കോ​വി​ഡ് 19: കി​ഴ​ക്ക​ഞ്ചേ​രി പ​ഞ്ചാ​യ​ത്തി​ൽ പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ ക​ർ​ശ​ന​മാ​ക്കി
Monday, March 30, 2020 11:21 PM IST
വ​ട​ക്ക​ഞ്ചേ​രി: കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച കി​ഴ​ക്ക​ഞ്ചേ​രി പ​ഞ്ചാ​യ​ത്തി​ൽ വൈ​റ​സ് വ്യാ​പ​ന​ത്തി​നെ​തി​രെ​യു​ള്ള പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ കൂ​ടു​ത​ൽ ക​ർ​ശ​ന​മാ​ക്കി.​അ​നാ​വ​ശ്യ​മാ​യി വാ​ഹ​ന​ങ്ങ​ളി​ൽ ക​റ​ങ്ങു​ന്ന​തും ആ​ളു​ക​ൾ പു​റ​ത്തി​റ​ങ്ങി ന​ട​ക്കു​ന്ന​തി​നും ക​ടു​ത്ത നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​താ​യി ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
കോ​വി​ഡ് സ്ഥി​രീ​ക​ര​ണ​ത്തെ തു​ട​ർ​ന്ന് ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ഐ​സോ​ലേ​ഷ​നി​ൽ ക​ഴി​യു​ന്ന പാ​ല​ക്കു​ഴി സ്വ​ദ്ദേ​ശി​യു​മാ​യി ഏ​റ്റ​വും അ​ടു​ത്ത് ബ​ന്ധ​പ്പെ​ട്ട മൂ​ന്ന് പേ​രെ കൂ​ടി ഇ​ന്ന​ലെ നി​രീ​ക്ഷ​ണ​ത്തി​നാ​യി ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.
ഇ​വ​രു​ടെ​യെ​ല്ലാം റൂ​ട്ട് മാ​പ്പു​ക​ൾ ത​യ്യാ​റാ​ക്കി വ​രി​ക​യാ​ണെ​ന്നും ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. കി​ഴ​ക്ക​ഞ്ചേ​രി മൂ​ല​ങ്കോ​ട് പ്ര​വ​ർ​ത്തി​ക്കു​ന്ന കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​വും പാ​ല​ക്കു​ഴി​യി​ലെ യു​വാ​വി​ന്‍റെ വീ​ടും പ​രി​സ​ര​വും വ​ട​ക്ക​ഞ്ചേ​രി ഫ​യ​ർ​ഫോ​ഴ്സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ അ​ണു ന​ശീ​ക​ര​ണം ന​ട​ത്തി.​
അ​ടു​ത്ത് വ​രു​ന്ന വി​വാ​ഹ​ങ്ങ​ളും ആ​ളു​ക​ൾ കൂ​ടു​ന്ന മ​റ്റു ച​ട​ങ്ങു​ക​ളും ആ​ഘോ​ഷ​ങ്ങ​ളും ഒ​ഴി​വാ​ക്കാ​ൻ അ​ധി​കൃ​ത​ർ നി​ർ​ദ്ദേ​ശം ന​ൽ​കു​ന്നു​ണ്ട്.
ഇ​ന്ത്യ​ക്ക് പു​റ​ത്ത് നി​ന്ന് 108 പേ​രാ​ണ് കി​ഴ​ക്ക​ഞ്ചേ​രി പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി എ​ത്തി​യി​ട്ടു​ള​ള​ത്.​ഇ​വ​ർ​ക്കൊ​പ്പം അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും മ​റ്റു ജി​ല്ല​ക​ളി​ൽ നി​ന്നു​മാ​യി വ​ന്ന 412 പേ​രും വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്. ര​ണ്ടാ​ഴ്ച​ത്തെ നി​രീ​ക്ഷ​ണ​മാ​ണ് നി​ർ​ദ്ദേ​ശി​ച്ചി​ട്ടു​ള​ള​ത്.
​കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ള്ള യു​വാ​വ് ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ നി​ർ​ദ്ദേ​ശ​ങ്ങ​ളെ​ല്ലാം പാ​ലി​ച്ചി​രു​ന്ന​തി​നാ​ൽ ആ​ശ്വാ​സ​മു​ണ്ട്. യു​വാ​വി​ന് മ​റ്റു ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളു​മി​ല്ല എ​ന്നാ​ൽ യു​വാ​വു​മാ​യി അ​ടു​ത്ത് ഇ​ട​പ​ഴ​കി​യ​വ​ർ കൂ​ടു​ത​ൽ സ്ഥ​ല​ങ്ങ​ളി​ൽ ക​റ​ങ്ങി​യ​താ​ണ് ആ​രോ​ഗ്യ വ​കു​പ്പി​ന് ത​ല​വേ​ദ​ന സൃ​ഷ്ടി​ക്കു​ന്ന​ത്. വ​ണ്ടാ​ഴി പ​ഞ്ചാ​യ​ത്തി​ൽ 39 പേ​രാ​ണ് ഇ​ന്ത്യ​ക്ക് പു​റ​ത്ത് നി​ന്നും എ​ത്തി​യി​ട്ടു​ള്ള​ത്.​മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും അ​ന്യ​ജി​ല്ല​ക​ളി​ൽ നി​ന്നു​മാ​യി 272 പേ​രും വ​ന്നി​ട്ടു​ണ്ട്.​ഇ​വ​രെ​ല്ലാം നി​രീ​ക്ഷ​ണ​ത്തി​ലാ​ണെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.