റിസോർട്ടുകളിൽ താമസിച്ച വിദേശികളെ കണ്ടെത്താൻ അ​ന്വേ​ഷ​ണം തുടങ്ങി
Monday, March 30, 2020 11:23 PM IST
കോ​യ​ന്പ​ത്തൂ​ർ: നീ​ല​ഗി​രി, കോ​യ​ന്പ​ത്തൂ​ർ എ​ന്നീ ജി​ല്ല​ക​ളി​ൽ വ​ന​പ്ര​ദേ​ശ​ങ്ങ​ൾ​ക്ക​രി​കി​ലു​ള്ള റി​സോ​ർ​ട്ടു​ക​ളി​ൽ താ​മ​സി​ച്ചി​രു​ന്ന വി​ദേ​ശി​ക​ൾ എ​വി​ടെ​യാ​ണെ​ന്ന​തി​നെ​പ്പ​റ്റി പോ​ലീ​സി​ന്‍റെ​യും, വ​ന​പാ​ല​ക​രു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു.​ത​മി​ഴ്നാ​ട്ടി​ൽ മു​തു​മ​ലെ, ആ​ന​മ​ലെ, സ​ത്യ​മം​ഗ​ലം, ക​ള​ക്കാ​ട് മു​ണ്ട​ന്തു റൈ ​എ​ന്നീ ക​ടു​വ സ​ങ്കേ​ത​ങ്ങ​ൾ ഉ​ണ്ട്.​ഇ​വ​യ്ക്കു സ​മീ​പ​ങ്ങ​ളി​ലാ​യി ധാ​രാ​ളം റി​സോ​ർ​ട്ടു​ക​ളും, ഹോം​സ് റ്റേ​ക​ളും പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്.​ഇ​വി​ട​ങ്ങ​ളി​ൽ കൂ​ടു​ത​ലും വി​ദേ​ശ ടൂ​റി​സ്റ്റു​ക​ളാ​ണ് താ​മ​സി​ക്കാ​നെ​ത്തു​ന്ന​ത്.​കൊ​റോ​ണ മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യി കോ​യ​ന്പ​ത്തൂ​ർ, നീ​ല​ഗി​രി ജി​ല്ല​ക​ളി​ലെ റി​സോ​ർ​ട്ടു​ക​ളി​ൽ താ​മ​സി​ച്ചി​രു​ന്ന വി​ദേ​ശി​ക​ളെ പു​റ​ത്താ​ക്കി മാ​ർ​ച്ച് 24ന് ​റി​സോ​ർ​ട്ടു​ക​ൾ അ​ട​ച്ചു പൂ​ട്ടി​യി​രു​ന്നു. ഇ​വി​ടെ താ​മ​സി​ച്ചി​രു​ന്ന വി​ദേ​ശ സ​ഞ്ചാ​രി​ക​ൾ എ​വി​ടെ​യാ​ണ്, സ്വ​ന്തം നാ​ട്ടി​ലേ​ക്കു പോ​യോ, വേ​റെ​യി​ട​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്നു​ണ്ടോ എ​ന്ന​തി​നെ​പ്പ​റ്റി പോ​ലീ​സ്, വ​നം വ​കു​പ്പ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു.