സ​ന്പ​ർ​ക്ക വി​ല​ക്ക് ക​ർ​ശ​ന​മാ​ക്കാ​ൻ ഒ​റ്റ​പ്പാ​ലം ന​ഗ​ര​സ​ഭാ തീ​രു​മാ​നം
Monday, March 30, 2020 11:23 PM IST
ഒ​റ്റ​പ്പാ​ലം: വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​നു​ള്ള​വ​രു​ടെ സ​ന്പ​ർ​ക്ക വി​ല​ക്ക് ക​ർ​ശ​ന​മാ​ക്കാ​ൻ ഒ​റ്റ​പ്പാ​ലം ന​ഗ​ര​സ​ഭ തീ​രു​മാ​നി​ച്ചു. സ്ഥ​ല പ​രി​മി​തി​യു​ള്ള വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​രെ​യോ ഇ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളെ​യോ സു​ര​ക്ഷി​ത​മാ​യ മ​റ്റൊ​രു കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റാ​നാ​ണ് ന​ഗ​ര​സ​ഭ​യു​ടെ തീ​രു​മാ​നം.
ചെ​റി​യ വീ​ടു​ക​ളി​ൽ ക​ഴി​യു​ന്ന​വ​ർ​ക്ക് പ​ല​പ്പോ​ഴും പൂ​ർ​ണ്ണ​മാ​യി സ​ന്പ​ർ​ക്ക വി​ല​ക്ക് പാ​ലി​ക്കാ​ൻ ആ​കു​ന്നി​ല്ല എ​ന്നാ​ണ് ന​ഗ​ര​സ​ഭ​യു​ടെ ക​ണ്ടെ​ത്ത​ൽ. ന​ഗ​ര​ത്തി​ൽ പ്ര​വാ​സി​ക​ൾ ഏ​റെ​യു​ള്ള ചി​ല പ്ര​ദേ​ശ​ങ്ങ​ളി​ൽ നാ​ട്ടു​കാ​ർ​ക്ക് ചി​ല ആ​ശ​ങ്ക​ക​ൾ ഉ​ണ്ടെ​ന്ന് കൗ​ണ്‍​സി​ല​ർ​മാ​ർ അ​റി​യി​ച്ചി​ട്ടു​ണ്ട്.
ഇ​തോ​ടെ​യാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​രെ​യോ കു​ടും​ബാം​ഗ​ങ്ങ​ളെ​യോ സു​ര​ക്ഷി​ത​മാ​യ മ​റ്റൊ​രു കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റാ​ൻ ധാ​ര​ണ​യാ​യ​ത്.​
ഏ​താ​ണ് ഉ​ചി​തം എ​ന്ന് ആ​രോ​ഗ്യ വ​കു​പ്പു​മാ​യും പൊ​ലീ​സു​മാ​യും ആ​ലോ​ചി​ച്ച് തീ​രു​മാ​നി​ക്കും. പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഏ​കോ​പ​ന​ത്തി​ന് ന​ഗ​ര​സ​ഭ മോ​ണി​റ്റ​റിം​ഗ് ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചി​ട്ടു​ണ്ട്.
മു​ഴു​വ​ൻ വാ​ർ​ഡു​ക​ളി​ലും 10 വീ​തം സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രെ നി​യോ​ഗി​ക്കാ​നും തീ​രു​മാ​നി​ച്ചി​ട്ടു​ള്ള​ത് ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ എ​ൻ.​എം നാ​രാ​യ​ണ​ൻ ന​ന്പൂ​തി​രി അ​റി​യി​ച്ചു.