മേട്ടുപ്പാളയത്തെ പ​ച്ച​ക്ക​റി മാ​ർ​ക്ക​റ്റു​ക​ളി​ൽ കർശന പ​രി​ശോ​ധ​ന
Monday, March 30, 2020 11:25 PM IST
കോ​യ​ന്പ​ത്തൂ​ർ: മേ​ട്ടു​പ്പാ​ള​യ​ത്തി​ലെ പ​ച്ച​ക്ക​റി മാ​ർ​ക്ക​റ്റു​ക​ളി​ൽ വെ​സ്റ്റ് സോ​ണ​ൽ ഐ​ജി പെ​രി​യ​യ്യ പ​രി​ശോ​ധ​ന ന​ട​ത്തി. മേ​ട്ടു​പാ​ള​യ​ത്തി​ൽ 130ലേ​റെ പ​ച്ച​ക്ക​റി ഗോ​ഡൗ​ണു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്.​
ക​ർ​ഫ്യു കാ​ര​ണം മാ​ർ​ച്ച് 25 മു​ത​ൽ 31 വ​രെ മാ​ർ​ക്ക​റ്റു​ക​ൾ അ​ട​ച്ചി​ടാ​ൻ ഉ​ട​മ​ക​ൾ തീ​രു​മാ​നി​ച്ചി​രു​ന്നു.
രാ​ത്രി ഒ​രു മ​ണി മു​ത​ൽ ആ​റു മ​ണി ലോ​റി​ക​ളി നി​ന്നും പ​ച്ച​ക്ക​റി ചാ​ക്കു​ക​ൾ ഇ​റ​ക്കാ​നും, ഉ​ച്ച​യ്ക്ക് ര​ണ്ടു മ​ണി മു​ത​ൽ വൈ​കു​ന്നേ​രം ആ​റു മ​ണി വ​രെ ലോ​റി​ക​ളി​ൽ ചാ​ക്കു​ക​ൾ ക​യ​റ്റി മ​റ​റു സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് അ​യ​ക്കാ​ന്നും നി​ശ്ചി​ത സ​മ​യ​ത്തി​ൽ മാ​ത്രം മാ​ർ​ക്ക​റ്റ് തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കാ​ന്നും പോ​ലീ​സും, റെ​വ​ന്യു അ​ധി​കൃ​ത​രും നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. ഈ ​നി​ർ​ദേ​ശം മാ​ർ​ക്ക​റ്റ് ഉ​ട​മ​ക​ൾ അം​ഗീ​ക​രി​ച്ചി​ട്ട​ന്നി​ല്ല.
ഈ ​നി​ല​യി​ൽ നീ​ല​ഗി​രി​യി​ൽ നി​ന്നും ക​ർ​ഷ​ക​ർ പ​ച്ച​ക്ക​റി​ക​ൾ കൊ​ണ്ടു​വ​ന്ന നി​ല​യി​ൽ പോ​ലീ​സി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം വ്യാ​പാ​രി​ക​ൾ പ​ച്ച​ക്ക​റി വി​ൽ​പ​ന ന​ട​ത്തി.​
ഐ.​ജി. പെ​രി​യ​യ്യ അ​ട​ച്ചി​ട്ടി​രി​ക്കു​ന്ന ചെ​ക്പോ​സ്റ്റു​ക​ളി​ലും, ഉ​രു​ള​ക്കി​ഴ​ങ്ങ്, പ​ച്ച​ക്ക​റി മ​ണ്ഡി​ക​ളി​ലും, അ​ണ്ണാ മാ​ർ​ക്ക​റ്റ്, ബ​സ് സ്റ്റാ​ൻ​ഡി​ന​രി​കെ​യു​ള്ള ഉ​ഴ​വ​ർ​ച​ന്ത എ​ന്നി​വി​ട​ങ്ങ​ളി​ലും പ​രി​ശോ​ധ​ന ന​ട​ത്തി സു​ര​ക്ഷ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഉ​റ​പ്പു വ​രു​ത്തി, പോ​ലീ​സ് ന​ൽ​കു​ന്ന നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ച്ച് വ്യാ​പാ​രം ന​ട​ത്താ​നും നി​ർ​ദേ​ശം ന​ൽ​കി.