​ത്തി​ൽ വീ​ട്ടി​ലോ ആ​ശു​പ​ത്രി​യി​ലോ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള ഓ​രോ അം​ഗ​ത്തി​നും 1000 രൂ​പ വീ​ത​വും അ​ടി​യ​ന്ത​ര സ​ഹാ​യ​മാ​യി ബോ​ർ​ഡ് ന​ൽ​കും. ഇ​തി​നാ​യി വെ​ള്ള​ക്ക​ട​ലാ​സി​ൽ എ​ഴു​തി​യ അ​പേ​ക്ഷ, മെ​ഡി​ക്ക​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ്, ക്ഷേ​മ​നി​ധി പാ​സ്ബു​ക്ക് പ്ര​സ​ക്ത​ഭാ​ഗ​ങ്ങ​ൾ, ആ​ധാ​ർ കാ​ർ​ഡ് പ​ക​ർ​പ്പ്, അം​ഗ​ത്തി​ന്‍റെ പേ​രി​ലു​ള്ള ബാ​ങ്ക് പാ​സ്ബു​ക്കി​ന്‍റെ ഐ.​എ​ഫ്.​എ​സ് കോ​ഡ് ഉ​ൾ​പ്പെ​ടെ​യു​ള്ള പ​ക​ർ​പ്പ്, അം​ഗ​ത്തി​ന്‍റെ​യും സ്ഥ​ല​ത്തെ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രു​ടെ​യും മൊ​ബൈ​ൽ ന​ന്പ​റു​ക​ൾ എ​ന്നി​വ സ​ഹി​തം 949615 1842, 9446875838 ​എ​ന്നീ വാ​ട്സ് ആ​പ്പ് ന​ന്പ​റു​ക​ൾ മു​ഖേ​ന​ അ​പേ​ക്ഷി​ക്ക​ണ​മെ​ന്ന് ജി​ല്ലാ എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ർ അ​റി​യി​ച്ചു. അ​പേ​ക്ഷ​യും പ​ക​ർ​പ്പു​ക​ളും വ്യ​ക്ത​ത ഉ​ള്ള​താ​യി​രി​ക്ക​ണം.