വണ്ടാഴി പഞ്ചായത്തിൽ ഫയർഫോഴ്സിന്‍റെ അണുവിമുക്തി പ്രവർത്തനങ്ങൾ
Monday, March 30, 2020 11:23 PM IST
മം​ഗ​ലം​ഡാം : കോ​വി​ഡ് 19 പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി വ​ട​ക്ക​ഞ്ചേ​രി ഫ​യ​ർ​ഫോ​ഴ്സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വ​ണ്ടാ​ഴി പ​ഞ്ചാ​യ​ത്തി​ലെ ഗ​വ​ണ്മെ​ന്‍റ് സ്ഥാ​പ​ന​ങ്ങ​ൾ, ആ​ശു​പ​ത്രി​ക​ൾ ,വെ​യി​റ്റിം​ഗ് ഷെ​ൽ​റ്റ​റു​ക​ൾ ,മ​റ്റു പൊ​തു​സ്ഥ​ല​ങ്ങ​ളും, സ്ഥാ​പ​ന​ങ്ങ​ളു​മെ​ല്ലാം സോ​ഡി​യം ഹൈ​പ്പോ ക്ലോ​റൈ​ഡ്മി​ശ്രി​തം ഉ​പ​യോ​ഗി​ച്ച് അ​ണു​വി​മു​ക്ത​മാ​ക്കി.

ഫ​യ​ർ ആ​ന്‍റ് റെ​സ്ക്യൂ​വി​ന് പു​റ​മെ സി​വി​ൽ ഡി​ഫ​ൻ​സ് സേ​ന​യും പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യി. പ​ഞ്ചാ​യ​ത്തി​ൽ ജ​ന​ങ്ങ​ൾ കൂ​ടു​ത​ലാ​യി വ​രു​ന്ന പ്ര​ധാ​ന സ്ഥ​ല​ങ്ങ​ളി​ലാ​ണ് അ​ണു​നാ​ശി​നി തെ​ളി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ വ​ട​ക്ക​ഞ്ചേ​രി , പു​തു​ക്കോ​ട്, ക​ണ്ണ​ന്പ്ര, പ​ഞ്ചാ​യ​ത്തു​ക​ളി​ലും അ​ണു ന​ശീ​ക​ര​ണം ന​ട​ത്തി​യി​രു​ന്നു. സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ ജോ​ബി ജേ​ക്ക​ബ്, ഫ​യ​ർ ആ​ൻ​റ് റെ​സ്ക്യൂ ഓ​ഫീ​സ​ർ​മാ​രാ​യ വി​ജ​യ​കു​മാ​ർ, കെ ​മു​ര​ളീ​ധ​ര​ൻ, സ​തീ​ശ്, ഷി​യാ​സ്,, ശി​വ​ൻ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ല്കി. പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ എ​സ്.​സ​ന്തോ​ഷ്, സ​ന്തോ​ഷ് ഡൊ​മി​നി​ക് എ​ന്നി​വ​രും സം​ഘ​ത്തോ​ടൊ​പ്പ​മു​ണ്ടാ​യിരു​ന്നു.