കോ​ങ്ങാ​ട് മ​ണ്ഡ​ല​ത്തി​ൽ ക​മ്യൂ​ണി​റ്റി കി​ച്ച​ണു​ക​ൾ സ​ജീ​വ​മാ​യി
Monday, March 30, 2020 11:23 PM IST
ക​ല്ല​ടി​ക്കോ​ട്: മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ർ​ദേ​ശം അ​നു​സ​രി​ച്ച് 8 പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ക​മ്മ്യൂ​ണി​റ്റി കി​ച്ച​ണു​ക​ൾ ആ​രം​ഭി​ച്ച​താ​യി കെ.​വി. വി​ജ​യ​ദാ​സ് എം​എ​ൽ​എ അ​റി​യി​ച്ചു.
സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ, വ്യ​ക്തി​ക​ൾ, സ്ഥാ​പ​ന​ങ്ങ​ൾ, എ​ന്നി​വ​രു​ടെ എ​ല്ലാം നി​ർ​ലോ​ഭ​മാ​യ സം​ഭാ​വ​ന​ക​ൾ ഈ ​സം​രം​ഭ​ത്തി​ന് ല​ഭി​ച്ചു കൊ​ണ്ടി​രി​ക്കു​ന്നു. ക​മ്മ്യൂ​ണി​റ്റി കി​ച്ച​ണു​ക​ളി​ൽ നി​ന്ന് ഇ​ന്ന​ലെ കാ​ഞ്ഞി​ര​പ്പു​ഴ 150, ത​ച്ച​ന്പാ​റ 219,കാ​രാ​കു​ർ​ശി 300, ക​രി​ന്പ 23,കോ​ങ്ങാ​ട് 60,കേ​ര​ള​ശ്ശേ​രി 54,മ​ണ്ണൂ​ർ 112,പ​റ​ളി 47 എ​ന്നി​ങ്ങ​നെ 955 പേ​ർ​ക്ക് ഭ​ക്ഷ​ണം എ​ത്തി​ക്കാ​നാ​യി. കാ​ഞ്ഞി​ര​പ്പു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​ണു​വി​മു​ക്ത​മാ​ക്കു​ന്ന പ്ര​വ​ർ​ത്ത​നം പൂ​ർ​ത്തി​യാ​യി.