സുന്ദരാപുരത്തെ കുടുംബങ്ങൾക്കു ഭ​ക്ഷ​ണ​മെ​ത്തി​ക്കാ​ൻ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു
Monday, March 30, 2020 11:25 PM IST
കോ​യ​ന്പ​ത്തൂ​ർ: സു​ന്ദ​രാപു​ര​ത്തി​ൽ ഭ​ക്ഷ​ണ​മി​ല്ലാ​തെ നി​ര​ത്തി​ലി​റ​ങ്ങി സ​മ​രം ചെ​യ്ത അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ​ക്ക് റ​വ​ന്യു വ​കു​പ്പി​ന്‍റെ​യും വി​വി​ധ സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ഭ​ക്ഷ​ണ​മെ​ത്തി​ക്കാ​നു​ള്ള സം​വി​ധാ​ന​മൊ​രു​ക്കി. ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച്ച​യാ​ണ് ഭ​ക്ഷ​ണം, അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ തു​ട​ങ്ങി​യ വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു കൊ​ണ്ട് സു​ന്ദ​രാ പു​ര​ത്തി​ൽ അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ സ​മ​രം ന​ട​ത്തി​യ​ത്. അ​സി.​പോ​ലി​സ് ക​മ്മീ​ഷ​ണ​ർ സെ​ഡ്രി​ക് ഇ​മ്മാ​നു​വ​ൽ, ഇ​ൻ​സ്പെ​ക്ട​ർ മ​ഹേ​ശ്വ​ര​ൻ എ​ന്നി​വ​ർ ഇ​ട​പെ​ട്ട് ഭ​ക്ഷ​ണം ല​ഭി​ക്കു​ന്ന​തി​നു​ള്ള ഏ​ർ​പ്പാ​ടു ചെ​യ്തു. സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളും റ​വ​ന്യു വ​കു​പ്പും മു​ന്നോ​ട്ടു​വ​ന്ന് തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഭ​ക്ഷ​ണ​മെ​ത്തി​ക്കു​ന്ന​തി​നു​ള്ള ഏ​ർ​പ്പാ​ടു​ക​ൾ ചെ​യ്യു​ക​യാ​യി​രു​ന്നു.