പ​ട്ടാ​ന്പി​യി​ൽ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​ടെ സം​ര​ക്ഷ​ണ​ത്തി​ന് ആ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ച്ച​താ​യി എം​എ​ൽ​എ
Monday, March 30, 2020 11:21 PM IST
പാലക്കാട് : ജി​ല്ല​യി​ൽ ക​ഞ്ചി​ക്കോ​ട് ക​ഴി​ഞ്ഞാ​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​ള്ള പ​ട്ടാ​ന്പി​യി​ൽ ഇ​വ​ർ​ക്ക് ആ​വ​ശ്യ​മാ​യ ഭ​ക്ഷ​ണം എ​ത്തി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ നേ​ര​ത്തെ ത​ന്നെ സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്ന് മു​ഹ​മ്മ​ദ് മു​ഹ്സി​ൻ എം​എ​ൽ​എ അ​റി​യി​ച്ചു.
തൊ​ഴി​ലാ​ളി​ക​ളു​ടെ താ​ൽ​പ​ര്യ​ങ്ങ​ൾ പ​രി​ഗ​ണി​ച്ചു​ള്ള ന​ട​പ​ടി​ക​ളാ​ണ് സ്വീ​ക​രി​ച്ചി​ട്ടു​ള്ള​ത്.​പ​ട്ടാ​ന്പി ന​ഗ​ര​സ​ഭാ പ്ര​ദേ​ശ​ത്തും മു​തു​ത​ല പ​ഞ്ചാ​യ​ത്തി​ലു​മാ​യി ആ​യി​ര​ത്തി​ല​ധി​കം വ​രു​ന്ന അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ നി​ല​വി​ൽ താ​മ​സി​ക്കു​ന്നു​ണ്ട്.
ഇ​വി​ടെ ത​ന്നെ താ​മ​സി​ക്കാ​നു​ള്ള സൗ​ക​ര്യം ഒ​രു​ക്കാ​നാ​ണ് തൊ​ഴി​ലാ​ളി​ക​ളും ആ​വ​ശ്യ​പ്പെ​ട്ട​ത്. വാ​ട​ക പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. തൊ​ഴി​ൽ, സി​വി​ൽ സ​പ്ലൈ വ​കു​പ്പു​ക​ൾ വ​ഴി ഭ​ക്ഷ​ണ​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഉ​ട​നെ സ്വ​ന്ത​മാ​യി പാ​കം ചെ​യ്ത് ക​ഴി​ക്കാ​ൻ ആ​വ​ശ്യ​മാ​യി​ട്ടു​ള്ള ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യും.​പ​ട്ടാ​ന്പി താ​ലൂ​ക്കി​ൽ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​ന് അ​സി​സ്റ്റ​ന്‍റ് ക​ളക്ട​ർ ചേ​ത​ൻ കു​മാ​ർ മീ​ണ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​ത്തെ നി​യോ​ഗി​ച്ചി​ട്ടു​ണ്ട്.