ക്ഷീരമേഖല: നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്ക​ണം
Monday, March 30, 2020 11:23 PM IST
പാലക്കാട്: പാ​ൽ ഉ​ത്പാ​ദ​ന​വും വി​ത​ര​ണ​വും അ​വ​ശ്യ​സേ​വ​ന​ത്തി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ ഉ​ൾ​പ്പെ​ടു​ത്തി​യ​തി​നാ​ൽ കോ​വി​ഡ്19 വൈ​റ​സ് വ്യാ​പ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ർ​ക്കാ​ർ പു​റ​പ്പെ​ടു​വി​ച്ച എ​ല്ലാ മാ​ർ​ഗ നി​ർ​ദ്ദേ​ശ​ങ്ങ​ളും ജി​ല്ല​യി​ലെ ക്ഷീ​ര​മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ ക​ർ​ശ​ന​മാ​യും പാ​ലി​ക്കേ​ണ്ട​താ​ണെ​ന്ന് ക്ഷീ​ര​വി​ക​സ​ന വ​കു​പ്പ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ അ​റി​യി​ച്ചു.
ക​ർ​ഷ​ക​രും ഉ​പ​ഭോ​ക്താ​ത്ത​ളും നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​നും ക്ഷീ​ര​വി​ക​സ​ന വ​കു​പ്പി​ലെ​യും മി​ൽ​മ​യി​ലെ​യും ഉ​ദ്യോ​ഗ​സ്ഥ​രെ ഫോ​ണ്‍ മു​ഖേ​ന ബ​ന്ധ​പ്പെ​ടാം. ജി​ല്ല​യി​ൽ ബ​ന്ധ​പ്പേ​ടേ​ണ്ട ന​ന്പ​റു​ക​ൾ: പാ​ൽ​സം​ഭ​ര​ണ​വും കാ​ലി​ത്തീ​റ്റ പ്ര​ശ്ന​ങ്ങ​ളും 9446248557.പാ​ൽ​വി​പ​ണ​നം 9447534258. പൊ​തു​വി​ഷ​യ​ങ്ങ​ൾ 9446467244, 9446511676. സം​സ്ഥാ​ന​ത്ത​ല​ത്തി​ൽ 9496450432, 9446300767, 9446376988 എ​ന്ന ന​ന്പ​റു​ക​ളി​ലും വി​ളി​ക്കാം.