ജി​ല്ലാ ക​ള​ക്ട​റേ​റ്റി​ൽ വാ​ർ റൂം ​തുറന്നു
Monday, March 30, 2020 11:21 PM IST
പാലക്കാട് : ജി​ല്ല​യി​ൽ കോ​വി​ഡ് 19 ബാ​ധ ത​ട​യു​ന്ന​തി​നു​ള്ള പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​ന് പാ​ല​ക്കാ​ട് സ്പെ​ഷ്യ​ൽ ത​ഹ​സി​ൽ​ദാ​ർ (എ​ൽ.​എ) ആ​നി​യ​മ്മ കെ ​വ​ർ​ഗ്ഗീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ലാ ക​ളക്ട​റേ​റ്റി​ൽ വാ​ർ റൂം ​രൂ​പീ​ക​രി​ച്ച​താ​യി അ​ഡീ​ഷ​ണ​ൽ ജി​ല്ലാ മ​ജി​സ്ട്രേ​റ്റ് ടി.​വി​ജ​യ​ൻ അ​റി​യി​ച്ചു. നാ​ലു പേ​ര​ട​ങ്ങു​ന്ന നാ​ലു ടീ​മു​ക​ളാ​യാ​ണ് വാ​ർ ടീ​മി​ന്‍റെ പ്ര​വ​ർ​ത്ത​നം.
എ​ൽ.​ആ​ർ.​ജി സെ​ക്ഷ​ൻ ജൂ​നി​യ​ർ സൂ​പ്ര​ണ്ട് ടി ​സു​രേ​ഷ് കു​മാ​ർ, മ​ണ്ണാ​ർ​ക്കാ​ട് താ​ലൂ​ക്ക് ലാ​ൻ​ഡ് ബോ​ർ​ഡ് എ​സ്.​ടി.​ഡി ആ​ർ വി​നോ​ദ്, ക​ല​ക്ട​റേ​റ്റ് ബി ​സെ​ക്ഷ​ൻ ജൂ​നി​യ​ർ സൂ​പ്ര​ണ്ട് വി ​അ​ന​ന്ത​കൃ​ഷ്ണ​ൻ, ഡി ​സെ​ക്ഷ​ൻ സൂ​നി​യ​ർ സൂ​പ്ര​ണ്ട് പി.​എം അ​ബൂ​ബ​ക്ക​ർ സി​ദ്ധി​ഖ് എ​ന്നി​വ​ർ ഓ​രോ ടീ​മി​നും നേ​തൃ​ത്വം ന​ൽ​കും. എ​ട്ടു​മ​ണി​ക്കൂ​റാ​ണ് ഓ​രോ ടീ​മി​ന്‍റെ​യും പ്ര​വ​ർ​ത്ത​നം.
കോ​വി​ഡ് 19 മാ​യി ബ​ന്ധ​പ്പെ​ട്ട് സെ​ക്ര​ട്ട​റി​യേ​റ്റി​ലേ​യും ലാ​ന്‍റ് റ​വ​ന്യൂ ക​മ്മീ​ഷ​ണ​റേ​റ്റി​ലേ​യും വാ​ർ റൂ​മു​ക​ളി​ൽ നി​ന്നു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ച് ജി​ല്ലാ ക​ല​ക്ട​ർ, അ​ഡീ​ഷ​ണ​ൽ ജി​ല്ലാ മ​ജി​സ്ട്രേ​റ്റ് എ​ന്നി​വ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ യ​ഥാ​ക്ര​മം സ​മ​ർ​പ്പി​ക്കു​ക​യു​മാ​ണ് ജി​ല്ലാ വാ​ർ റൂ​മി​ലൂ​ടെ ടീ​മം​ഗ​ങ്ങ​ൾ ചെ​യ്യു​ന്ന​ത്.
കോ​വി​ഡ് 19 മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​തി​ദി​ന റി​പ്പോ​ർ​ട്ടു​ക​ൾ യ​ഥാ​ക്ര​മം അ​ത​ത് സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നും ശേ​ഖ​രി​ച്ച് സം​സ്ഥാ​ന​ത​ല വാ​ർ റൂ​മി​ലേ​ക്ക് സ​മ​ർ​പ്പി​ക്കും. ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ജി​ല്ല​യി​ൽ ഉ​റ​പ്പാ​ക്കു​ന്ന സൗ​ക​ര്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടു​ക​ളും ജി​ല്ല​യി​ലെ ആ​റ് താ​ലൂ​ക്കു​ക​ളി​ൽ നി​ന്നും എ​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ നി​ന്നു​മു​ള്ള പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ളും സ്വ​രൂ​പി​ച്ച് റി​പ്പോ​ർ​ട്ട് ന​ൽ​കു​ന്ന​താ​ണെ​ന്ന് നേ​തൃ​ത്വം വ​ഹി​ക്കു​ന്ന പാ​ല​ക്കാ​ട് സ്പെ​ഷ്യ​ൽ ത​ഹ​സി​ൽ​ദാ​ർ (എ​ൽ.​എ) ആ​നി​യ​മ്മ കെ ​വ​ർ​ഗ്ഗീ​സ് അ​റി​യി​ച്ചു.